Connect with us

സ്വന്തം കഥാപാത്രത്തിന് ഡബ് ചെയ്യുന്നതിലും കഷ്ടമാണ് വേറെ ഒരാള്‍ക്ക് ഡബ് ചെയ്യുന്നത്; ഏറ്റവും കഷ്ടപ്പെട്ടത് ആ നടന് ഡബ്ബ് ചെയ്യാന്‍ വേണ്ടി

Malayalam

സ്വന്തം കഥാപാത്രത്തിന് ഡബ് ചെയ്യുന്നതിലും കഷ്ടമാണ് വേറെ ഒരാള്‍ക്ക് ഡബ് ചെയ്യുന്നത്; ഏറ്റവും കഷ്ടപ്പെട്ടത് ആ നടന് ഡബ്ബ് ചെയ്യാന്‍ വേണ്ടി

സ്വന്തം കഥാപാത്രത്തിന് ഡബ് ചെയ്യുന്നതിലും കഷ്ടമാണ് വേറെ ഒരാള്‍ക്ക് ഡബ് ചെയ്യുന്നത്; ഏറ്റവും കഷ്ടപ്പെട്ടത് ആ നടന് ഡബ്ബ് ചെയ്യാന്‍ വേണ്ടി

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷമ്മി തിലകന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പോസ്റ്റെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സ്വന്തം കഥാപാത്രത്തിന് ഡബ് ചെയ്യുന്നതിലും കഷ്ടമാണ് വേറെ ഒരാള്‍ക്ക് ഡബ് ചെയ്യുന്നതെന്ന് പറയുകയാണ് ഷമ്മി തിലകന്‍.

‘ചുമ്മാ വന്ന് എബിസിഡി എന്ന് ഡയലോഗ് പറഞ്ഞിട്ട് പോകും. മലയാളം ഇവന്റെ ഒന്നും വായില്‍ വരില്ല. അതിനെ പിന്നെ ഡയലോഗാക്കി എടുത്ത് ഭാവത്തില്‍ പറയുക എന്നുള്ളതാണ് എന്റെ ജോലി. എനിക്ക് ഡബ് ചെയ്യുന്നതിനെക്കാള്‍ പാടാണ് മറ്റൊരാള്‍ക്ക് വേണ്ടി ഡബ് ചെയ്യുന്നത്.

ഡബ് ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ പാടുപെട്ടത് ദേവാസുരത്തിലെ നെപ്പോളിയന് വേണ്ടിയാണ്. എന്തൊരു തെറ്റായിട്ടുള്ള ഡയലോഗുകളാണ് പറഞ്ഞുവെച്ചിരിക്കുന്നതെന്ന് അറിയാമോ. ഞാന്‍ അതിന്റെ അസോസിയേറ്റ് ഡയറക്ടറുമായി വഴക്കായി. ലിപ് സിങ്ക് ആയി പോവുക എന്നതാണ് അവര്‍ക്ക് വേണ്ടത്.

ലിപ് സിങ്ക് ആയി പോയി കഴിഞ്ഞാല്‍ ഒരിക്കലും സിനിമയുമായി മാച്ചാവില്ല. സൗണ്ട് മോഡുലേഷന്‍ കറക്റ്റ് ആയി കൊണ്ടുവരാന്‍ പറ്റില്ല. ആ ഭാവം വരുത്താനും പറ്റില്ല. സിനിമ കാണുന്ന രസത്തില്‍ ലിപ് സിങ്കോന്നും ആളുകള്‍ ശ്രദ്ധിക്കില്ല. സീന്‍ ഒന്നും റീവൈന്‍ഡ് അടിച്ചു ആരും കാണാന്‍ പോവുന്നില്ലലോ.

സിനിമ എന്ന് പറയുന്നത് ചീറ്റിങ്ങാണ്. അങ്ങനെ ഒരു സംഭവം ഇല്ലല്ലോ. ആളുകളിലേക്ക് സിനിമ തോന്നിക്കുകയാണ് ചെയ്യുന്നത്. ആ ചീറ്റിംഗ് എത്രത്തോളം തന്മയത്വത്തോടെ ചെയ്യുന്നു എന്നതിലാണ് ഒരു സിനിമയുടെ വിജയമിരിക്കുന്നത്’ എന്നും ഷമ്മി തിലകന്‍ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top