Malayalam Breaking News
ചുവടുകൾ കൊണ്ട് റെക്കോർഡ് തിരുത്തി സായിപല്ലവി; പിന്നിലാക്കിയത് ദക്ഷിണേന്ത്യയിലെ താരരാജാക്കന്മാരെ
ചുവടുകൾ കൊണ്ട് റെക്കോർഡ് തിരുത്തി സായിപല്ലവി; പിന്നിലാക്കിയത് ദക്ഷിണേന്ത്യയിലെ താരരാജാക്കന്മാരെ
ചുവടുകൾ കൊണ്ട് റെക്കോർഡ് തിരുത്തി സായിപല്ലവി; പിന്നിലാക്കിയത് ദക്ഷിണേന്ത്യയിലെ താരരാജാക്കന്മാരെ
മാരി ടു സിനിമയുടെ റൗഡി സോങ് എന്ന ഗാനം പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചത് സായി പല്ലവിയുടെ കിടിലം ഡാൻസ് കാരണമാണ്. പുതിയൊരു റെക്കോർഡും കൂടെ സ്വന്തമാക്കിയിരിക്കുകയാണ് സായി പല്ലവി. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം കാഴ്ചക്കാരെ സ്വന്തമാക്കിയ യു ട്യൂബ് ഗാനമെന്ന റെക്കോര്‍ഡാണ് സായി പല്ലവിയുടെ ചുവടുകള്‍ക്ക് മുന്നില്‍ വഴിമാറിയത്. ദക്ഷിണേന്ത്യയിലെ താരരാജാക്കന്മാരെ പിന്നിലാക്കിയാണ് സായിപല്ലവി മുന്നിലെത്തിയത്.
തെലുങ്കില്‍ വന്‍ വിജയമായി മാറിയ ഫിദയിലെ ‘വച്ചിൻഡെ’എന്നു തുടങ്ങുന്ന ഗാനമാണ് ദക്ഷിണേന്ത്യയില്‍ കാഴ്ചക്കാരുടെ എണ്ണത്തിൽ സര്‍വ്വകാല റെക്കോര്‍ഡ് സ്വന്തമാക്കിയത്. 17 കോടി 40 ലക്ഷത്തോളം പേരാണ് ഈ ഗാനം യൂട്യൂബിലൂടെ കണ്ടത്.കൊലവറി പാട്ട് 7 വര്‍ഷം കൊണ്ടാണ് 17 കോടി കാഴ്ചക്കാരെ സമ്പാദിച്ചതെങ്കില്‍ സായിയുടെ ഫിദ ഗാനത്തിന് കേവലം ഒരു വര്‍ഷം മാത്രമാണ് വേണ്ടിവന്നത്. സായി പല്ലവിയുടെ മനോഹരമായ ചുവടുകള്‍ തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. ശക്തികാന്ത് കാർത്തിക്ക് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് മധുപ്രിയയും രാംകിയും ചേർന്നാണ്.
മാരി ടു തീയറ്ററുകളില്‍ വിജയം തീര്‍ക്കുമ്പോള്‍ ധനുഷിന്റെ തന്നെ റെക്കോര്‍ഡാണ് സായിക്ക് മുന്നില്‍ വഴി മാറിയത്. ദക്ഷിണേന്ത്യന്‍ സിനിമകളിലെ ഗാനങ്ങളില്‍ ഏറ്റവുമധികം കാഴ്ചക്കാരുണ്ടായിരുന്നത് ധനുഷിന്റെ വൈ ദിസ് കൊലവെറി പാട്ടിനാണ്. 17 കോടി 27 ലക്ഷം പേരാണ് ഇതിനകം കൊലവറി പാട്ട് യൂട്യൂബില്‍ കണ്ടിട്ടുളളത്.
say pallavi’s new record
