Connect with us

മകന്റെ പിറന്നാള്‍ ആഘോഷമാക്കി സെന്തില്‍ കൃഷ്ണ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

മകന്റെ പിറന്നാള്‍ ആഘോഷമാക്കി സെന്തില്‍ കൃഷ്ണ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മകന്റെ പിറന്നാള്‍ ആഘോഷമാക്കി സെന്തില്‍ കൃഷ്ണ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സെന്തില്‍ കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ മകന്‍ കാശിയുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കുകയാണ് സെന്തില്‍ കൃഷ്ണ എന്ന രാജാമണി. പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് സെന്തില്‍ പങ്കുവച്ചിരിക്കുന്നത്.

”കാശിക്കുട്ടന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച എല്ലാ പ്രിയപെട്ടവര്‍ക്കും ഒരായിരം നന്ദി,” എന്നാണ് സെന്തില്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

2019 ഓഗസ്റ്റ് 24നായിരുന്നു കോഴിക്കോട് സ്വദേശിയായ അഖിലയുമായി സെന്തിലിന്റെ വിവാഹം. ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ സെന്തില്‍ കൃഷ്ണ കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്.

വിനയന്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിലെ സെന്തിലിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു.

ആഷിഖ് അബു ചിത്രമായ ‘വൈറസി’ലും ശ്രദ്ധേയമായ കഥാപാത്രത്തെ രാജാമണി അവതരിപ്പിച്ചിരുന്നു. ‘പട്ടാഭിരാമന്‍’, ‘ആകാശഗംഗ 2’, ‘തൃശ്ശൂര്‍ പൂരം’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ സെന്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

More in Malayalam

Trending