Connect with us

അഭിനയം മാത്രമല്ല പാട്ടുമുണ്ട് ;നലീഫ് ജിയ അടിപൊളിയെന്ന് ആരാധകർ

serial news

അഭിനയം മാത്രമല്ല പാട്ടുമുണ്ട് ;നലീഫ് ജിയ അടിപൊളിയെന്ന് ആരാധകർ

അഭിനയം മാത്രമല്ല പാട്ടുമുണ്ട് ;നലീഫ് ജിയ അടിപൊളിയെന്ന് ആരാധകർ

മലയാളം ഒട്ടും അറിയാതിരുന്നിട്ടും തന്റെ അഭിനയ മികവുകൊണ്ട് മാത്രം മലയാളി പ്രേക്ഷകരുടെ കൈയടി നേടിയ താരമാണ് നലീഫ് ജിയ. ‘മൗനരാഗം’ എന്ന ഒരൊറ്റ സീരിയലിലൂടെയാണ് തമിഴ് മോഡൽ ആയ നലീഫ് ജിയ പ്രേക്ഷക ശ്രദ്ധ നേടിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര 500ലധികം എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഊമയായ പെൺകുട്ടി ‘കല്യാണി’യുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ നലീഫ് പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലുള്ളൊരു പോസ്റ്റാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. താൻ നല്ലൊരു ഗായകനും കൂടിയാണെന്ന് പ്രേക്ഷകരെ അറിയിക്കുകയാണ് നലീഫ്. ഒരു ശ്രമം എന്ന് പറഞ്ഞാണ് പാട്ട് പാടുന്ന വീഡിയോ പങ്കുവെച്ചത്. ‘വാ വാത്തി’ എന്ന് തുടങ്ങുന്ന ഒരു പാട്ടാണ് നലീഫ് പാടുന്നത്. താരങ്ങളടക്കം ഒട്ടേറെ ആരാധകരാണ് നലീഫിന്റെ പാട്ടിന് പ്രതികരണം അറിയിച്ച് എത്തുന്നത്. ഇനിയും പാടണമെന്നാണ് ആരാധകർക്ക് പറയാനുള്ളത്.

ഓഡീഷൻ വഴിയാണ് ‘മൗനരാ​ഗ’ത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമൊക്കെ ഭാഷ വലിയ പ്രശ്‍നയിരുന്നെന്ന് നലീഫ് നേരത്തെ പറഞ്ഞിരുന്നു. ‘കിരണാ’യി തന്നെയാണ് എല്ലാവരും തന്നെ കാണുന്നതെന്നാണ് നലീഫ് പറയാറുള്ളത്. സിനിമ തന്നെയാണ് ലക്ഷ്യമെന്നും വൈകാതെ തന്നെ സിനിമയിൽ കാണമെന്നും താരം നേരത്തെ പറഞ്ഞിരുന്നു. എഞ്ചിനീയറിങ് ബിരുദധാരിയായ നലീഫ് തമിഴ്‍നാട്ടുകാരനാണ്. പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ ആണ് ‘മൗനരാഗം’ പരമ്പര സംവിധാനം ചെയ്യുന്നത്. പരമ്പരയിൽ ‘കല്യാണി’ ആയി വേഷം ഇടുന്നത് അന്യ ഭാഷാ നടി ആയ ഐശ്വര്യ റംസായി ആണ്.

‘കിരണി’ന്റെയും ‘കല്യാണി’യുടെയും സ്‌ക്രീൻ കെമിസ്ട്രിക്ക് വലിയ കൈയ്യടി ആണ് കിട്ടുന്നത്. കല്യാണി-കിരൺ ജോഡിക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണുള്ളത്. സീരിയൽ പ്രേക്ഷകർക്കിടയിൽ വേഗത്തിൽ സ്വീകാര്യത നേടിയ പരമ്പര കൂടിയാണ് മൗനരാഗം. മിനിസ്‌ക്രീനിലും സോഷ്യൽമീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന പരമ്പര ഇപ്പോൾ വമ്പൻ ട്വിസ്റ്റുകളിലൂടെയും ആകാം​ക്ഷ നിറയ്ക്കുന്ന മുഹൂർത്തങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. ഉദ്യോഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് പരമ്പര കടന്നുപോകുന്നത്.
തമിഴ്നാട് സ്വദേശിയാണ് നലീഫ് ജിയ. എഞ്ചിനീയറിങ് ബിരുദധാരിയാണ്. അഭിനയത്തോടുള്ള അടങ്ങാത്ത മോഹമാണ് മൗനരാഗത്തിൽ താരത്തെ എത്തിച്ചത്. മൗനരാഗത്തിൽ കല്യാണി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അന്യ ഭാഷാ നടി ആയ ഐശ്വര്യ റംസായി ആണ്.

. കിരണിന്റെയും കല്യാണിയുടെയും സ്‌ക്രീൻ കെമിസ്ട്രിക്ക് വലിയ കൈയ്യടി ആണ് കിട്ടുന്നത്. മൗനരാ​ഗത്തിന്റെ വിശേഷങ്ങളെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചും സീരിയൽ താരം ആനന്ദ് നാരായണനുമായുള്ള ചാറ്റ്ഷോയ്ക്കിടെ പങ്കുവെച്ചിരിക്കുകയാണ് നലീഫ് ജിയ. ഓഡീഷൻ വഴിയാണ് മൗനരാ​ഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ഇവിടെ വന്ന് അഭിനയിച്ച് തുടങ്ങി. പക്ഷെ ഭാഷ വലിയൊരു തടസമായിരുന്നു. അവർ പറഞ്ഞ് തരുന്നതൊന്നും എനിക്ക് മനസിലായിരുന്നില്ല.

രണ്ട് മാസത്തോളം ആ കഥാപാത്രം കൊണ്ട് ഞാൻ ഒരുപാട് ക‌ഷ്ടപ്പെട്ടു. അവസാനം അണിയറപ്രവർത്തകരുടെ അടുത്തെത്തി ഇനി അഭിനയിക്കുന്നില്ല നിർത്താൻ പോവുകയാണ് എന്ന് വരെ പറഞ്ഞു. അപ്പോൾ അവർ രണ്ട് മാസം കൂടി ശ്രമിച്ച് നോക്കാൻ പറ‍ഞ്ഞു. ആ വാക്കുകൾ തന്ന ധൈര്യത്തിൽ നടത്തിയ ശ്രമമാണ് ഇപ്പോൾ കാണുന്ന വിജയം. ഇന്ന് എനിക്ക് പണത്തിനൊപ്പം തന്നെ പ്രശസ്തിയും സ്നേഹവും ലഭിക്കുന്നുണ്ട് അത് വലിയൊരു കാര്യം തന്നെയാണ്. പ്രണയം ഒന്നും ഇല്ല. മൗനരാ​ഗം ചെയ്തും ഇവിടുത്തെ ആളുകളുമായി ഇടപഴകിയും കേരളം ഭയങ്കര ഇഷ്ടമാണ് അതുകൊണ്ട് കേരളത്തിൽ നിന്നുള്ള ഒരു മലയാളി പെൺകുട്ടിയെ വിവാഹം ചെയ്താൽ കൊള്ളാമെന്നുണ്ട്. എല്ലാം ദൈവാനു​ഗ്രഹത്താൽ നടക്കണമെന്നാണ് ആ​ഗ്രഹം.

More in serial news

Trending

Recent

To Top