Malayalam
ആ സമയം റിലേഷൻഷിപ്പിൽ നിന്നും അകലുകയായിരുന്നു… ഞാനും മകൾ സനയും കൊച്ചിയിലേക്ക് മാറി, കുറച്ച് കാലമായി സിംഗിൾ പാരന്റ് ആണ്; തുറന്ന് പറഞ്ഞ് സയനോര ഫിലിപ്പ്
ആ സമയം റിലേഷൻഷിപ്പിൽ നിന്നും അകലുകയായിരുന്നു… ഞാനും മകൾ സനയും കൊച്ചിയിലേക്ക് മാറി, കുറച്ച് കാലമായി സിംഗിൾ പാരന്റ് ആണ്; തുറന്ന് പറഞ്ഞ് സയനോര ഫിലിപ്പ്
വേറിട്ട ശബ്ദവും ആലാപന ശൈലിയിലൂടെ മലയാളികളുടെ പ്രിയ ഗായികയായി മാറുകയായിരുന്നു സയനോര ഫിലിപ്പ്. അടുത്തിടെ അഞ്ജലി മേനോന്റെ വണ്ടർ വുമൺ എന്ന സിനിമയിലും സയനോര അഭിനയിച്ചു.
വിൻസ്റ്റൺ ആന്റണി ഡിക്രൂസുമായി 2009 ലാണ് സയനോര വിവാഹം കഴിച്ചത്. ഇരുവർക്കും ഇരുവർക്കും സെന ഡിക്രൂസ് എന്ന മകളുമുണ്ട്.
ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സയനോര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഭർത്താവുമായി അകന്ന് കഴിയുകയാണെന്നും കുറേ നാളായി ഒറ്റയ്ക്കാണ് മകളെ വളർത്തുന്നതെന്നും സയനോര പറഞ്ഞു. ഐ ആം വിത്ത് ധന്യ വർമ്മ യൂട്യൂബ് ചാനലിനോടാണ് വിവാഹ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് സയനോര തുറന്ന് പറഞ്ഞത്.
‘എന്ത് റിലേഷൻഷിപ്പിലായാലും നമ്മൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് മുമ്പ് നമ്മളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകണം. നിങ്ങൾക്ക് നിങ്ങളോട് കരുണ ഉണ്ടാവണം. ഞാനെപ്പോഴും എന്റെ ആഗ്രഹങ്ങളേക്കാൾ കൂടുതൽ എന്റെ ആളുകൾക്ക് മുൻഗണന നൽകുമായിരുന്നു. ഒരാൾക്ക് കുറേക്കാലം സ്ട്രോങ് ആയിരിക്കാൻ പറ്റില്ല. ചില സമയത്ത് ചില സമയത്ത് ഇറ്റ്സ് ഓക്കെ എന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്’ ’21ാമത്തെ വയസ്സിലാണ് കുടുംബത്തിന്റെ ഉത്തരവാദിത്വം എടുക്കുന്നത്. സഹോദരനുൾപ്പെടെ പിന്നീട് എന്നെ തിരിച്ചും സഹായിച്ചിട്ടുണ്ട്. കൊവിഡ് സമയത്ത് നമ്മൾ പുറമേ കാണുന്ന പോലത്തെ ലൈഫ് ആയിരിക്കില്ല’
