serial
ചക്കപ്പഴത്തിൽ നിന്ന് ഉത്തമന് പിന്നാലെ ആ നടിയും പുറത്തേക്ക്? ഒടുവിൽ അതും പുറത്ത്! ഉടൻ അത് നടക്കും… ലൈവിൽ എത്തി താരം
ചക്കപ്പഴത്തിൽ നിന്ന് ഉത്തമന് പിന്നാലെ ആ നടിയും പുറത്തേക്ക്? ഒടുവിൽ അതും പുറത്ത്! ഉടൻ അത് നടക്കും… ലൈവിൽ എത്തി താരം
ചുരുങ്ങിയ സമയത്തിനുള്ളിലാണ് ചക്കപ്പഴം പരമ്പര ജനഹൃദയങ്ങളിലേക്ക് ചേക്കേറിയത്. ചക്കപ്പഴത്തിലെ കുടുംബാന്തരീക്ഷവും താരങ്ങളുടെ സ്വാഭാവിക അഭിനയവുമെല്ലാം ഏറെ പ്രശംസിക്കപ്പെട്ടതാണ്. സോഷ്യല്‍ മീഡിയയിലും പരമ്പര ഹിറ്റായി മാറിയിരുന്നു.
പ്രേക്ഷകരുടെ പ്രിയപ്പട്ട താരങ്ങളാണ് ചക്കപ്പഴത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രുതി രജനികാന്ത്, അശ്വതി ശ്രീകാന്ത്, സബിറ്റ ജോർജ്ജ്, അമൽ രാജ്ദേവ്, മുഹമ്മദ് റാഫി, എസ് പി ശ്രീകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പരമ്പരയിൽ അർജുൻ സോമശേഖരൻ തുടക്കത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് താരം സീരിയലിൽ നിന്ന് പിൻമാറിയിരുന്നു.
അതിന് തൊട്ട് പിന്നാലെ ഉത്തമനെ അവതരിപ്പിച്ച എസ്പി ശ്രീകുമാര്‍ പരമ്പരയിൽ നിന്ന് പിന്മാറിയ വിവരം ആരാധകരെ അറിയിച്ചിരുന്നു. ഇനി മുതല്‍ ചക്കപ്പഴത്തിലെ ഉത്തമനായി താന്‍ ഉണ്ടാകില്ലെന്നാണ് ശ്രീകുമാര്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തൊരു കുറിപ്പിലൂടെയാണ് താരം തന്റെ പിന്മാറ്റം അറിയിച്ചിരിക്കുന്നത്. എന്താണ് പിന്മാറ്റത്തിന്റെ കാരണം എന്ന് മാത്രം ശ്രീകുമാര്‍ പറഞ്ഞിട്ടില്ല.
അതോടൊപ്പം തന്നെ പരമ്പരയിൽ നിന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആശയെ അവതരിപ്പിക്കുന്ന അശ്വതി ശ്രീകാന്തും മാറിനിൽക്കുകയാണ്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെ തുടര്‍ന്നാണ് അശ്വതി പരമ്പരയില്‍ നിന്നും വിട്ടു നിന്നത്. കുഞ്ഞ് ജനിച്ച് രണ്ട് മാസത്തോളമായിട്ടും ആശയായി അശ്വതി തിരികെ വരാതായതോടെ നിരവധി പേര് താരം ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയോ എന്ന ചോദ്യങ്ങളുമായി എത്തിയിരുന്നു. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലൂടെ അശ്വതി മറുപടി പറയുകയാണ്.
