Connect with us

ഇങ്ങനെ തുടർന്ന് പോയാൽ ഒന്നും ചെയ്യാൻ പറ്റില്ല, എന്റെ പേരുൾപ്പെടെ മാറ്റേണ്ടി വരും; ഷാജി കൈലാസ്

Malayalam

ഇങ്ങനെ തുടർന്ന് പോയാൽ ഒന്നും ചെയ്യാൻ പറ്റില്ല, എന്റെ പേരുൾപ്പെടെ മാറ്റേണ്ടി വരും; ഷാജി കൈലാസ്

ഇങ്ങനെ തുടർന്ന് പോയാൽ ഒന്നും ചെയ്യാൻ പറ്റില്ല, എന്റെ പേരുൾപ്പെടെ മാറ്റേണ്ടി വരും; ഷാജി കൈലാസ്

കഴിഞ്‍ കുറച്ച് ദിവസങ്ങളായി സുരേഷ് ​ഗോപിയുടെ ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യും സെൻസർ ബോർഡു തമ്മിലുള്ള പ്രശ്നമാണ് സോഷ്യൽ മീഡിയിയലെ ചർച്ചാ വിഷയം. ഇപ്പോഴിതാ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്.

കഴിഞ്‍ ദിവസം, ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിലെ ജാനകി എന്ന പേരു മാറ്റാൻ സെൻസർ ബോർഡ് നിർദേശിച്ചതുമായി ബന്ധപ്പെട്ട് സിനിമാസംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ വേളയിലാണ് ഷാജി കൈലാസിന്റെ ഈ പ്രതികരണം പുറത്തെത്തിയിരിക്കുന്നത്.

‘ഇങ്ങനെ ഒരു നിറം കൊടുക്കാൻ പാടില്ല. ഇങ്ങനെ തുടർന്ന് പോയാൽ ഒന്നും ചെയ്യാൻ പറ്റില്ല. എന്റെ പേരുൾപ്പെടെ. പ്രത്യേക വിഭാഗത്തിൽപ്പെട്ട സംവിധായകനാണ് അതുകൊണ്ട് മാറ്റണം എന്ന് പറയും. സെൻസർബോർഡിലെ ഇവിടുത്തെ ഓഫീസറുടെ മാനസികപ്രശ്‌നമാണത്.

അല്ലാതെ വേറെ ആർക്കുമില്ല. ബോർഡിലെ അംഗങ്ങളെല്ലാം ഒപ്പിട്ടുകൊടുത്ത സാധനമാണ്. ടീസറിന് സർട്ടിഫിക്കറ്റ് നൽകിയതാണ്, എല്ലാം അവർ കണ്ടതാണ്. പിന്നെ എന്താണ് അവർക്ക് പ്രശ്‌നം എന്നുമാണ് ഷാജി കൈലാസ് ചോദിച്ചത്.

ജൂൺ 27ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. പ്രവീൺ നാരായണൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ആണ് ചിത്രം. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എൻറർടൈൻമെൻറെ നിർമ്മിക്കുന്ന ചിത്രത്തിൻറെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്.

More in Malayalam

Trending

Recent

To Top