Connect with us

ഉപ്പു തിന്നവൻ വെള്ളം കുടിച്ചേ പറ്റൂ, ഉട​യേണ്ട വിഗ്രഹങ്ങൾ ഉടയണം; ‘അമ്മ’ പ്രസി‍‍ഡൻ്റ് മോഹൻലാലിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് ഷമ്മി തിലകൻ

Actor

ഉപ്പു തിന്നവൻ വെള്ളം കുടിച്ചേ പറ്റൂ, ഉട​യേണ്ട വിഗ്രഹങ്ങൾ ഉടയണം; ‘അമ്മ’ പ്രസി‍‍ഡൻ്റ് മോഹൻലാലിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് ഷമ്മി തിലകൻ

ഉപ്പു തിന്നവൻ വെള്ളം കുടിച്ചേ പറ്റൂ, ഉട​യേണ്ട വിഗ്രഹങ്ങൾ ഉടയണം; ‘അമ്മ’ പ്രസി‍‍ഡൻ്റ് മോഹൻലാലിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് ഷമ്മി തിലകൻ

നടിമാരുടെ ആരോപണങ്ങൾക്ക് പിന്നാലെ ഞായാറാഴ്ച രാവിലെയായിരുന്നു നടൻ സിദ്ദിഖ് താര സംഘടനയായ അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. പിന്നാലെ ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രഞ്ജിത്തും രാജി വെച്ചിരുന്നു. പിന്നാലെ വലിയ ചർച്ചകൾക്കാണ് ഈ സംഭവം തിരികൊളുത്തിയത്. തനിക്കെതിരെ നടി ഉയർത്തിയ ആരോപണത്തിൻറെ വെളിച്ചത്തിലാണ് രാജിയെന്നാണ് സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞത്.

തനിക്കെതിരായ ആരോപണം ഗൗരവമുള്ളതാണ്. അത് സംഘടനയ്ക്ക് മോശമാണെന്നുള്ളതുകൊണ്ടുമാണ് രാജിവെയ്ക്കുന്നതെന്നാണ് മോഹൻലാലിന് നൽകിയ രാജിക്കത്തിൽ സിദ്ദിഖ് പറഞ്ഞത്. ഈ രാജിക്കത്ത് സിദ്ദിഖ് അമ്മയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടിട്ടുമുണ്ട്. എന്നാൽ ‘അമ്മ’ പ്രസി‍‍ഡൻ്റ്മോഹൻലാൽ ഇക്കാര്യങ്ങളിലെല്ലാം മൗനം പാലിക്കുകയാണ്.

ഈ വേളയിൽ നടൻ ഷമ്മി തിലകന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്നാണ് ഷമ്മി തിലകൻ പറയുന്നത്. വിവാദങ്ങളിൽ മോഹൻലാൽ മറുപടി പറയുമോയെന്ന് തനിക്ക് സംശയമുണ്ടെന്നും ഷമ്മി തിലകൻ പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉപ്പു തിന്നവൻ വെള്ളം കുടിച്ചേ പറ്റൂ. അത് ആരായാലും. ഞാനടക്കം ഭ യത്തോടെയാണ് ജീ വിക്കുന്നത്. ഹേമ കമ്മിറ്റിയാണ് പവർ ഗ്രൂപ്പ് എന്ന വാക്ക് ഉപയോഗിച്ചത്. അവരുടെ റിപ്പോർട്ടിൽ അതിനുള്ള തെളിവുകളുണ്ട്. ആ തെളിവുകളനുസരിച്ചേ പവർ ഗ്രൂപ്പിൽ ആരൊക്കെ ഉണ്ട് എന്ന് പറയാനാകൂ.

