Malayalam
അസുരൻ തെലുങ്ക് റീമേക്കില്‍ മഞ്ജുവില്ല;പകരം എത്തുന്നത് ഈ നായികാ!
അസുരൻ തെലുങ്ക് റീമേക്കില്‍ മഞ്ജുവില്ല;പകരം എത്തുന്നത് ഈ നായികാ!
ധനുഷ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് അസുരൻ. വെങ്കടേഷ് നായകനായി ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്. വെട്രിമാരനായിരുന്നു തമിഴ് ചിത്രം സംവിധാനം ചെയ്‍തത്. ഇപ്പോഴിതാ തെലുങ്ക് ചിത്രത്തിലെ നായകിയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.ശ്രിയ ശരണായിരിക്കും തെലുങ്ക് റീമേക്കില്‍ നായികയാകുക എന്നതാണ് റിപ്പോര്‍ട്ട്.’മഞ്ജു വാരിയരുടെ ആദ്യ തമിഴ്ചിത്രം’ എന്ന പരസ്യവാചകത്തോടെയാണ് അസുരന്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍, ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ രണ്ടാംവരവിലെ മഞ്ജുവിന്റെ മികച്ചപ്രകടനമെന്ന് വാചകം തിരുത്തിയെഴുതി.
മഞ്ജു വാര്യര്‍ അഭിനയിച്ച പച്ചൈമ്മാള്‍ എന്ന കഥാപാത്രമായിട്ടാണ് ശ്രിയ ശരണ്‍ തെലുങ്കില്‍ എത്തുക. മഞ്ജു വാര്യര്‍ക്ക് പച്ചൈമ്മാള്‍ എന്ന കഥാപാത്രം വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു. പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിനെ അധികരിച്ചാണ് വെട്രിമാരന്‍ അസുരന്‍ ഒരുക്കിയത്. ധനുഷിന്റെയും മഞ്ജു വാരിയരുടെയും ഉശിരന്‍ പ്രകടനങ്ങള്‍തന്നെയാണ് ചിത്രത്തിന്റെ കരുത്ത്. നിലത്തിന്റെ, അധികാരത്തിന്റെ, ജാതിയുടെ കഥപറയുന്ന സിനിമയില്‍ ഉള്‍ക്കനമുള്ള തമിഴ് ഗ്രാമീണയുവതി പച്ചൈയമ്മാളായാണ് മഞ്ജു വാരിയര്‍ എത്തിയത്. വാക്കുകൊണ്ടും നോട്ടംകൊണ്ടും അവര്‍ പ്രേക്ഷകരെ ഞെട്ടിച്ചു . തമിഴ് പ്രാദേശികമൊഴിവഴക്കങ്ങള്‍ക്ക് പ്രാധാന്യമുള്ള സംഭാഷണമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
asuran telugu remake