Actor
ഇനി ബോളിവുഡ് കിംഗ് ഖാൻ സ്വർണ നാണയത്തിലും; സൂപ്പർ താരത്തെ ആദരിച്ച് ഫ്രഞ്ച് മ്യൂസിയം; സംഭവം ഇങ്ങനെ
ഇനി ബോളിവുഡ് കിംഗ് ഖാൻ സ്വർണ നാണയത്തിലും; സൂപ്പർ താരത്തെ ആദരിച്ച് ഫ്രഞ്ച് മ്യൂസിയം; സംഭവം ഇങ്ങനെ

ബോളിവുഡ് സൂപ്പർ താരം കിംഗ് ഖാൻ ഷാരൂഖ് ഖാന് ആദരവുമായി ഫ്രാൻസിലെ പാരീസ് ഗ്രെവിൻ മ്യൂസിയം. പാരീസിലെ സെയിൻ നദിയുടെ വലതുകരയിൽ ഗ്രാൻഡ്‌സ് ബൗൾവാർഡുകളിൽ സ്ഥിതിചെയ്യുന്ന ഒരു മെഴുക് മ്യൂസിയമാണിത്.
താരത്തിന്റെ പേരിലാണ് മ്യൂസിയം സ്വർണ നാണയങ്ങൾ പുറത്തിറക്കിയത് . നടന്റെ ചിത്രങ്ങൾ പതിപ്പിച്ച നാണയങ്ങളാണ്. ഓഗസ്റ്റ് 10ന് അദ്ദേഹത്തിന് നാണയം കൈമാറും എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നാണയത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത് .
ഈ മ്യൂസിയത്തിൽ സ്വന്തം പേരിലുള്ള നാണയമിറങ്ങുന്ന ആദ്യത്തെ ഇന്ത്യൻ നടനാണ് ഷാരൂഖ് ഖാൻ. ലോകത്തിലെ പ്രധാന വാക്സ് മ്യൂസിങ്ങളിലൊക്കെ ഷാരൂഖ് ഖാൻ്റെ മെഴുക് പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ‘കിങ്’ ആണ് ഷാറൂഖ് ഖാന്റെ പുതിയ ചിത്രം. മകൾ സുഹാന ഖാനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഭിഷേക് ബച്ചനാണ് ചിത്രത്തിൽ കിങ് ഖാന്റെ വില്ലനായി എത്തുന്നത്.
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...