Malayalam Breaking News
അത് വെറും കള്ളമാണ് , വിശ്വസിക്കരുത് ! – മുന്നറിയിപ്പുമായി സത്യൻ അന്തിക്കാട്
അത് വെറും കള്ളമാണ് , വിശ്വസിക്കരുത് ! – മുന്നറിയിപ്പുമായി സത്യൻ അന്തിക്കാട്
By
സമൂഹ മാധ്യമങ്ങളിൽ സിനിമയിലേക്ക് അവസരം എന്ന പേരിൽ ഒട്ടേറെ കാസ്റ്റിംഗ് കാൾ പരസ്യങ്ങൾ വരാറുണ്ട്. എന്നാൽ ഇതിൽ പലതും വ്യാജമാണെന്നതാണ് ശ്രദ്ധേയം .ഇപ്പോൾ സത്യൻ അന്തിക്കാട് ചിത്രത്തിലേക്ക് അഭിനേതാക്കളെ ആവശ്യപ്പെട്ട ഒരു കാസ്റ്റിംഗ് കാൾ പരസ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇത് വ്യാജമെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സത്യൻ അന്തിക്കാട്.ചെറിയൊരു മുന്നറിയിപ്പ്:എന്റെ പുതിയ സിനിമയിലേക്ക് പുതുമുഖങ്ങളെ വേണമെന്നുപറഞ്ഞ് ആരൊക്കെയോ പ്രചരണം നടത്തുന്നുണ്ടെന്ന് അറിയുന്നു.വാസ്തവവിരുദ്ധമായ അത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുത് എന്നു മാത്രം അറിയിക്കുന്നു. അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ക്രിസ്മസ് റിലീസായെത്തിയ ‘ഞാന്‍ പ്രകാശനി’ലാണ് സത്യന് അന്തിക്കാട് ശ്രീനിവാസനൊപ്പം പ്രവർത്തിച്ചത് . പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഹിറ്റ് കോമ്ബിനേഷന്‍ ഒരുമിച്ചത്. ഫഹദ് ഫാസില്‍ നായകനായ ചിത്രം ബോക്സ്ഓഫീസിലും വിജയമായിരുന്നു.
sathyan anthikkad about his fake casting call
