Malayalam
ഗോപി സുന്ദറിന്റെ പേരിന്റെ ആദ്യാക്ഷരമായ ‘G’ എന്ന ടാറ്റൂ മായ്ച്ച് അമൃത സുരേഷ്?; ഇരുവരും വേര്‍പിരിഞ്ഞോ?; സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍
ഗോപി സുന്ദറിന്റെ പേരിന്റെ ആദ്യാക്ഷരമായ ‘G’ എന്ന ടാറ്റൂ മായ്ച്ച് അമൃത സുരേഷ്?; ഇരുവരും വേര്‍പിരിഞ്ഞോ?; സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍
മലയാളികള്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അമൃതയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. താരത്തിന്റെ വ്യക്തിജീവിതം എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ആദ്യം വിവാഹം കഴിച്ചത് നടന്‍ ബാലയെ ആയിരുന്നു. എന്നാല്‍ ഈ ബന്ധത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് ഏറെ നാള്‍ ഒറ്റയ്ക്കായിരുന്നു അമൃത.
എന്നാല്‍ 2022 ല്‍ താന്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് അമൃത വ്യക്തമാക്കി. ഇരുവരും ചേര്‍ന്ന് നില്‍ക്കുന്ന പ്രണയാര്‍ദ്രമായ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു അമൃത തന്റെ പ്രണയം ആരാധകരുമായി പങ്കുവെച്ചത്. തുടര്‍ന്ന് ഗോപി സുന്ദറുമായുള്ള നല്ല നിമിഷങ്ങളെല്ലാം അമൃത തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ടായിരുന്നു.
അക്കൂട്ടത്തിലൊന്നായിരുന്നു തന്റെ കൈയ്യില്‍ ഗോപി സുന്ദറിന്റെ പേരിന്റെ ആദ്യാക്ഷരമായ ‘G’ എന്നത് ടാറ്റൂവായി കൈയ്യില്‍ പതിച്ച കാര്യവും അമൃത പങ്കിട്ടത്. പ്രണയത്തിന്റെ ഒന്നാം വാര്‍ഷികത്തിലായിരുന്നു ഈ ടാറ്റു അമൃത കയ്യില്‍ പതിപ്പിച്ചത്. പുറംകൈയില്‍ ചെറുവിരലിന്റെ താഴെയാണ് ജി എന്ന അക്ഷരം ടാറ്റൂ ചെയ്തത്. ഇതിന്റെ വീഡിയോ അത് ചെയ്ത ടാറ്റു സ്റ്റുഡിയോയും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ കൈയ്യില്‍ ആ ടാറ്റു ഇല്ലെന്നതാണ് ആരാധകര്‍ കണ്ടുപിടിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു സ്‌റ്റേജ് പരിപാടിക്കിടെയുള്ള ചിത്രങ്ങള്‍ അമൃത പങ്കിട്ടിരുന്നു. ഇതില്‍ മൈക്ക് പിടിച്ച് നില്‍ക്കുന്ന ചിത്രത്തില്‍ കൈയ്യുടെ ഭാഗത്ത് ടാറ്റൂ അല്ല. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ ഫോട്ടോഷൂട്ടില്‍ ടാറ്റു അവിടെയുണ്ട്. മുന്‍പ് പകര്‍ത്തിയ മറ്റു ചിത്രങ്ങളിലും ടാറ്റു കാണാം. എന്നന്നേക്കുമായി വേണ്ടെന്ന് വെച്ചതാണോ അതോ താത്കാലികമായി മേയ്ക്കപ്പ് വെച്ച് മറച്ചുവെച്ചതാണോയെന്നൊക്കെയാണ് ആരാധകരുടെ ചര്‍ച്ചകള്‍.
അതേസമയം ഇപ്പോള്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ അമൃതയും ഗോപി സുന്ദറും പങ്കുവെയ്ക്കാതിരുന്നതോടെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന ചര്‍ച്ചകള്‍ സജീവമാണ്. പ്രണയത്തിലായിരുന്നപ്പോള്‍ പല സ്‌റ്റേജ് പരിപാടികളും ഇരുവരും ഒരുമിച്ച് അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ സ്വന്തം ബാന്റായ അമൃതം ഗമയുടെ ഭാഗമായിട്ടാണ് അമൃത പരിപാടികള്‍ ചെയ്യാറുള്ളത്.
മാത്രമല്ല യാത്രകളിലും ഗോപി സുന്ദറിന് പകരം സഹോദരി അഭിരാമിയും അമ്മയും മകളുമെല്ലാമാണ് അമൃതയ്‌ക്കൊപ്പം ഉള്ളത്. ഇതെല്ലാം വേര്‍പിരിഞ്ഞെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തികൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്കൊന്നും ഇരുവരും ഇതുവരെ അതിനിടയില്‍ അമൃതയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആണ് ബാല രംഗത്തെത്തിയിരുന്നത്. ‘മകളെ ഒരു വീഡിയോ കോളിലെങ്കിലും കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ദേഷ്യത്തിലായിരിക്കുമ്പോഴോ സങ്കടത്തില്‍ ആയിരിക്കുമ്പോഴോ സംസാരിക്കാന്‍ പാടില്ല.
എന്നാലും ഞാന്‍ പറയാം കാണാന്‍ പാടില്ലാത്ത കാഴ്ച ഞാന്‍ കണ്ണുകൊണ്ട് കണ്ടുപോയി. സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല അങ്ങനെയൊക്കെ ഉണ്ടോയെന്ന് ഞെട്ടിപ്പോയി. അതുവരെ ഞാന്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. കുടുംബം, കുട്ടികള്‍ എന്നിവയ്‌ക്കൊക്കെ ഞാന്‍ ഭയങ്കര ഇംപോര്‍ട്ടന്‍സ് കൊടുത്തു. ആ ഒരു കാഴ്ച കണ്ടശേഷം ഒന്നുമില്ല. ഇനി എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അന്ന് ഞാന്‍ തളര്‍ന്നുപോയി. എല്ലാം തകര്‍ന്നു ഒരു സെക്കന്റില്‍. അതോടെ ഫ്രീസായി.മൂന്ന് പേര് എസ്‌കേപ്പവില്ല. രണ്ടുപേരല്ല മൂന്നുപേര്’, എന്നാണ് അമൃതയുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് ബാല പറഞ്ഞത്.
പിന്നാലെ ബാലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമൃത രംഗത്തെത്തിയിരുന്നു. തന്റെ അഭിഭാഷകര്‍ക്കൊപ്പം എത്തിയായിരുന്നു അമൃതയുടെ മറുപടി. വിവാഹമോചനത്തിനൊപ്പം തന്നെ അമൃതയും ബാലയും തമ്മില്‍ തുടര്‍ന്നുള്ള ജീവിതങ്ങളില്‍ ഇടപെടില്ല എന്നും മാധ്യമങ്ങളില്‍ സ്വകാര്യ വിവരങ്ങള്‍ ചര്‍ച്ച ചെയ്യില്ല എന്നും കരാറില്‍ ഏര്‍പ്പെട്ടിരുന്നു എന്നും കോടതിയുടെ തീര്‍പ്പിനെ ഉദ്ധരിച്ച് അമൃതയുടെ അഭിഭാഷകര്‍ പറഞ്ഞിരുന്നു. ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ടുള്ള അമൃതയുടെ വീഡിയോ പങ്കുവെച്ച് ഗോപി സുന്ദര്‍ അമൃതയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.