ഉട​യേണ്ട വിഗ്രഹങ്ങൾ ഉടയണം. വിശ്വാസ വഞ്ചന കാണിച്ച വിഗ്രഹങ്ങൾ ഉടച്ചുകളയണം. സിദ്ദിഖിന്റെ രാജി കാവ്യനീതിയാണെന്ന് തോന്നുന്നില്ല. എന്നാൽ എന്റെ അച്ഛ​ന് അങ്ങനെ തോന്നുന്നുണ്ടാകാം എന്നും ഷമ്മി തിലകൻ പറഞ്ഞത്. കഴി‍്ഞ ദിവസങ്ങളിൽ ആരപോപണങ്ങളോട് കൂടുതലൊന്നും പറയുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഞാൻ ഇനി കൂടുതൽ പറയുന്നില്ല. എന്നിട്ട് വേണം ഞാൻ പോകുന്ന വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാനും, ഞാൻ പോകുന്ന വഴിയിൽ ഓരോ ആഗ്യം കാണിക്കാനും എന്നുമാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല, പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺക്ലേവ് നടത്തുന്നത് അബദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‌‍കോൺക്ലേവിൽ പങ്കെടുക്കാൻ ക്ഷണിച്ചാൽ പോകും. സിനിമാക്കാരുടെ സംഘടന ക്ഷണിക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ ഒരു പരിപാടിക്ക് ക്ഷണിക്കാതെയിരിക്കുന്നതാണ് നല്ലത്. വെറുതെ എന്തിനാണ് ഞാൻ എന്റെ ആയുസ്സ് കളയുന്നത്. ഈ ഹേമ കമ്മിറ്റി റിപ്പോർട്ട് വരുന്നതിനു എത്രയോ മുൻപ് മരണപ്പെട്ട ആളാണ് അച്ഛൻ. എന്നിട്ടും അച്ഛനാണ് നിറഞ്ഞു നിൽക്കുന്നത്. അത് വലിയ തമാശയാണ്.

അച്ഛൻ അനുഭവിച്ച വേദനയ്ക്ക് പരിഹാരം കാണാൻ അച്ഛൻ ചിലപ്പോൾ ഇവിടെ എവിടെയെങ്കിലും കാണുമായിരിക്കും. അച്ഛന്റെ സിനിമകൾ ഒഴിവാക്കിവിട്ട ആളുകളെ നമുക്കെല്ലാം അറിയാമല്ലോ. പക്ഷേ, തെളിവ് കിട്ടാൻ ഇപ്പോൾ സാധ്യതയില്ല. കുറെ കാലം മുൻപ് വിനയൻ നൽകിയ പരാതിയിൽ എന്റെ മൊഴിയും എടുത്തിരുന്നു.

കോടതിയിലെ മൊഴിപ്പകർപ്പിൽ എന്റെയും പേരുണ്ട്. എന്നാൽ ഹേമ കമ്മിറ്റി എന്റെ മൊഴി എടുത്തിരുന്നില്ല. അതിന്റെ കാരണം എനിക്ക് അറിയില്ല. ഇനി ഞാൻ പ്രതിസ്ഥാനത്താണോ എന്നും അറിയില്ലല്ലോ. ചിലപ്പോൾ അതുകൊണ്ടാവും ഹേമ കമ്മിറ്റി എന്റെ മൊഴി എടുക്കാഞ്ഞത് എന്നും ഷമ്മി തിലകൻ പറഞ്ഞിരുന്നു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ബം​ഗാളി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. മമ്മൂട്ടി ചിത്രമായ പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥയിൽ അഭിനയിക്കാൻ വന്നപ്പോഴാണ് തനിക്ക് രഞ്ജിത്തിൽ നിന്നും മോശം അനുഭവമുണ്ടായെന്ന് നടി പറഞ്ഞത്.

സിദ്ദിഖിന്റെ ‘സുഖമറിയാതെ’ എന്ന സിനിമയുടെ പ്രിവ്യൂവിന് ശേഷം തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിൽ വെച്ചാണ് മോശം അനുഭവമുണ്ടായതെന്നാണ് രേവതി സമ്പത്ത് പറഞ്ഞത്. അന്ന് എനിക്ക് 21 വയസ്സാണ്. മോളേ… എന്ന് വിളിച്ചാണ് സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയതേയില്ല. അവിടെ വെച്ചാണ് ലൈം ഗികമായി എന്നെ പീ ഡിപ്പിക്കുന്നതെന്നും നടി പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top