Bollywood
ഭാര്യയുമായി വഴക്കിട്ടാൽ 15 ദിവസം വരെ മിണ്ടാതെയിരിക്കും – ഷാഹിദ് കപൂർ
ഭാര്യയുമായി വഴക്കിട്ടാൽ 15 ദിവസം വരെ മിണ്ടാതെയിരിക്കും – ഷാഹിദ് കപൂർ
By
ബോളുവുഡിലെ ക്യൂട്ട് ആന്റ് റൊമാന്റിക് കപ്പിള്‍സാണ് ഷാഹിദ് കപൂറും മിറ രാജ്പുതും . താരദമ്ബതിമാരെ പോലെ ഇരുവരും ബോളിവുഡ് കോളങ്ങളില്‍ ചര്‍ച്ച വിഷയമാകാറുണ്ട്. ഇപ്പോഴിത ഭാര്യയുമായി തല്ല് ഉണ്ടാക്കുന്നതിനെ കുറിച്ച് ഷാഹിദ് കപര് വെളിപ്പെടുത്തുകയാണ്. സ്നേഹ ധൂപിയ അവതാരകയായി എത്തുന്ന പരിപാടിയിലാണ് ഷാഹിദ് ഭാര്യയുമായുള്ള സൗന്ദര്യ പിണക്കത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
മിറയുമായി വഴക്കിട്ടാല്‍ 15 ദിവസം വരെ മിണ്ടാതിരിക്കും. ഭാര്യയുമായി വഴക്കിടുമ്ബോള് ഞാന്‍ വല്ലാതെ ദേഷ്യപ്പെടും. ഇത് തന്നെ മോശമായി തന്നെ സ്വാധിനിക്കാറുണ്ട്. ഇതില്‍ നിന്ന് പുറത്തു കടക്കാന്‍ അല്പം സമയമെടുക്കുമെന്നും ഷാഹിദ് പറഞ്ഞു. മൂന്ന് , നാല് മാസങ്ങള്‍ കൂടുമ്ബോഴാണ് തങ്ങള്‍ തമ്മില്‍ വഴക്കിടുന്നത്. അവസാനം താന്‍ തന്നെ മുന്‍ കൈ എടുത്തു പരിഹരിക്കും- ഷാഹിദ് പറഞ്ഞു.
ഇടയ്ക്ക് വഴക്കിടുന്നത് നല്ലതാണെന്നാണ് ഷാഹിദിന്റെ അഭിപ്രായം. ഒരാളിന്റെ അഭിപ്രായത്തെ എതിര്‍ക്കാനും പിന്നീട് ഓരോര്‍ത്തരുടേയും അഭിപ്രായങ്ങള്‍ മനസിലാക്കാന്‍ വഴക്കിടുന്നത് ഗുണം ചെയ്യുമായിരുന്നു. പ്രശ്നങ്ങള്‍ ഉണ്ടാകും അതിനെയെല്ലാം മറികടക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 2015 ലാണ് ഷാഹിദും മിഖ രാജ്പുതുമായുള്ള വിവാഹം നടക്കുന്നത്. ഇവര്‍ക്ക് രണ്ട് മക്കകളുണ്ട്.
shahid kapoor about wife