Connect with us

സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് – കാരണം വ്യക്തമാക്കി ഷാരൂഖ് ഖാൻ

Bollywood

സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് – കാരണം വ്യക്തമാക്കി ഷാരൂഖ് ഖാൻ

സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് – കാരണം വ്യക്തമാക്കി ഷാരൂഖ് ഖാൻ

എന്നും ബോളിവുഡിന് കിംഗ് തന്നെയാണ് ഷാരൂഖ് ഖാൻ . സിറോയിലാണ് ഒടുവിലായി ഷാരൂഖ് അഭിനയിച്ചത്. എന്നാൽ ചിത്രം വമ്പൻ പരാജയമായതോടെ ഇനി സിനിമയിൽ നിന്നും ഇടവേളയെടുക്കുകയാണെന്നു താരം അറിയിച്ചിരുന്നു.

എന്നാല്‍ ആ കാത്തിരിപ്പ് നീളുമെന്നാണ് തോന്നുന്നത്. പുതിയ ചിത്രങ്ങളുടെയൊന്നും കരാറുകളില്‍ ഷാരൂഖ് ഇതുവരെ ഒപ്പുവച്ചിട്ടില്ല. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം എന്നതിനാല്‍ പുതിയ ചിത്രങ്ങളിലൊന്നും ഒപ്പുവയ്ക്കാന്‍ തോന്നുന്നില്ല എന്നാണ് ഷാരൂഖ് പറയുന്നത്. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാരൂഖിന്റെ പ്രതികരണം.

‘നിലവില്‍ എനിക്ക് സിനിമയൊന്നും ഇല്ല. ഒരു സിനിമയിലും ഞാനിപ്പോള്‍ അഭിനയിക്കുന്നുമില്ല. സാധാരണ ഒരു സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തില്‍ എത്തുമ്പോഴേക്കും അടുത്ത സിനിമ തുടങ്ങുകയും പിന്നെ മൂന്നോ നാലോ മാസത്തേക്ക് തിരക്കാകുകയുമാണ് പതിവ്. പക്ഷെ ഇത്തവണ എനിക്കങ്ങനെ ചെയ്യാന്‍ തോന്നിയില്ല. എന്റെ ഹൃദയം എന്നെ അതിന് അനുവദിച്ചില്ല. എനിക്കെന്തോ കൂടുതല്‍ സമയമെടുക്കാനും സിനിമകള്‍ കാണാനും കഥകള്‍ കേള്‍ക്കാനും പുസ്തകങ്ങള്‍ വായിക്കാനുമൊക്കെ തോന്നി. എന്റെ കുട്ടികള്‍ അവരുടെ കോളേജ് കാലഘട്ടത്തിലാണ്. എന്റെ മകള്‍ കോളേജിലാണ്. മകന്റെ പഠനം തീരാറായി. എനിക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം.’

sharukh khan about his long break from movies

More in Bollywood

Trending

Recent

To Top