Malayalam
ഫ്ലാറ്റ് എന്ന് കേട്ടപ്പോൾ ‘അമ്മ NO പറഞ്ഞു; പിന്നെ എല്ലാവരും വീട്ടിൽ വന്നാണ് ഷൂട്ട് ചെയ്‌തത് ; ലോലിതനും മണ്ഡോദരിയും തമ്മിൽ കണ്ടതും അടുത്തതും വിവാഹിതരായതും ഇങ്ങനെ!
ഫ്ലാറ്റ് എന്ന് കേട്ടപ്പോൾ ‘അമ്മ NO പറഞ്ഞു; പിന്നെ എല്ലാവരും വീട്ടിൽ വന്നാണ് ഷൂട്ട് ചെയ്‌തത് ; ലോലിതനും മണ്ഡോദരിയും തമ്മിൽ കണ്ടതും അടുത്തതും വിവാഹിതരായതും ഇങ്ങനെ!
കഴിഞ്ഞ പത്തുവർഷമായി മലയാളിക്കൊപ്പം സഞ്ചരിക്കുന്ന മഴവിൽ മനോരമയിലെ പരിപാടിയാണ് മറിമായം. സമകാലിക–സാമൂഹിക വിഷയങ്ങൾ കോർത്തിണക്കിയെത്തുന്ന മറിമായം ജനകീയമായി തുടരുന്നത്തിലൂടെ കുറെയേറെ ഗൗരവമായ കാര്യങ്ങൾ രസകരമായി മലയാളികൾക്കിടയിൽ എത്തിയിട്ടുണ്ട്, ഒപ്പം ഒരുപിടി നല്ല കഥപത്രങ്ങളെയും മലയാളികൾക്ക് ലഭിച്ചിട്ടുണ്ട്.
അത്തരത്തിൽ മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറ്റവും ചിരിപ്പിച്ച താരജോഡികളാണ് ലോലിതനും മണ്ഡോദരിയും. ലോലിതൻ മണ്ഡോദരി എന്ന് പറഞ്ഞാൽ ,മാത്രമേ ഇന്നും പ്രേക്ഷകർക്ക് പെട്ടന്ന് മനസിലാകുകയുള്ളു. എന്നാൽ സ്‌ക്രീനിലെത്തുന്ന ഇവർ റിയൽ ലൈഫിൽ ശ്രീകുമാറും സ്‌നേഹയുമാണ്.
മലയാളി കുടുംബപ്രേക്ഷകരെ ഒന്നടങ്കം ചിരികൊണ്ടും ചിന്തകൾ കൊണ്ടും കീഴടക്കിയ അഭിനേതാക്കളാണ് സ്നേഹയും ശ്രീകുമാറും. ഇരുവരും റീൽ ലൈഫിൽ നിന്നും റിയൽ ലൈഫിൽ ഒന്നിച്ചപ്പോൾ ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു . ഇവരുടെ വിവാഹം ആരാധകര്‍ ഏറെ ആഗ്രഹിച്ചതുമായിരുന്നു.
പരിപാടിയിലൂടെ മാത്രമല്ല പാട്ടും നൃത്തവുമായും പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ ഇരുവരും സമയം കണ്ടെത്താറുമുണ്ട്. പാട്ട്, നൃത്തം, അഭിനയം, ഓട്ടൻതുള്ളൻ തുടങ്ങി ഇരുവരും കൈവെക്കാത്ത മേഖലകൾ തന്നെ കുറവാണ്. മറിയായത്തിൽ അഭിനയിക്കാനെത്തിയപ്പോഴാണ് ശ്രീകുമാറും സ്നേഹയും പരിചയത്തിലായത് പിന്നീട് എപ്പോഴോ അത് പ്രണയത്തിലേക്കും ശേഷം വിവാഹത്തിലേക്കും എത്തുകളയും ആയിരുന്നു.
കഴിഞ്ഞ ദിവസം ഇരുവരും അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ കാലജീവിതത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും തുറന്ന് സംസാരിച്ചു. സ്വാസികയായിരുന്നു പരിപാടിയിൽ അവതാരികയായിരുന്നത്. ഛായമുഖി എന്ന നാടകത്തിന്റെ ഭാഗമായതിനെ കുറിച്ച് സ്നേഹയും പുതിയ തെലുങ്ക് സിനിമാ വിശേഷങ്ങളെ കുറിച്ച് ശ്രീകുമാറും വിശേഷങ്ങൾ പങ്കുവെച്ചു.
