Connect with us

ബോളിവുഡില്‍ നിന്ന് മാറി നിന്നതിന്റെ കാരണം അതായിരുന്നു

Malayalam

ബോളിവുഡില്‍ നിന്ന് മാറി നിന്നതിന്റെ കാരണം അതായിരുന്നു

ബോളിവുഡില്‍ നിന്ന് മാറി നിന്നതിന്റെ കാരണം അതായിരുന്നു

മലയാള സിനിമയിൽ നിന്നും ഒട്ടുമിക്ക പേരും ബോളിവുഡിലേക്ക് കടക്കാറുണ്ട്. ബോളിവുഡില്‍ നിന്ന് വിട്ടു നിന്നു മാറി നിൽക്കുകയായിരുന്നു ശോഭന. അതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം

മലയാളത്തില്‍ നിരന്തരം തനിക്ക് ഇണങ്ങുന്ന മികച്ച വേഷങ്ങള്‍ വന്നു കൊണ്ടിരിക്കുമ്പോള്‍ ബോളിവുഡിലേക്ക് പോകാന്‍ ഒരിക്കലും തനിക്ക് തോന്നിയിട്ടില്ലെന്നും നല്ല നല്ല മലയാള സിനിമകള്‍ വിട്ടു മറ്റൊരു വലിയ സിനിമാ മേഖലയിലേക്ക് പോകാന്‍ തന്റെ മനസ്സ് ആഗ്രഹിക്കാതിരുന്നത് സിനിമയുമായി ബന്ധപ്പെട്ടു വലിയ സ്വപ്നങ്ങള്‍ തന്നില്‍ ഇല്ലാതിരുന്നത് കൊണ്ടാണെന്നും ശോഭന പറയുന്നു.

പോപ്പുലാരിറ്റിയുടെ ഒരു ശ്രമം ഇല്ലായിരുന്നു. ആ സമയത്ത് എനിക്ക് നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലയാളത്തില്‍ ഞാന്‍ നല്ല തിരക്ക് ആയിരുന്നു.

മാധുരി ദീക്ഷിത് ചെയ്തത് പോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനൊക്കെ എനിക്ക് ആഗ്രഹമുണ്ടായിരുന്നു പക്ഷെ എന്റെ മൈന്‍ഡ് ബിസിയായിരുന്നു. അത് കൊണ്ട് മാത്രമാണ് ബോളിവുഡ് ആഗ്രഹിക്കാതിരുന്നത്” ശോഭന പറയുന്നു.

More in Malayalam

Trending

Recent

To Top