Malayalam
ഒരു നടി കാരണം ചതിക്കപ്പെട്ട വ്യക്തിയായിരുന്നു ആ മനുഷ്യന്, ഇന്ന് മലയാളത്തിലെ നമ്പര്‍ വണ്‍ ആളുകളുടെയൊക്കെ സുഹൃത്താണ് പുള്ളി; വിവാഹമോചനത്തെ കുറിച്ച് നടി സീമ ജി നായര്‍
ഒരു നടി കാരണം ചതിക്കപ്പെട്ട വ്യക്തിയായിരുന്നു ആ മനുഷ്യന്, ഇന്ന് മലയാളത്തിലെ നമ്പര്‍ വണ്‍ ആളുകളുടെയൊക്കെ സുഹൃത്താണ് പുള്ളി; വിവാഹമോചനത്തെ കുറിച്ച് നടി സീമ ജി നായര്‍
മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് സീമ ജി നായര്‍. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് സീമ ജി നായര്‍. നിരവധി സീരിയലുകളിലും സീമ ജി നായര്‍ അഭിനയിച്ചിട്ടുണ്ട്. ആയിരത്തില്‍ അധികം വേദികളില്‍ നാടകം ചെയ്തതിന് ശേഷം ആയിരുന്നു സീമ സീരിയല്‍ ലോകത്തിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തുന്നത്. ദൂരദര്ശന് പരമ്പരകളില്‍ എത്തിയ താരം പിന്നീട് സൂര്യ ടിവിയിലെയും ഏഷ്യാനെറ്റ് സീരിയലുകളുടെയും ഭാഗമായി മാറി.
കൂടാതെ അവതാരകയായും അതുപോലെ തന്നെ വിധികര്‍ത്താവായുമെല്ലാം നിരവധി ടെലിവിഷന്‍ പരിപാടികളില്‍ എത്തിയ താരം അമ്പതിന് മുകളില്‍ സീരിയലുകളിലും അതുപോലെ നൂറില്‍ കൂടുതല്‍ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നടി എന്നതിന് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്ക്കുന്ന വ്യക്തിയുമാണ് സീമ ജി നായര്‍.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് സീമ ജി നായര്‍. എന്തുകൊണ്ടാണ് താന്‍ മുന്‍ ഭര്‍ത്താവുമായി പിരിഞ്ഞതെന്നാണ് സീമ അഭിമുഖത്തില്‍ സംസാരിക്കുന്നത്. രണ്ട് പേര്‍ക്ക് ഒത്തു പോകാന്‍ പറ്റാത്ത സാഹചര്യം ആയിരുന്നു. അറേഞ്ച്ഡ് മാര്യേജ് ആണോന്ന് ചോദിച്ചാല്‍ അല്ല, എന്നാല്‍ ലവ് മാര്യേജുമല്ല. ഇത് രണ്ടിന്റേയും ഇടയിലുള്ളൊരു സംഭവമാണ്.
ഇപ്പോള്‍ ഞാന്‍ അതേക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ തുറന്ന് പറയേണ്ടി വരും. അത് വീണ്ടും വിവാദങ്ങളിലേയ്ക്ക് പോകും. സിനിമയുമായി ബന്ധമുള്ള ആളല്ല. പക്ഷെ സിനിമാക്കാരുമൊക്കെയായി അടുത്ത ബന്ധമുണ്ട്. ആര്‍ട്ടിസ്റ്റുകളെ പരിപാടികള്‍ക്കായി ദുബായിലേക്ക് കൊണ്ടു പോകുമായിരുന്നു. ഇന്ന് മലയാളത്തിലെ നമ്പര്‍ വണ്‍ ആളുകളുടെയൊക്കെ സുഹൃത്താണ് പുള്ളി. അദ്ദേഹം വേറെ കല്യാണം കഴിക്കുകയും സുഖമായി ജീവിക്കുകയും ചെയ്യുന്നുവെന്നാണ് സീമ പറയുന്നത്.
ഒട്ടും പൊരുത്തപ്പെടാന്‍ പറ്റിയിരുന്നില്ല. ആ ജീവിതത്തില്‍ നിന്നും ഒട്ടും സന്തോഷം അനുഭവിച്ചിട്ടില്ല. മരിക്കുമ്പോള്‍ ആരുടെയെങ്കിലും കയ്യില്‍ എന്നെ പിടിച്ചേല്‍പ്പിക്കണം എന്നതായിരുന്നു അമ്മയുടെ ആഗ്രഹം. എന്റെ സഹോദരനും സഹോദരിയ്ക്കും ഈ വിവാഹത്തോട് താല്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ കല്യാണം വരെ എത്തിയ സ്ഥിതിയ്്ക്ക് ഇനി നടത്താതിരിക്കാന്‍ പറ്റില്ല എന്നായിരുന്നുവെന്നും സീമ ഓര്‍ക്കുന്നു.
