Malayalam
‘ഇരട്ട ചങ്കുമായി റോബിന് മുന്നോട്ട്’; റോബിന് ബസിന്റെ ചിത്രവുമായി സീമ ജി നായര്‍; പിന്നാലെ വിമര്‍ശനം
‘ഇരട്ട ചങ്കുമായി റോബിന് മുന്നോട്ട്’; റോബിന് ബസിന്റെ ചിത്രവുമായി സീമ ജി നായര്‍; പിന്നാലെ വിമര്‍ശനം
റോബിന് ബസിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ എങ്ങും. അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടെയും പോസ്റ്റുകള്‍ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ഈ അവസരത്തില്‍ നടി സീമ ജി നായര്‍ പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചു പറ്റുന്നത്.
‘അടിപൊളിയാണല്ലോ മാഷേ..ഇരട്ട ചങ്കുമായി റോബിന് മുന്നോട്ട്’, എന്നാണ് സീമ ജി നായര്‍ കുറിച്ചത്. ഒപ്പം റോബിന് ബസിന്റെ ഫോട്ടോയും പങ്കുവെച്ചു. ഇതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ചിലര്‍ അനുകൂലിച്ചപ്പോള്‍ മറ്റുള്ളവര്‍ വിമര്‍ശന കന്റുകളും രേഖപ്പെടുത്തി. ഇവയ്ക്ക് തക്കതായ മറുപടിയും സീമ നല്‍കുന്നുണ്ട്.
‘എന്താണ് അടിപൊളി,, ടുറിസ്റ്റു ബസുകള്‍ റോഡില്‍ ആളെ കയറ്റാന്‍ തുടങ്ങിയാല്‍ െ്രെപവറ്റ് ബസ് തൊഴിലാളികളും, മുതലാളിമാരും, ട്രാന്‍സ്പോര്‍ട്ട് ബസ്സ് ജീവനകാരും, സര്‍ക്കാരും പ്രതിസന്ധിയില്‍ ആവും, കാര്യങ്ങള്‍ മനസ്സിലാക്കാതെ നിങ്ങളെ പോലെയുള്ളവര്‍ ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നോ, കേരളത്തില്‍ നിന്നും, തമിഴ് നാട്ടില്‍ കയറിയപ്പോള്‍ കിട്ടിയത് എഴുപത്തിയൊന്നായിരം രൂപയുടെ ഫൈന്‍ ആണ്’, എന്നാണ് ഒരാളുടെ കമന്റ്. ‘ആ റെസിപ്പ്റ്റില്‍ എഴുതിയത് ..(തമിഴ് നാട്ടില്‍ ഫൈന്‍ അടച്ചു )എന്നത് കണ്ണ് തുറന്നു വായിക്കൂ’, എന്നാണ് സീമ നല്കിയ മറുപടി.
അതേസമയം, കഴിഞ്ഞ ദിവസം തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന് ബസിനെ ഇന്ന് വിട്ടു നല്‍കിയിരുന്നു. 10,000 രൂപ പിഴ അടച്ചതിന് പിന്നാലെ ആണ് ബസ് വിട്ടുനല്‍കിയത്. ശേഷം വൈകിട്ട് 5 മണി മുതല്‍ കോയമ്പത്തൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സര്‍വീസ് നടത്തുമെന്ന് ഗിരീഷ് അറിയിക്കുകയും ചെയ്തിരുന്നു.