ഞാനങ്ങനെ ഒരു അവസ്ഥയിൽ വന്നിട്ടില്ല എന്ന ഫീൽ ആയിരുന്നു. ആ സമയം ഞാൻ റിലേഷൻഷിപ്പിൽ നിന്നും അകലുകയായിരുന്നു. ഞാനും മകൾ സനയും കൊച്ചിയിലേക്ക് മാറി. കുറച്ച് കാലമായി ഞാൻ സിംഗിൾ പാരന്റ് ആണ്’ ‘ഒരു അമ്മയാവുമ്പോഴാണ് പൂർണത വരൂ എന്നാണ് സമൂഹത്തിലെ കാഴ്ചപ്പാട്. മദർഹുഡ് വളരെ ഗ്ലോറിഫൈ ചെയ്യപ്പെട്ടതായാണ് ഞാൻ കാണുന്നത്. ഞാൻ അമ്മയായപ്പോൾ, എനിക്ക് സത്യം പറഞ്ഞാൽ പേടി ആയിരുന്നു. എനിക്ക് എന്നെത്തന്നെ നോക്കാൻ പറ്റുന്നില്ല’ ‘ഞാനെങ്ങനെ ഈ കുഞ്ഞിനെ നോക്കും എന്ന തോന്നലായിരുന്നു. വാവ ഉണ്ടായിക്കഴിഞ്ഞ് പത്തിരുപത് ദിവസത്തോളം ഞാൻ ഞാൻ വലിയ ട്രോമയിലൂടെ ആണ് കടന്ന് പോയത്. ഞാൻ ബാത്ത് റൂമിൽ കരയുകയായിരുന്നു. എനിക്കെന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു’
‘കുഞ്ഞ് പകൽ ഉറങ്ങി രാത്രി ഉറങ്ങാറേ ഇല്ലായിരുന്നു. എനിക്ക് ഉറക്കവും പ്രശ്നമായി. ആ സ്ട്രസ് വളരെ അധികമായിരുന്നു. ഞാൻ ബാത്ത്റൂമിൽ നിന്ന് അലറിക്കരഞ്ഞ് കൊണ്ടിരിക്കുമ്പോൾ മമ്മിയൊക്കെ പേടിച്ച് പോയി. മമ്മി എനിക്കിത് പറ്റുന്നില്ല എന്ന് പറഞ്ഞ് ഞാൻ കരയുമായിരുന്നു. ചില കാര്യങ്ങൾ നമ്മൾ മക്കളുടെ അടുത്ത് നിന്ന് പഠിക്കും. ചില കാര്യങ്ങൾ അവരില്ലായിരുന്നെങ്കിൽ സാധിക്കില്ലായിരുന്നു. സന വളരെ നല്ല കുട്ടിയാണ്. അവൾ എന്നെ ശ്രദ്ധിക്കും’
കൊവിഡ് സ്റ്റാർട്ട് ചെയ്തതിന് ശേഷമാണ് ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്യുന്നത്. സിംഗിൾ മദർ ആവുമ്പോൾ ചിലയിടങ്ങളിൽ കോംപ്രമൈസ് ചെയ്യേണ്ടി വരും. അവളുടെ ചില ഫങ്ഷനിൽ എനിക്ക് പോവാൻ പറ്റില്ല, ചിലപ്പോൾ വീട്ടിൽ അവൾ ഒറ്റയ്ക്ക് ഇരിക്കേണ്ടി വരും’ ‘ചില സമയത്ത് അവളും സ്ട്രോങ് ആവണം. കുറച്ചും കൂടി അവൾക്ക് മനസ്സിലാവുന്ന തരത്തിൽ അവളും എൻഗേജ് ചെയ്യണം. അവൾക്കത് ട്രോമ ആയി വരാൻ സാധ്യത ഉണ്ട്. അറിയില്ല, പക്ഷെ ഞങ്ങൾ ഒരുമിച്ച് നീങ്ങുന്നു. അവൾ ഞാൻ കരയുന്നതും തകർന്ന് പോവുന്നതും കാണുന്നു’
നമ്മൾ ശരിക്കും ഒരാളെ അഗാധമായി സ്നേഹിക്കുന്നുണ്ട് എന്നുണ്ടെങ്കിൽ ഏറ്റവും അടിസ്ഥാനപരമായി നമ്മൾ ചെയ്യേണ്ട കാര്യം അവരെങ്ങനെയാണോ അങ്ങനെ കാണുക എന്നതാണ്. അവർക്ക് ഇവോൾവ് ചെയ്യാനുള്ള സ്പേസ് കൊടുക്കണം. ഒരു റിലേഷൻഷിപ്പിൽ ആയാൽ നമ്മൾ അവരെ ഏറ്റെടുക്കുകയാണ്. അത് പറ്റില്ല. ഓരോരുത്തരുടെ യാത്രയെയും ബഹുമാനിക്കുക.
