Tamil
ഇനി വിവാഹവുമില്ല , കുഞ്ഞിനെ ദത്തെടുക്കാനും പേടിയാണ് – ഷക്കീല
ഇനി വിവാഹവുമില്ല , കുഞ്ഞിനെ ദത്തെടുക്കാനും പേടിയാണ് – ഷക്കീല
By
മാദകത്വം കൊണ്ട് തരംഗമായ നടിയാണ് ഷക്കീല. ആഘോഷമാക്കിയ യുവത്വത്തിനൊടുവിൽ അവർ താൻ വന്ന വഴിയിലെ തെറ്റുകളും കുറ്റങ്ങളും എല്ലാം തിരിച്ചറിഞ്ഞു. ആ ജീവിതത്തെ കുറിച്ച് കുറ്റബോധത്തോടെ ഓര്‍മിക്കുകയാണ് ഷക്കീല.
അന്ന് ഒരുപാട് പണം തന്നെ ഉപയോഗിച്ച് പലരും സമ്ബാദിച്ചിട്ടുണ്ടെങ്കിലും തനിക്ക് വലിയ സമ്ബാദ്യമൊന്നും ഇക്കാലം വരെ ഉണ്ടായിട്ടില്ല എന്ന് ഷക്കീല പറയുന്നു. വലിയ ബാങ്ക് ബാലന്‍സ് ഒന്നും ഉണ്ടായിട്ടല്ല അഭിനയം നിര്‍ത്തിയത്. സിനിമയില്‍ നിന്ന് ഒന്നും സമ്ബാദിച്ചിട്ടില്ല. അന്നും ഇന്നും ഒരേ വീട്ടിലാണ് ഞാന്‍ താമസിക്കുന്നത്.
ഞാന്‍ വലിയ പണക്കാരിയല്ല. പക്ഷെ എനിക്കുള്ളതില്‍ ഞാന്‍ സന്തുഷ്ടും സന്തോഷവതിയുമാണ്. എന്റെ കരിയറില്‍ ഞാന്‍ ഒട്ടും സന്തോഷവതിയായിരുന്നില്ല. അമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അഭിനയിച്ചത്- ഷക്കീല പറഞ്ഞു. വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ ഒന്ന് ഇനി ജീവിതത്തില്‍ സംഭവിക്കില്ല എന്നായിരുന്നു ഷക്കീലയുടെ പ്രതികരണം. ഒരു കുഞ്ഞിനെ എടുത്ത് വളര്‍ത്തണം എന്ന ആഗ്രഹമുണ്ടെങ്കിലും പേടിയാണ്. എന്റെ കഴിഞ്ഞ കാലം ആ കുഞ്ഞിന്റെ ഭാവിയെ തകര്‍ക്കും. സ്വസ്ഥമായി ജീവിക്കാന്‍ അതിന് കഴിയില്ല- ഷക്കീല പറഞ്ഞു.
shakeela about her life
