Connect with us

ജാതകം വിനയായി; എല്ലാം തകർന്ന നിമിഷം; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു; കാവ്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!!!

Malayalam

ജാതകം വിനയായി; എല്ലാം തകർന്ന നിമിഷം; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു; കാവ്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!!!

ജാതകം വിനയായി; എല്ലാം തകർന്ന നിമിഷം; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു; കാവ്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!!!

മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നടി കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച കാവ്യ മാധവൻ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി തിളങ്ങുകയുമായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുൻനിര നായികയായി തന്നെ ജീവിച്ചു. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും അഴകിയ രാവണിനിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്.

തുടർന്ന് ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ കാവ്യ നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നീടിങ്ങോട്ട് മലയാള സിനിമയിലെ മുഖശ്രീയായി ആണ് ഇന്നും കാവ്യ മാധവൻ അറിയപ്പെടുന്നത്. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. എന്നാൽ കാവ്യ അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസിൽ നിലനിൽക്കുന്നുണ്ട്. നിഷാൽ ചന്ദ്രയെ വിവാഹം ചെയ്ത കാവ്യ വളരെ കുറച്ച് കാലം മാത്രമെ ആ ദാമ്പത്യം മുന്നോട്ട് കൊണ്ടുപോയുള്ളു. പിന്നീട് ഇരുവരും വേർപിരിഞ്ഞു. അതിനുശേഷമാണ് കാവ്യ ദിലീപിനെ വിവാഹം കഴിക്കുന്നത്.

ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെക്കുറിച്ചും തന്നെക്കുറിച്ചുള്ള വ്യാജ വാർത്തകളെക്കുറിച്ചുമൊക്കെ മുൻപൊരിക്കൽ കാവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. കഴിഞ്ഞുപോയ കാലങ്ങൾ ഒക്കെ ഒരു കഥാപാത്രം ചെയ്ത പോലെ ഓർക്കാനാണ് ഇഷ്ടപ്പെടുന്നതെന്നാണ് കാവ്യ പറയുന്നത്.

അല്ലാതെ നമ്മൾ അത് കൂടുതൽ എടുത്തുകഴിഞ്ഞാൽ ഒരുപാട് വേദനിക്കേണ്ടി വരുമെന്നാണ് താരം പറയുന്നത്. എന്നെപോലെ ചിന്തിക്കുന്ന ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ ഒരു ഷോക്ക് തന്നെ ആയിരുന്നു ആ ഒരു കാലഘട്ടം എന്നും കാവ്യ പറയുന്നുണ്ട്. അതേസമയം, ആ ബന്ധം മുൻപോട്ട് പോകാൻ താൻ കുറേ ശ്രമിച്ചതാണെന്നും കാവ്യ പറയുന്നു. ശ്രമിച്ചിട്ടും പരാജയപ്പെട്ടുവെന്നും കാവ്യ പറയുന്നു.

അതേസമയം, ചില സമയങ്ങളിൽ ഫോണിൽ എന്തെങ്കിലും നോക്കുന്ന സമയത്ത് ഇതിന്റെ എന്തെങ്കിലും ഒക്കെ കയറി വരുമെന്നും അതോടെ സങ്കടം തോന്നുമെന്നും കാവ്യ തുറന്നു പറയുന്നുണ്ട്. അങ്ങനെ വരുമ്പോഴൊക്കെ താൻ സ്വയം പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുമെന്നാണ് കാവ്യ പറയുന്നത്. എത്രയോ ആളുകളുടെ ഒപ്പം അഭിനയിക്കുന്നു. എത്രയോ ആളുകളുടെ ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നു അതുപോലെയാണ് ഇതെന്നുമാണ് മനസിനോട് പറയുകയെന്നാണ് കാവ്യ പറയുന്നത്.

