Connect with us

ഒരു ഭര്‍ത്താവും ഭാര്യക്ക് ഇതുവരെ കൊടുത്തിട്ടില്ലാത്ത സമ്മാനം മൃദുലയക്ക് യുവയുടെ സര്‍പ്രൈസ്‌ കണ്ടോ

serial news

ഒരു ഭര്‍ത്താവും ഭാര്യക്ക് ഇതുവരെ കൊടുത്തിട്ടില്ലാത്ത സമ്മാനം മൃദുലയക്ക് യുവയുടെ സര്‍പ്രൈസ്‌ കണ്ടോ

ഒരു ഭര്‍ത്താവും ഭാര്യക്ക് ഇതുവരെ കൊടുത്തിട്ടില്ലാത്ത സമ്മാനം മൃദുലയക്ക് യുവയുടെ സര്‍പ്രൈസ്‌ കണ്ടോ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും. സീരിയല്‍ ലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന താരവിവാഹങ്ങളിലൊന്ന് കൂടിയായിരുന്നു ഇത് .മകൾ കൂടി പിറന്നതോടെ മൃദുല വിജയിയുടേയും യുവ ക‍ൃഷ്ണയുടേയും ജീവിതം കൂടുതൽ മനോഹരമായി. അച്ഛനേയും അമ്മയേയും പോലെ വളരെ ചെറുപ്പത്തിൽ തന്നെ മൃദുലയുടേയും യുവ കൃഷ്ണയുടേയും മകൾ ധ്വനിയും കുഞ്ഞ് സെലിബ്രിറ്റിയാണ്. ജനിച്ചിട്ട് മാസങ്ങൾ മാത്രമെ ആയിട്ടുള്ളുവെങ്കിൽ കൂടിയും സീരിയലിൽ വരെ അഭിനയിച്ച് കഴിഞ്ഞു ധ്വനി.

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് മൃദുല വിജയും യുവ കൃഷ്ണയും. തങ്ങളുടെ നിത്യ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയും യുട്യൂബിലൂടെയും ആരാധകരുമായി ഇരുവരും പങ്കുവയ്ക്കാറുണ്ട്. മിനി സ്ക്രീൻ പ്രേക്ഷകർക്കു പ്രിയങ്കരിയായി തിളങ്ങി നിൽക്കുന്ന സമയത്താണ് മൃദുല വിവാഹിതയാകുന്നത്.

വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. കോവിഡ് സമയത്താണ് ഇവർ വിവാഹിതരായത്. വിവാഹ ശേഷമൊക്കെ മൃദുല അഭിനയത്തിൽ സജീവമായിരുന്നു. പിന്നീട് ​ഗർഭിണിയായതോടെ താരം ഇടവേള എടുക്കുകയായിരുന്നു. വിശ്രമം ആവശ്യമായി വന്നതോടെ ആയിരുന്നു ഇടവേള. തിരിച്ചെത്തുമെന്ന് മൃദുല അന്നേ ഉറപ്പ് നൽകിയിരുന്നു.

അടുത്തിടെ മൃദുല വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. മകൾ ജനിച്ച് അധികം വൈകാതെ തിരിച്ചുവരവ്. നായികയായി തന്നെയാണ് സീരിയൽ രം​ഗത്തേക്ക് മൃദുല തിരിച്ചെത്തിയിരിക്കുകയാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന റാണി രാജ എന്ന സീരിയലിലാണ് മൃദുല ഇപ്പോൾ അഭിനയിക്കുന്നത്. മൃദുലയെപ്പോലെ തന്നെ യുവയും ഷൂട്ടിങ്‌ തിരക്കുകളിലാണ്.

ഗർഭിണി ആയത് മുതൽ മകളുടെ ഓരോ വിശേഷങ്ങളും മൃദുല യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. മകൾ‌ക്ക് ധ്വനി എന്നാണ് യുവയും മൃദുലയും പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ധ്വനിയുടെ ചോറൂണ്. ഇതിന്റെ വിശേഷങ്ങളും യൂട്യൂബിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, മൃദുലയും യുവയും പങ്കുവച്ച പുതിയൊരു വീഡിയോയും ശ്രദ്ധ നേടുകയാണ്.വാലന്റൈൻസ് ഡേയ്ക്ക് നൽകാൻ കഴിയാതിരുന്ന സമ്മാനം ഇപ്പോൾ നൽകി മൃദുലയെ സർപ്രൈസ് ആക്കിയതിനെ കുറിച്ചാണ് യുവയുടെ വീഡിയോ. ഒരു ഭർത്താവും ഭാര്യക്ക് ഇതുവരെ നൽകാത്ത സമ്മാനം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ. വീഡിയോ വൈറലായി മാറുകയാണ്.

വാലന്റൈന്‍സ് ഡേയ്ക്ക് വീഡിയോ എടുക്കാനായില്ല. അന്ന് ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നില്ല. വാവയുടെ ചോറൂണിന്റെ തിരക്കിലും ആയി പോയി. ജീവിതത്തില്‍ എപ്പോഴും പ്രേമിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് ഒരു ഭാര്യയ്ക്കും ഒരു ഭര്‍ത്താവും കൊടുക്കാത്ത സര്‍പ്രൈസാണ് കൊടുക്കാന്‍ പോവുന്നതെന്നും പറഞ്ഞാണ് യുവ വീഡിയോ ആരംഭിച്ചത്.ഏട്ടന് സര്‍പ്രൈസ് ഗിഫ്റ്റ് കൊടുത്തിരുന്നു. പക്ഷേ, ഏട്ടന്‍ സര്‍പ്രൈസായില്ല. കല്യാണം കഴിഞ്ഞുള്ള വാലന്റൈന്‍സ് ഡേയിൽ എനിക്ക് മൂന്നാം മാസമായിരുന്നു. അപ്പോള്‍ ഞാന്‍ വീട്ടിലായിരുന്നു. ഇത്തവണത്തേതിന് ആ ദിവസം സര്‍പ്രൈസ് കൊടുക്കാനായില്ലെന്നും മൃദുല പറയുന്നുണ്ട്.
shorts
ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുപോലെ ഗുണകരമായ സാധനമാണിത്. ഇത് തന്നെയാണോ ഓര്‍ഡര്‍ ചെയ്തതെന്നായിരുന്നു സമ്മാനം കണ്ടപ്പോള്‍ മൃദുലയുടെ ചോദ്യം. കപ്പിള്‍ പില്ലോ ആയിരുന്നു യുവയുടെ സർപ്രൈസ് സമ്മാനം. ഭര്‍ത്താവിന്റെ കൈയ്യില്‍ ഭാര്യ കിടക്കുമ്പോള്‍ വേദന വരുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന, ചേർന്ന് കിടക്കാൻ ഉപകാരപ്പെടുന്ന പില്ലോ ആണിത്.
ഞാന്‍ കൈയ്യില്‍ കിടക്കുമ്പോള്‍ ആദ്യമൊന്നും ഒന്നും പറയാറില്ലായിരുന്നു. പിന്നെ എന്നെ മാറ്റിക്കിടത്തിയാണ് ഉറങ്ങുന്നതെന്ന പരാതിയും മൃദുല വീഡിയോയിൽ പറയുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. അടിപൊളി ഗിഫ്റ്റ് എന്നാണ് പലരുടെയും കമന്റ്. ഇവർക്കൊപ്പം വീഡിയോയിൽ ഉള്ള ധ്വനി ബേബിയെ കുറിച്ചും ഒരുപാട് കമന്റുകൾ വരുന്നുണ്ട്.

More in serial news

Trending

Recent

To Top