Malayalam
സ്റ്റേജ് ഷോകളിൽ വിളിക്കാറില്ല; നിറത്തിന്റെ പേരിലുള്ള മാറ്റി നിർത്തൽ ചെറുപ്പം മുതലേ അനുഭവിച്ചു; വെളിപ്പെടുത്തി സയനോര
സ്റ്റേജ് ഷോകളിൽ വിളിക്കാറില്ല; നിറത്തിന്റെ പേരിലുള്ള മാറ്റി നിർത്തൽ ചെറുപ്പം മുതലേ അനുഭവിച്ചു; വെളിപ്പെടുത്തി സയനോര

തന്റെ നിറത്തിന്റെ പേരിൽ വിവേചനം പലയിടത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്ന് സയനോര ഫിലിപ്പ്. സിനിമ ഓണ്ലൈന് പ്രമോഷന് കൂട്ടായ്മയായ സിനിമ പ്രാന്തന് നല്കിയ അഭിമുഖത്തിലായിരുന്നു സയനോരയുടെ തുറന്നു പറച്ചില്.
‘നിറത്തിന്റെ പേരിലുള്ള മാറ്റി നിർത്തൽ ചെറുപ്പം മുതലേ അനുഭവിച്ചിട്ടുണ്ട്. സിനിമയിൽ വന്നതിനു ശേഷം, പ്രശസ്തയായതിനു ശേഷവും അത് നേരിട്ടിട്ടുണ്ട് വലിയ വലിയ സ്റ്റേജ് ഷോകൾ നടക്കുമ്പോൾ അതിലൊന്നും തന്നെയും രശ്മി സതീഷിനെയും പുഷ്പവതിയേയും കാണാറില്ല രശ്മിയും പുഷ്പവതിയുമൊക്കെ അത്രയും മികച്ച ഗായകർ ആയിട്ട് പോലും അവർ മാറ്റിനിർത്തപ്പെടുന്നു സയനോര പറയുന്നു
നിറത്തിന്റെ പേരിൽ ഒരിക്കലും ആരെയും വിലയിരുത്തരുത് എന്നും ഈ ഗായിക പറയുന്നു. ആ മനോഭാവം നമ്മൾ മാറ്റേണ്ട സമയമായെന്നും അവർ പറഞ്ഞു. കലാരംഗത്തു മാത്രമല്ല എല്ലാ മേഖലയിലും ഈ വിവേചനം നിലനിൽക്കുന്നുണ്ട് എന്നും സയനോര വെളിപ്പെടുത്തി. മലയാളത്തിലും തമിഴിലും പാടിയിട്ടുള്ള സയനോര കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...