News
ഷക്കീലയും, ഷക്കീലയുടെ ലീക്ക് വീഡിയോ കണ്ടവരും സംതൃപ്തരെന്ന് സംവിധായകന് ഇന്ദ്രജിത്ത് ലങ്കേഷ്
ഷക്കീലയും, ഷക്കീലയുടെ ലീക്ക് വീഡിയോ കണ്ടവരും സംതൃപ്തരെന്ന് സംവിധായകന് ഇന്ദ്രജിത്ത് ലങ്കേഷ്
ഒരുകാലത്ത് സിനിമാ മേഖലയ ഇളക്കി മറിച്ച നടി ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോ, ഷക്കീല കണ്ട് അംഗീകാരം തന്നു കഴിഞ്ഞു എന്ന് ചിത്രത്തിന്റെ സംവിധായകന് ഇന്ദ്രജിത്ത് ലങ്കേഷ്. ബംഗളൂരുവില്‍ വെച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഷക്കീലയും പ്രീമിയര്‍ ഷോ കാണുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം കാരണം ഷക്കീലയ്ക്ക് ബംഗലൂരുവില്‍ എത്തിപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഒരു മാധ്യമ സുഹൃത്തിനൊപ്പമാണ് ഷക്കീല തന്റെ ജീവിത കഥ വെള്ളിത്തിരയില്‍ കണ്ടത്. ഷക്കീലയ്ക്ക് എത്തിപ്പെടാന്‍ സാധിക്കാത്തതിനാല്‍ പ്രീമിയര്‍ ഷോ ഹൈദരബാദില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
യാതൊരു തര അശ്ലീലതയും ഇല്ലാതെ, തന്റെ ജീവിതം മാന്യമായി അവതരിപ്പിച്ചതില്‍ ഷക്കീല സന്തോഷവതിയും സംതൃപ്തിയുമാണെന്ന് സംവിധായകന് ഇന്ദ്രജിത്ത് പറയുന്നു. തന്റെ സിനിമാ ജീവിതത്തിന്റെ സ്പരിറ്റ് ഷക്കീല എന്ന ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞു എന്നാണത്രെ ഷക്കീല പറഞ്ഞത്. തന്റെ വേഷം സിനിമയില്‍ അവതരിപ്പിച്ച നടി റിച്ചയെയും ഷക്കീല പ്രശംസിച്ചു. ബംഗലൂരുവില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇന്ദ്രജിത്ത്. ഷക്കീല എന്ന സിനിമ റിലീസിന് മുന്നേ ലീക്കായതിനെ കുറിച്ചും സംവിധായകന് പ്രതികരിക്കുകയുണ്ടായി.
എച്ച് ഡി വേര്‍ഷനിലുള്ള സിനിമയുടെ ഒറിജിനല്‍ പ്രിന്റ് ലീക്കായതില്‍ ഞങ്ങള്‍ക്ക് വളരെ അധികം നിരാശുണ്ടായിരുന്നു. എങ്ങിനെയാണ് ആ തെറ്റ് സംഭവിച്ചത് എന്നറിയില്ല. മിഡില്‍ ഈസ്റ്റിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ ലീക്കായത്. തക്ക സമയത്ത് ഇടപെട്ടത് കൊണ്ട് കൂടുതല്‍ പേരിലേയ്ക്ക് വ്യാപിക്കുന്നതിന് മുന്‍പേ സിനിമയുടെ ലിങ്കുകള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിച്ചു. നിയമവിരുദ്ധമായിട്ടാണെങ്കിലും ലീക്കായ സിനിമ കണ്ടവരും ഷക്കീലയെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞതില്‍ സന്തോഷം തോന്നി എന്നും ഇന്ദ്രജിത്ത് പറഞ്ഞു.
