Connect with us

മോഹന്‍ലാലിനെയും ടോവിനോയേയും വിമര്‍ശിച്ച് സെബാസ്റ്റ്യന്‍ പോള്‍ …..

Interesting Stories

മോഹന്‍ലാലിനെയും ടോവിനോയേയും വിമര്‍ശിച്ച് സെബാസ്റ്റ്യന്‍ പോള്‍ …..

മോഹന്‍ലാലിനെയും ടോവിനോയേയും വിമര്‍ശിച്ച് സെബാസ്റ്റ്യന്‍ പോള്‍ …..

മോഹൻലാലും ടൊവീനോ തോമസുമടക്കം കന്നിവോട്ട് ചെയ്തതിനെ വിമര്‍ശിച്ച് മുൻ എം.പി സെബാസ്റ്റ്യൻ പോള്‍. ഇരുവര്‍ക്കും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂര്‍ത്തിയായതെന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനമുന്നയിച്ചിരിക്കുകയാണദ്ദേഹം. പോളിങ് ബൂത്തിലേക്ക് വരാൻ വൈമുഖ്യമുള്ളവരെ സിവിൽ ബഹുമതിയും സൈനിക ബഹുമതിയും നൽകി ആദരിക്കുന്നതിനേയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. 

സെബാസ്റ്റ്യൻ പോളിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം :

‘ചില താരങ്ങൾ കന്നിവോട്ട് ചെയ്തതായി വാർത്ത കണ്ടു. മോഹൻലാലും ടൊവിനോ തോമസും അക്കൂട്ടത്തിൽ പെടുന്നു. ഇരുവർക്കും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂർത്തിയായത്. ഫഹദ് ഫാസിൽ പതിവായി വോട്ട് ചെയ്യുന്ന ആളാണ്. വോട്ട് ഉണ്ടെങ്കിൽ മമ്മൂട്ടി ചെയ്യും. പോളിങ് ബൂത്തിലേക്ക് വരാൻ വൈമുഖ്യമുള്ളവർ ദേശാഭിമാനികളും രാജ്യസ്നേഹികളുമായി വാഴ്ത്തപ്പെടുന്നു. സിവിൽ ബഹുമതിയും സൈനിക ബഹുമതിയും നൽകി അവരെ ആദരിക്കുന്നു. പദ്മങ്ങൾ അവർക്കായി വിടരുന്നു. ഹിമാചൽ പ്രദേശിലെ ശ്യാം സരൺ നേഗിയെ അറിയുമോ? താരമോ വിഐപിയോ അല്ല. ആദ്യത്തെ തിരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ടറായിരുന്നു നേഗി. ഇപ്പോൾ വയസ് 102. പതിനേഴാമത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും നേഗി വോട്ട് ചെയ്യും. നേഗിയെ ഭാരതരത്നം നൽകി ആദരിക്കണം.ജനാധിപത്യത്തിലെ മുത്താണ് അയാൾ. അമൂല്യമായ മുത്ത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ അതിവിശിഷ്ടനായ വ്യക്തി.”

Sebastian paul says about Mohanlal and Tovino…

Continue Reading
You may also like...

More in Interesting Stories

Trending

Recent

To Top