താരത്തിന്റെ വാക്കുകളിലേക്ക്
കഴിഞ്ഞ രണ്ട് മാസമായി എല്ലാവരും ചോദിക്കുന്നത് എന്നാണ് ചക്കപ്പഴത്തിലേക്ക് മടങ്ങി വരിക എന്നാണ്. അതിന്റെ വസ്തുത എന്താണെന്ന് വച്ചാല്‍ കുഞ്ഞിന് രണ്ട് മാസമേ പ്രായം ആയിട്ടുള്ളൂ. അപ്പോള്‍ ദിവസം ഇത്രയും ആളുകളുള്ള ലൊക്കേഷനിലേക്ക് അവളേയും കൊണ്ട് പോയി വരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നിങ്ങള്‍ വിചാരിക്കുന്നത് പോലെ നമ്മള് ആ ലൊക്കേഷനില്‍ തന്നെയോ അതിനടുത്തോ അല്ല താമസിക്കുന്നത്. ദിവസവും പോയി വരികയാണ്. അരമണിക്കൂറോളം യാത്ര ചെയ്ത് വേണം പോകാന്‍. തിരിച്ചും.
ഷൂട്ട് എന്നാല്‍ നീണ്ട ഷെഡ്യൂളുകളായിരിക്കും. കുറച്ചധികം ദിവസം അടുപ്പിച്ചുണ്ടാകും. ഇത്രയും ദിവസം മോളേയും കൊണ്ട് പോയി വരിക എന്നത് പ്രാക്ടിക്കലി പോസിബിള്‍ ആയ കാര്യമല്ല. പിന്നെ, അവളെ ഇടയ്ക്കൊക്കെ കൊണ്ടു പോകാം ബാക്കിയുള്ള ദിവസം വീട്ടിലാക്കാം എന്ന് പറഞ്ഞാലും മുലയൂട്ടുന്ന കുഞ്ഞാണ്. വീട്ടിലാക്കിയിട്ട് പോയാലും നമ്മള്‍ക്ക് ഒരുപാട് മണിക്കൂറുകളൊന്നും മാറി നില്‍ക്കാനാകില്ല. അതൊക്കെ കൊണ്ടാണ് ഞാനിങ്ങനെ നില്‍ക്കുന്നത്.
എന്നിരുന്നാലും ലാസ്റ്റ് വീക്ക് ഞാന്‍ ജോയിന്‍ ചെയ്യണമെന്ന് കരുതിയിരുന്നതാണ്. എന്നാല്‍ എനിക്ക് പെട്ടെന്ന് ജലദോഷം വരികയായിരുന്നു. തിരുവനന്തപുരത്തെ പ്രോഗ്രാം കഴിഞ്ഞ് തന്നതോടെ തൊണ്ട വേദനയും ജലദോഷവുമൊക്കെയായി. വേറെ പ്രശനങ്ങളൊന്നുമില്ല. അത് ഞാന്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. കുഞ്ഞൊക്കെയുള്ളതാണല്ലോ. ഇപ്പോള്‍ ചെറിയ ചുമയുണ്ടെന്നതല്ലാതെ വേറെ പ്രശ്നങ്ങളൊന്നുമില്ല. അങ്ങനെയിരുന്നപ്പോള്‍ ഇപ്പോള്‍ കമലക്കുട്ടിയ്ക്കും ജലദോഷം വന്നിരിക്കുകയാണ്. അവളൊന്ന് ശരിയാകാതെ എനിക്ക് ലൊക്കേഷനില്‍ വരാന്‍ പറ്റില്ല. ഇതൊക്കെ നിങ്ങള്‍ മനസിലാക്കുമെന്ന് കരുതുന്നു. എല്ലാം ഒന്ന് ഒതുങ്ങിയിട്ട് വേണം വീണ്ടും സെറ്റിലെത്താന്‍. എന്നാണ് അശ്വതി പറയുന്നത്.
കമലയെ കൂട്ടിയാകുമോ ലൊക്കേഷനില്‍ വരിക, കമലയാകുമോ പരമ്പരയിലും കുഞ്ഞുവാവയായി അഭിനയിക്കുക എന്ന ചോദ്യങ്ങളും ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അതേക്കുറിച്ച് വേറൊരു അവസരത്തില്‍ വിശദമായി മറുപടി നല്‍കാമെന്നായിരുന്നു അശ്വതിയുടെ പ്രതികരണം.
