Connect with us

തമിഴ് നടന്മാർക്ക് ശബ്ദം നൽകിയിട്ടുള്ള തനിക്ക് വേണ്ടി ഡബ്ബ് ചെയ്യാൻ ആരുമുണ്ടായിരുന്നില്ല; ‘; ഷമ്മി തിലകൻ

Movies

തമിഴ് നടന്മാർക്ക് ശബ്ദം നൽകിയിട്ടുള്ള തനിക്ക് വേണ്ടി ഡബ്ബ് ചെയ്യാൻ ആരുമുണ്ടായിരുന്നില്ല; ‘; ഷമ്മി തിലകൻ

തമിഴ് നടന്മാർക്ക് ശബ്ദം നൽകിയിട്ടുള്ള തനിക്ക് വേണ്ടി ഡബ്ബ് ചെയ്യാൻ ആരുമുണ്ടായിരുന്നില്ല; ‘; ഷമ്മി തിലകൻ

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളെ അമ്പരപ്പിക്കാറുള്ള നടനാണ് ഷമ്മി തിലകൻ. പാപ്പനിലേയും പാൽതൂ ജാൻവറിലേയേും പടവെട്ടിലേയും കഥാപാത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അഭിനയം മാത്രമല്ല മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് ഷമ്മി തിലകൻ. നിരവധി തമിഴ് നടന്മാർക്ക് ശബ്ദം നൽകിയിട്ടുള്ള തനിക്ക് വേണ്ട പര​ഗണന തമിഴ് സിനിമയിൽ നിന്ന് ലഭിച്ചില്ല എന്ന് പറയുകയാണ് നടൻ. കസ്തൂരിമാന്‍ സിനിമയുടെ തമിഴ് റീമേക്കില്‍ തന്റെ കഥാപാത്രം താൻ തന്നെയാണ് ചെയ്തത് എന്നും എന്നാൽ തമിഴ് നടന്മാർക്ക് ശബ്ദം നൽകിയിട്ടുള്ള തനിക്ക് വേണ്ടി ഡബ്ബ് ചെയ്യാൻ ആരുമുണ്ടായിരുന്നില്ല എന്നും ഷമ്മി പറയുന്നു.

കുഞ്ചാക്കോ ബോബന് പകരം മറ്റൊരു ഹീറോ ആയിരുന്നു കസ്തൂരിമാൻ സിനിമയുടെ തമിഴ് റീമേക്കിൽ അഭിനയിച്ചത്. ഞാൻ എന്റെ റോളും. തമിഴില്‍ നിന്നും പ്രകാശ് രാജടക്കമുള്ള പല നടന്മാര്‍ക്കും ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാല്‍ എന്റെ പടം അവിടെ ചെന്നപ്പോള്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ ഒറ്റയൊരുത്തനും തയാറായില്ല. ആരും വരാതായപ്പോള്‍ വളരെ ജൂനിയറായ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ കൊണ്ടാണ് ഡബ്ബ് ചെയ്യിപ്പിച്ചത്. എന്നോട് കാണിച്ച അനീതിയല്ലേ, ഷമ്മി നമുക്ക് അവിടെ ഡബ്ബ് ചെയ്തു തരുന്ന എക്സ്പോഷര്‍ തന്ന ആളാണ് എന്ന് അവര്‍ അല്ലെ ചിന്തിക്കേണ്ടത്’, ഷമ്മി ഒരഭിമുഖത്തിൽ പറഞ്ഞു.

ഇവര്‍ എനിക്ക് ചെയ്തില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനാണ് ഇവര്‍ക്ക് ചെയ്യുന്നത്. എബിസിഡി എന്ന് ഡയലോഗ് പറഞ്ഞിട്ട് പോകും. മലയാളം ഇവരുടെയൊന്നും വായില്‍ വരില്ല. അതിനെ പിന്നെ ഡയലോഗാക്കി അതിന്റെ ഭാവത്തില്‍ ചെയ്യുന്നതാണ് എന്റെ ജോലിയാണ്. എനിക്ക് സ്വന്തമായി ഡബ്ബ് ചെയ്യുന്നതിനെക്കാള്‍ പാടാണ് മറ്റൊരാള്‍ക്ക് ഡബ്ബ് ചെയ്യുന്നത്.
പ്രേം നസീറിനും കമല്‍ ഹാസനും വേണ്ടിയൊക്കെ അവരുടെ ശബ്ദത്തില്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. നായകന് തുല്യമായതോ നായകന് മുകളില്‍ നില്‍ക്കുന്നതോ ആയ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഡബ്ബ് ചെയ്തിട്ടുള്ളത്. പക്ഷേ അഭിനയിക്കുന്ന വേഷങ്ങള്‍ ചെറുതായിരിക്കും. ഒരു സംഭവം എന്ന് പറയാന്‍ പറ്റുന്ന വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടില്ല.

ഗസല്‍’ എന്ന സിനിമയിൽ നാസറിന് വേണ്ടി ഡബ്ബ് ചെയ്തപ്പോള്‍ എനിക്ക് അവാര്‍ഡ് കിട്ടിയിരുന്നു. കൊണ്ടോട്ടി സ്ലാങ് കൂടിയാണ് ആ സിനിമയില്‍ പറയുന്നത്. അങ്ങനെയുള്ള പ്രകടനങ്ങള്‍ ഞാന്‍ അഭിനയിക്കുമ്പോൾ ചെയ്തിട്ടില്ല. എനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെക്കാള്‍ ശക്തമായ മറ്റുള്ള കഥാപാത്രങ്ങള്‍ക്കായി ഡബ്ബ് ചെയ്യേണ്ടി വരാറുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഡബ്ബിങ് പൂര്‍ണമായും നിര്‍ത്തിയത്.
കുറെ നാള്‍ കഴിഞ്ഞപ്പോള്‍ പറ്റില്ല എന്ന് പറയാന്‍ തുടങ്ങി. ‘പുലിമുരുകനി’ല്‍ ഡാഡി ഗിരിജ എന്ന കഥാപാത്രത്തിനായി ഡബ്ബ് ചെയ്യാന്‍ വേണ്ടി മൂന്ന് ലക്ഷമാണ് വാഗ്ദാനം ചെയ്തത്. പക്ഷെ ഞാന്‍ ചെയ്യില്ല എന്ന് പറഞ്ഞു. എന്റെ വോയ്സ് എനിക്കുള്ളതാണ്. അതിനി വേറെ ഒരാള്‍ക്ക് കൊടുക്കാൻ വയ്യ. ഷമ്മി തിലകൻ കൂട്ടിച്ചേർത്തു

Continue Reading
You may also like...

More in Movies

Trending