Malayalam
മെർസലിന്റെ ഹിന്ദി പതിപ്പിനായി ഷാറൂക്കും അറ്റ്ലീയും
മെർസലിന്റെ ഹിന്ദി പതിപ്പിനായി ഷാറൂക്കും അറ്റ്ലീയും
വിജയ് നായകനാകുന്ന ദളപതി 63 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് .മെർസലിന് ശേഷമുള്ള ഈ ഒരു കൂട്ടുകെട്ടിന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ .ഒരു ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ദീപാവലിക്കാണ് തീയറ്ററുകളിൽ എത്തുക .
അതേസമയം ചിത്രത്തില്‍ ഷാരൂഖ് ഖാനും ഉണ്ടാവുമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദളപതി 63യില്‍ ഒരു പ്രധാന കഥാപാത്രമായി ഷാരൂഖും എത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍ വന്നത്. അതേസമയം തന്നെ വിജയുടെ മെര്‍സലിന്റെ ഹിന്ദി പതിപ്പില്‍ ഷാരൂഖ് ഖാന്‍ നായകനാവുമെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഷാരൂഖില്‍ നിന്നോ അറ്റ്‌ലീയുടെ ഭാഗത്തുനിന്നോ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. എന്നാല്‍ ചെന്നൈയില്‍ നടന്ന ഐപിഎല്‍ മല്‍സരം കാണാനായി കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ചെന്നൈ സുപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മല്‍സരം കാണാനായിട്ടാണ് ഷാരൂഖും അറ്റ്‌ലീയും ഒരുമിച്ച് എത്തിയിരുന്നത്.
ഇരുവരുടെയും ഒത്തുച്ചേരല്‍ പുതിയ സിനിമയുടെ മുന്നോടിയായിട്ടാണ് എന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. ഷാരുഖ്-അറ്റ്‌ലീ കൂട്ടുകെട്ടില്‍ ഉടന്‍ തന്നെ ഒരു ചിത്രം വരുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. എന്നാല്‍ ഈ ഒരു ഒത്തുചേരൽ സംഭവിക്കുന്നത് തമിഴിലാണോ ഹിന്ദിയിലാണോ എന്ന സംശയമാണ് ആരാധകർക്ക് .
atlee and shahrukh khan together