മോഹൻലാൽ, മുകേഷ് തുടങ്ങി പ്രശസ്തരാ നിരവധി താരങ്ങൾ ഭാഗമായ നിരപൂക പ്രശംസ നേടിയ നാടകമായിരുന്നു ഛായാമുഖി. പഠിക്കുന്ന കാലത്ത് നാടകങ്ങൾ ചെയ്യുമായിരുന്നുവെന്നും അങ്ങനെയിരിക്കെ മുകേഷിന്റെ സഹോദരി തന്റെ നാടകം കാണാനിടയായെന്നും അങ്ങനെയാണ് മോഹൻലാലിനൊപ്പം അഭിനയിക്കാൻ ഛായാമുഖിയിൽ അവസരം ലഭിച്ചതെന്നും സ്നേഹ പറയുന്നു.
സംവിധായകൻ സിദ്ധാർഥ് ശിവ വഴിയാണ് മറിമായത്തിൽ എത്തിയതെന്നും ആദ്യ എപ്പിസോഡുകൾ സംവിധായകനും അണിയറപ്രവർത്തകരും അമ്മയുടെ നിർബന്ധമൂലം വീട്ടിൽ വന്നാണ് ചിത്രീകരിച്ചതെന്നും സ്നേഹ പറയുന്നു.
ആ വാക്കുകൾ ഇങ്ങനെയാണ്, ” ‘മറിമായത്തിലേക്ക് സിദ്ധാർഥ് ശിവ വഴിയാണ് എത്തിപ്പെട്ടത്. ആദ്യം ക്യാമറയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് ഭയമായിരുന്നു. ശേഷം ചെയ്യാൻ തീരുമാനിച്ചു. ഷൂട്ടിങ് ഫ്ലാറ്റിലാണ് എന്ന് അറിഞ്ഞതോടെ അമ്മ പോകാൻ അനുവദിച്ചില്ല. വേണമെങ്കിൽ വീട്ടിൽ വന്ന് ചിത്രീകരിക്കാൻ അറിയിച്ചു. ശേഷം മറിമായത്തിന്റെ അണിയറപ്രവർത്തകർ വീട്ടിലെത്തി ആദ്യത്തെ എപ്പിസോഡുകൾ ചിത്രീകരിച്ചു’ .
ശ്രീകുമാർ അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചത്. ശേഷം മറിമായം, ഉപ്പും മുകളും, ചക്കപ്പഴും തുടങ്ങി നിരവധി സീരിയലുകളുടേയും ആടുപുലിയാട്ടം, മെമ്മറീസ് അടക്കമുള്ള സിനിമകളുടേയും ഭാഗമായി. ഇപ്പോൾ ശ്രീകുമാർ തെലുങ്ക് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് തെലുങ്ക് സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചതായും ശ്രീകുമാർ വെളിപ്പെടുത്തി. പ്രശസ്ത സംവിധായകൻ ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ഒരു സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഫ്ലവേഴ്സിലെ ചക്കപ്പഴം എന്ന കോമഡി സീരിയലിൽ ഉത്തമൻ എന്ന കഥാപാത്രത്തെ ശ്രീകുമാർ അവതരിപ്പിച്ചപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ചക്കപ്പഴം പരമ്പരയിലെ ഉത്തമന്‍ എന്ന കഥാപാത്രമായി താന്‍ ഇനി പരമ്പരയിലുണ്ടാകില്ല എന്നാണ് ശ്രീകുമാര്‍ അടുത്തിടെ സോഷ്യൽമീഡിയ വഴി പറഞ്ഞത്. വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്ത് കാരണത്താലാണ് പിന്മാറുന്നതെന്ന് താരം വ്യക്തമാക്കിയിട്ടില്ല. ഇത്രനാള്‍ ഉത്തമന്‍ എന്ന കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ശ്രീകുമാര്‍ കുറിപ്പ് പങ്കുവെച്ചത്.
പ്രണയത്തെ കുറിച്ചും ഇരുവരും സംസാരിച്ചു. ശ്രീകുമാർ ഒട്ടും സംസാരിക്കാത്ത വ്യക്തിയാണെന്നും മറിമായത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ആദ്യ നാളുകളിൽ തങ്ങൾ പരസ്പരം സംസാരിക്കാറില്ലായിരുന്നുവെന്നും ശ്രീകുമാറും സ്നേഹയും പറയുന്നു. വിവാഹശേഷമാണ് കുറച്ചെങ്കിലും മാറ്റം വന്നതെന്നും ശ്രീകുമാർ പൊതുവെ അധികം സംസാരിക്കാത്ത കൂട്ടത്തിലാണെന്നും സ്നേഹ പറയുന്നു. മനപൊരുത്തം കണ്ടുപിടിക്കാനുള്ള മത്സരത്തിലും ഇരുവും മികച്ച പ്രകടനമാണ് റെഡ് കാർപെറ്റിൽ കാഴ്ചവെച്ചത്. ഇരുവരും തുടർന്നും സന്തോഷത്തോടെ ദാമ്പത്യ ജീവിതം നയിക്കണമെന്നാണ് താനും ആഗ്രഹിക്കുന്നതെന്ന് സ്വാസികയും ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു.
about serial news