അതല്ലാതെ മറ്റുമാർഗ്ഗമില്ലെന്നും താരം പറയുന്നു. തന്നെപോലൊരു പെൺകുട്ടി ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങൾ ആണ് സംഭവിച്ചതെന്നാണ് ജീവിതത്തെക്കുറിച്ച് കാവ്യ പറഞ്ഞത്. താൻ ഒരിക്കലും ആഗ്രഹിക്കാത്ത, ചിന്തയിൽ പോലും ഇല്ലാതിരുന്നു ഒരു വിഷയമാണ് നടന്നത്. എന്റെ ജാതകത്തിൽ അതിന്റെ ഒരു യോഗം ഉണ്ടായിരുന്നു. അത് നമ്മൾ ഉൾക്കൊണ്ടേ മതിയാകൂ. ഉൾക്കൊണ്ടില്ല എങ്കിൽ ചിലപ്പോൾ ഭ്രാന്തായി പോകും എന്നും കാവ്യ പറയുന്നു. അതേസമയം താൻ മെന്റലി ഇത്രയും സ്‌ട്രോങ് ആണെന്ന് തിരിച്ചറിയുന്നത് ഈ സമയത്താണെന്നും കാവ്യ പറയുന്നുണ്ട്.

അതിൽ നിന്നും തനിക്ക് തിരികെ വരാൻ സാധിച്ചത് ആളുകളുടെ പിന്തുണ കൊണ്ടാണെന്നും കാവ്യ പറയുന്നുണ്ട്. കുറ്റം പറയുന്നവർ ഉണ്ടാകും, പക്ഷെ തന്നെ കാണുക പോലും ചെയ്യാത്തവർ വരെ തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന വസ്തുതയിലാണ് കാവ്യ വിശ്വസിക്കാൻ ആഗ്രഹിക്കുന്നത്. അതേസമയം കൂടെ നിൽക്കും എന്ന് കരുതിയ ചിലർ തന്റെ മോശം സമയത്ത് കൂടെ നിന്നില്ലെന്നും കാവ്യ പറയുന്നു. എന്നാൽ താൻ അവരോട് വൈരാഗ്യം കാണിച്ചിട്ടില്ലെന്നും കാവ്യ പറയുന്നു.

തന്നെക്കുറിച്ചുള്ള വ്യാജ വാർത്തകൾക്കെതിരെയും കാവ്യ രംഗത്തെത്തിയിരുന്നു. കാവ്യ മാധവൻ നഗ്‌ന പൂജ ചെയ്തു, ക്യാമറാമാനോപ്പം വിവാഹം എന്നൊക്കെ ഗോസിപ്പുകൾ വന്നു കാണാറുണ്ട്. പക്ഷേ അതൊക്കെ എത്ര ഗോസിപ്പുകൾ വരുന്നു, ബഹുജനം പലവിധം എന്ന രീതിയിൽ കാണുകയാണ് കാവ്യ ചെയ്യുന്നത്. എല്ലാവരും എന്നെ സ്‌നേഹിക്കണം എന്ന് എനിക്ക് വാശി പിടിക്കാൻ ആകില്ലെന്നും താരം പറയുന്നുണ്ട്. അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാൻ പോകുന്നതായുള്ള ചില റിപ്പോർട്ടുകൾ വന്നിരുന്നു.

കാവ്യയും ദിലീപും കുടുംബമായി ചെന്നൈയിൽ സെറ്റിൽഡ് ആയി എന്നും ചെന്നൈയിലെ ജിമ്മിൽ കാവ്യാ ജോയിൻ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങൾ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവർ വാളയാർ പരമ ശിവത്തിലേക്കുള്ള എൻട്രി ആണെന്നാണ് ആരാധകർ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. വാളയാർ പരമശിവന്റെ രണ്ടാം ഭാഗത്തിൽ ഉപ്പായും കാവ്യയെത്തുമെന്നാണ് ആരാധകർ കരുതുന്നത്.

More in Malayalam

Trending