Connect with us

ഒരു ചിലങ്കയുടെ ശബ്ദം കേൾക്കുന്നുണ്ടോ?ആകാശഗംഗ 2 ലെ പേടിപ്പിച്ച സംഭവങ്ങളെക്കുറിച്ച് സെന്തിൽ!

Malayalam

ഒരു ചിലങ്കയുടെ ശബ്ദം കേൾക്കുന്നുണ്ടോ?ആകാശഗംഗ 2 ലെ പേടിപ്പിച്ച സംഭവങ്ങളെക്കുറിച്ച് സെന്തിൽ!

ഒരു ചിലങ്കയുടെ ശബ്ദം കേൾക്കുന്നുണ്ടോ?ആകാശഗംഗ 2 ലെ പേടിപ്പിച്ച സംഭവങ്ങളെക്കുറിച്ച് സെന്തിൽ!

റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതനായി പിന്നീട് സിനിമയിൽ സഹനടനായും നായകനായും തിളങ്ങിയ താരമാണ് സെന്തിൽ.ഹാസ്യ കഥാപാത്രങ്ങൾ ചെയ്ത് മികവു തെളിയിച്ച തരാം പിന്നീട് വിനയന്റെ ചാലക്കുടിക്കാരൻ ചങ്ങാതിയിൽ കലാഭവന്മണിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച് സീരിയസ് വേഷങ്ങളും കൈകാര്യം ചെയ്യാൻ കഴുയുമെന്ന് തെളിയിച്ചു.ഇപ്പോൾ ഏറ്റവും പുതിയായതായി പുറത്തിറങ്ങിയ ആകാശഗംഗ 2 ൽ ശ്രദ്ധേയമായ വേഷം ചെയ്ത് സെന്തിൽ ജനശ്രദ്ധ പിടിച്ചു പാറ്റു കയാണ്.സെന്തിൽ നൽകിയ ഒരു അഭിമുഖത്തിൽ ആകാശഗംഗ ചിത്രത്തിലെ ചില പേടിപ്പെടുത്തുന്ന സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.പലരും തന്നെ ഭയപ്പെടുത്തിയെന്നാണ് സെന്തിൽ പറയുന്നത്.

സെന്തിലിന്റെ വാക്കുകൾ …

ആകാശ ഗംഗ ഒന്നാം ഭാഗം എടുത്ത അതേ മനയിൽ തന്നെയാണ് ആകാശ ഗംഗ 2ന്റെ ചിത്രീകരണവും നടന്നത്. ചിത്രീകരണത്തിന് വന്നപ്പോഴേ ചിലർ പറഞ്ഞ് പേടിപ്പിച്ചു.പ്രേതബാധയുള്ള മനയാണ് സൂക്ഷിക്കണം എന്നൊക്കെ. അതൊന്നും കാര്യമാക്കാതെ ഷൂട്ടിങ് തുടർന്നു. ഒരു ദിവസം ഭക്ഷണം ഒക്കെ കഴിച്ച് കുളക്കടവിൽ ഇരുന്ന് വിശ്രമിക്കുകയായിരുന്നു സെന്തിൽ. ചിത്രത്തിലെ പ്രൊഡക്ഷനിലെ ചിലർ വന്നു പറഞ്ഞു. അവിടെ അങ്ങനെ ഇരിക്കരുത് പ്രേതബാധയുള്ള സ്ഥലമാണ്. കണ്ടോ ഇവിടെ നായ്ക്കളെ ഒന്നും കാണുന്നില്ലല്ലോ. പ്രേതം ഉള്ളിടത്ത് നായ്ക്കൾ വരാറില്ലല്ലോ. ഒരു ചിലങ്കയുടെ ശബ്ദം കേൾക്കുന്നുണ്ടോ? എന്നൊക്കെ പറഞ്ഞ് അവർ പേടിപ്പിച്ചുകൊണ്ടേയിരുന്നു. പേടിയോടെ ചിലങ്ക ശബ്ദത്തിനായി കാതോർത്തെങ്കിലും ഒന്നും കേൾക്കാനായില്ലെന്ന് സെന്തിൽ പറയുന്നു. എങ്കിലും നല്ല ധൈര്യം ആയതിനാൽ പിന്നീട് ആ കുളത്തിന്റെ ഭാഗത്തേക്ക് പോയതേ ഇല്ല എന്നും താരം കൂട്ടിച്ചേർത്തു. ആകാശ ഗംഗ 2 ലെ രസകരമായ ചിത്രീകരണ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു സെന്തിൽ രാജാമണി.

ആകാശ ഗംഗയുടെ ഒന്നാം ഭാഗം ഇറങ്ങിയപ്പോൾ സ്കൂളിൽ പഠിക്കുന്ന കുട്ടിയായിരുന്നു സെന്തിൽ. അന്ന് ഈ ചിത്രം കാണാൻ പറ്റിയില്ല. എങ്കിലും കൂട്ടുകാരിൽ നിന്ന് കഥയറിഞ്ഞപ്പോൾ സിനിമയോട് വല്ലാത്ത ഇഷ്ടം തോന്നി. പിന്നീട് വർഷങ്ങൾക്ക് ശേഷം ആ സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നെന്ന് താരം പറയുന്നു. വിനയന്റെ ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെയാണ് സെന്തിൽ സിനിമാ രംഗത്ത് നായകനായി ശ്രദ്ധിക്കപ്പെടുന്നത്. കലാഭവൻ മണിയെ അവതരിപ്പിക്കാൻ തനിക്ക് ഭാഗ്യം ഉണ്ടായത് വിനയന്റെ ധൈര്യവും ആത്മവിശ്വാസവും ഒന്നുകൊണ്ടുമാത്രമാണെന്ന് സെന്തിൽ പറയുന്നു.

senthil rajamani talks about akashaganga 2

More in Malayalam

Trending

Recent

To Top