മറ്റൊരാളാല്‍ ചതിക്കപ്പെട്ട വ്യക്തിയായിരുന്നു ആ മനുഷ്യന്. ആ കഥ എനിക്ക് അറിയാമായിരുന്നു. അവര്‍ ഒരു നടിയായിരുന്നു. ആ കഥകള്‍ അറിഞ്ഞതിനാല്‍ ഞാന്‍ പുള്ളിയോട് എന്തിനാണ് വിഷമിക്കുന്നത് ഞാനില്ലേ എന്ന് ചോദിച്ചു. ആ ചോദ്യമാണ് ഞങ്ങളുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായത്. അങ്ങനെയാണ് ഞങ്ങളുടെ ജീവിതം ആരംഭിക്കുന്നതെന്നും താരം പറയുന്നു.
പക്ഷെ പിന്നീട് എനിക്ക് മനസിലായത്, ഒരു കാര്യത്തിലും എടുത്തുചാടി തീരുമാനം എടുക്കരുത് എന്നാണ്. പ്രത്യേകിച്ചും നമ്മളുടെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളില്‍. അങ്ങനെ തീരുമാനം എടുത്തവരുടെയൊക്കെ ജീവിതം തകര്‍ന്നിട്ടുണ്ട്. ഞങ്ങള്‍ രണ്ട് ധ്രുവങ്ങളിലായിരുന്നു. രണ്ട് പേരും രണ്ട് തരം വ്യക്തികളായിരുന്നു. അങ്ങനെ അകന്നുവെന്നാണ് സീമ പറയുന്നത്.
എല്ലാവരും ആഗ്രഹിക്കുന്നത് സ്നേഹം ആണല്ലോ. എനിക്ക് അച്ഛനുമില്ല, അമ്മയുമില്ല. പക്ഷെ അദ്ദേഹത്തിന്റെ വീട്ടുകാര്‍ എന്നെ ഭയങ്കരമായി സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ അമ്മയ്ക്കും സഹോദരിമാര്‍ക്കും എന്നോട് ഭയങ്കര സ്നേഹമായിരുന്നു. ആ വിവാഹത്തിലാണ് മകന് ആരോമലുണ്ടാകുന്നത്. അവന് എന്നെ ഭയങ്കര ജീവനാണ്. എവിടെയെങ്കിലും പോയാല്‍ ലൊക്കേഷന്‍ ഇട്ട് തരും, ഫോട്ടോസ് ഒക്കെ അയച്ച് തരും. അവന് ഇപ്പോള്‍ പഠിക്കുകയാണ്. നേരത്തെ ബാംഗ്ലൂര്‍ ആയിരുന്നു പഠിച്ചിരുന്നത്. ഇപ്പോള്‍ പാരീസിലാണ് പഠിക്കുന്നതെന്നും താരം പറയുന്നു.
അടുത്തിടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ കുറിച്ച് സീമ പറഞ്ഞ കാര്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഞാന്‍ സ്കൂള്‍ പഠിച്ച കാലം മുതലേ മറ്റുള്ളവരെ സഹായിക്കുമായിരുന്നു. അച്ഛന്റെ കടയില്‍ നിന്നും പൈസ മോഷ്ടിച്ചു കൊണ്ടുപോയാണ് മറ്റുള്ളവര്‍ക്ക് ഓരോന്ന് ചെയ്ത് കൊടുത്തിരുന്നത്. എന്റെ ചേച്ചിയുടെ കല്യാണം നടക്കുന്ന സമയത്ത് ഒരു പവന് സ്വര്‍ണം പോലും ചേച്ചിയുടെ കഴുത്തില്‍ ഉണ്ടായിരുന്നില്ല. കാരണം അമ്മയ്ക്ക് കിട്ടുന്നത് മുഴുവന്‍ അമ്മ മറ്റുള്ളവരെ സഹായിച്ചും മറ്റുള്ളവര്‍ക്ക് ഭക്ഷണം വാങ്ങി കൊടുത്തും മറ്റുള്ള കുട്ടികളുടെ കല്യാണം നടത്തികൊടുത്തുമാണ് ചെലവാക്കിയിരുന്നത്, എന്നും സീമ ജി നായര്‍ പറയുന്നു.
