Connect with us

ഒന്നോ രണ്ടോ വ്യക്തികളുടെ അടുത്ത് നിന്ന് മാത്രമല്ല ഇത്, ഇവിടുത്തെ സംഘടനകൾ പോലും എനിക്കെതിരെ തിരിഞ്ഞു;അഞ്ജലി മേനോൻ

Movies

ഒന്നോ രണ്ടോ വ്യക്തികളുടെ അടുത്ത് നിന്ന് മാത്രമല്ല ഇത്, ഇവിടുത്തെ സംഘടനകൾ പോലും എനിക്കെതിരെ തിരിഞ്ഞു;അഞ്ജലി മേനോൻ

ഒന്നോ രണ്ടോ വ്യക്തികളുടെ അടുത്ത് നിന്ന് മാത്രമല്ല ഇത്, ഇവിടുത്തെ സംഘടനകൾ പോലും എനിക്കെതിരെ തിരിഞ്ഞു;അഞ്ജലി മേനോൻ

രഞ്ജിത്തിന്റെ നേതൃത്വത്തിൽ മലയാളത്തിൽ പുറത്തിറങ്ങിയ “കേരള കഫെ”യിലെ “ഹാപ്പി ജേർണി” എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് അഞ്ജലി മലയാളത്തിലെത്തുന്നത്.ആദ്യ ചിത്രമായ “മഞ്ചാടിക്കുരു”വിനു ശേഷം പുതുമുഖം ദുൽഖർ സൽമാനെ നായകനാക്കി അൻവർ റഷീദ് സംവിധാനം നിർവ്വഹിച്ച “ഉസ്താദ് ഹോട്ടൽ” എന്ന ചിത്രത്തിന്റെ തിരക്കഥാരചനയും നിർവ്വഹിച്ചു.എപ്പോഴും തന്റെ അഭിപ്രായങ്ങൾ വളരെ വ്യക്തമായി തുറന്നുപറയുന്ന ഒരു വ്യക്തിയാണ് സംവിധായക അഞ്ജലി മേനോൻ.

ഇൻഡസ്ട്രിയിൽ പത്ത് വർഷങ്ങൾ പൂർത്തിയാക്കിയ സംവിധായിക തനിക്ക് ആദ്യ കാലങ്ങളിൽ നേരിടേണ്ടതായി വന്ന പ്രതിസന്ധികളേക്കുറിച്ച് സംസാരിച്ചു. മലയാള സിനിമയിൽ പുതിയ ആളായതല്ല, സ്ത്രീയായതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. വ്യക്തികൾ മാത്രമല്ല സംഘടനകൾ പോലും എതിരായിരുന്നു. ആദ്യ കാലങ്ങളിൽ ഒറ്റപ്പെട്ടിരുന്നു എന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഞ്ജലി മേനോൻ പറഞ്ഞു.

സിനിമയിലേയ്ക്ക് വരുമ്പോൾ എനിക്ക് ലിംഗ വിവേചനത്തേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. പലപ്പോഴും പല പ്രശ്നങ്ങളും നേരിടുമ്പോഴും ഞാനൊരു സ്ത്രീയായത് കൊണ്ടാണിതെന്ന് മനസിലായില്ല. എനിക്ക് മാത്രമെന്താണ് ഇത്ര പ്രശ്നമെന്ന് കരുതി. സിനിമയിൽ പുതിയ ആളായതല്ല പ്രശ്നമെന്ന് ഒരു സമയം കഴിഞ്ഞാണ് മനസിലാക്കുന്നത്.


ഒന്നോ രണ്ടോ വ്യക്തികളുടെ അടുത്ത് നിന്ന് മാത്രമല്ല ഇത്. ഇവിടുത്തെ സംഘടനകൾ പോലും എനിക്കെതിരെ തിരിഞ്ഞു. നമുക്കെതിരെ പത്രങ്ങളിൽ സംസാരിക്കുക, പത്ര സമ്മേളനങ്ങൾ നടത്തുക, ചലച്ചിത്ര മെളകളിൽ ജൂറികൾക്ക് എഴുതുക, നമ്മുടെ സിനിമകൾ അയോഗ്യമാക്കിക്കുകയെല്ലാം ചെയ്യുന്ന സാഹചര്യത്തിൽ ഞാൻ വളരെ ഒറ്റപ്പെട്ടിരുന്നു. ഇതെല്ലാം അറിയുന്ന വ്യക്തികൾ പോലും ഒന്നും ചെയ്യാതെ മിണ്ടാതെ ഇരിക്കുന്ന ഒരു സാഹചര്യത്തിൽ ഇതെന്താണ് ഇങ്ങനെ എന്ന് ആശ്ചര്യപ്പെട്ട് പോയി.


പിന്നീട് ഈ പാറ്റേൺ മനസിലാക്കി വന്നപ്പോൾ ഞെട്ടി. ഞാൻ കരുതിയത് പോലെ നിസ്സാരമല്ല കാര്യങ്ങൾ. അപ്പോഴാണ് മലയാള സിനിമയിൽ നിലനിൽക്കുന്ന ആ മനസ്ഥിതിയെക്കുറിച്ച് ഞാൻ മനസിലാക്കുന്നത്. ആ തിരിച്ചറിവിൽ പലതും നോക്കുമ്പോൾ, ഞാൻ മനസിലാക്കിയത് ശരിയാണെന്ന് വന്നു. നമ്മുടെ വളർച്ച കണ്ട് സന്തോഷിക്കുന്ന രീതിയല്ല, അത്രയൊന്നും മുന്നോട്ട് പോകേണ്ട എന്ന് ചിന്തിക്കുന്ന ഒരു രീതി ഉണ്ട്. വളരെ അധികം പിന്തുണ നൽകുന്ന നല്ല ആളുകളും ഉണ്ട്, പക്ഷെ എണ്ണത്തിൽ വളരെ കുറവാണ്,’ അഞ്ജലി മേനോൻ പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top