Connect with us

സംവിധായകൻ മാത്രമല്ല നായികയും പുറത്തായി ; ധ്രുവിന്റെ ‘വർമ’ മമ്മൂട്ടിയുടെ മാമാങ്കം പോലെ !

Malayalam Breaking News

സംവിധായകൻ മാത്രമല്ല നായികയും പുറത്തായി ; ധ്രുവിന്റെ ‘വർമ’ മമ്മൂട്ടിയുടെ മാമാങ്കം പോലെ !

സംവിധായകൻ മാത്രമല്ല നായികയും പുറത്തായി ; ധ്രുവിന്റെ ‘വർമ’ മമ്മൂട്ടിയുടെ മാമാങ്കം പോലെ !

വിക്രമിന്റെ മകൻ ധ്രുവൻ ആദ്യമായിനായകനായ ചിത്രമാണ് വർമ. തെലുങ്കിൽ സൂപ്പർ ഹിറ്റായി മാറിയ അർജുൻ റെഡ്‌ഡി എന്ന സിനിമയുടെ റീമെയ്ക്ക് ചിത്രമാണ് വർമ്മ. വർമ ചിത്രത്തെ അടിമുടി മാറ്റാൻ ഒരുങ്ങി നിർമാതാക്കളായ ഇ ഫോർ എന്റർടെയ്ൻമെന്റ്സ്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ മാമാങ്കം എന്ന ചിത്രത്തിനും ഏകദേശം ഇതേ അവസ്ഥ തന്നെയായിരുന്നു.

മാമാങ്കം സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കവേ സിനിമയിലെ പ്രധാന താരങ്ങളെ വരെ ഒരുകാരണവും കൂടാതെ പുറത്താക്കി. യോദ്ധാവിന്റെ വേഷം ചെയ്യാൻ ഒരു വർഷം കഠിനാധ്വാനം നടത്തിയ യുവതാരം ധ്രുവിനെ പുറത്താക്കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. തെന്നിന്ത്യൻ ഛായാഗ്രാഹകൻ ഗണേഷ് രാജവേലു, ആർട് ഡയറക്റ്റർ സുനിൽ ബാബു, കോസ്റ്റിയൂം ഡിസൈനർ അനു വർദ്ധൻ എന്നിവരും ചിത്രത്തിൽ നിന്നും പുറത്തായി. പുറത്താക്കൽ തീരുമാനങ്ങൾ സംവിധായകൻ സജീവ് പിള്ള അറിഞ്ഞിരുന്നില്ല. അവസാനം സംവിധായകനായ സജീവ് പിള്ളയെ മാറ്റി. നിർമ്മാതാവായ വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിൽ നിന്നും എല്ലാവരെയും മാറ്റിയത്. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

വർമ്മ സിനിമയുടെ കാര്യമെടുത്താൽ സംവിധായകൻ ബാലയ്ക്കു പകരം അര്‍ജുന്‍ റെഡ്ഢിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച ഗിരീശായയാണ് വർമ ഇനി സംവിധാനം ചെയ്യുക. ഗിരീശായയുടെ ആദ്യ സംവിധാന സംരംഭമായിരിക്കും ഈ ചിത്രം. ധ്രുവ് തന്നെയാണ് നായകൻ. ചിത്രത്തിന്റെ പേരും മാറ്റി. ആദിത്യ വർമ എന്നാണ് പുതിയ പേര്. പുതിയ ഫസ്റ്റ്ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ റിലീസ് ചെയ്തു.

ബാലയ്ക്കു പുറമെ നായികയായി എത്തിയ മേഘ ചൗധരിയെയും നീക്കി. പ്രധാന നായികയായി ബനിത സന്ധു എത്തും. ഒക്ടോബര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ബനിത. റെയ്‌സ അവതരിപ്പിച്ച കഥാപാത്രമായി തെന്നിന്ത്യന്‍ നടി പ്രിയ ആനന്ദാണ് സ്‌ക്രീനിലെത്തുക.

dhruv vikram’s varma movie look

അര്‍ജുന്‍ റെഡ്ഢിയുടെ സംഗീത സംവിധായകന്‍ രഥന്‍ തന്നെ ആദിത്യവര്‍മയിലെ ഗാനങ്ങള്‍ക്ക് ഈണം പകരും. രവി കെ ചന്ദ്രന്‍ ഛായാഗ്രഹകനാകും. 2011ല്‍ പുറത്തിറങ്ങിയ ഏഴാം അറിവു റിലീസായി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ബാല സംവിധാനം ചെയ്ത വർമയുടെ ചിത്രീകരണം ഏകദേശം പൂർത്തിയാക്കി റിലീസിനൊരുങ്ങുമ്പോഴായിരുന്നു ചിത്രം ഉപേക്ഷിക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്. സിനിമയുടെ പ്രിവ്യു കണ്ടതിനു ശേഷമായിരുന്നു നിർമാതാക്കളുടെ നടപടി. ഇതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ബാലയെ പിന്തുണച്ചും വിമർശിച്ചും നിരവധി പ്രതികരണങ്ങൾ വന്നിരുന്നു. എന്നാൽ ധ്രുവിന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് എല്ലാം ഇവിടെ അവസാനിപ്പിക്കുന്നുവെന്നും ബാല ട്വീറ്റ് ചെയ്തതോടെ വിവാദങ്ങൾ അടങ്ങി.

മേഘ ചൗധരി, ഈശ്വരി റാവു, റെയ്‌സാ വില്‍സണ്‍, ആകാശ് പ്രേം കുമാര്‍ എന്നിവരായിരുന്നു വര്‍മയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് രാധന്‍ ആയിരുന്നു. എം.സുകുമാര്‍ ആയിരുന്നു ഛായാഗ്രാഹകന്‍. ഇവരെയൊക്കെ നീക്കം ചെയ്താണ് പുതിയ ചിത്രം ആരംഭിക്കുന്നത്. എന്തായാലും ഇനി സമ്മർദം ഏറുക ധ്രുവിന്റെ ചുമലുകളിലേയ്ക്ക് ആയിരിക്കും. നേരത്തെ വർമയുടെ ആദ്യ ടീസർ റിലീസ് ചെയ്തപ്പോൾ ധ്രുവിന്റെ അഭിനയത്തെ പരിസഹിച്ച് വിമർശകർ എത്തിയിരുന്നു. എന്നാൽ ചിത്രത്തിന്റെ ട്രെയിലറിലൂടെ ധ്രുവ് മറുപടി നൽകുകയും ചെയ്തു.

സന്ദീപ് റെഡ്ഡി ആദ്യമായി സംവിധാനം ചെയ്ത അർജുൻ റെഡ്ഡി തെലുങ്കിലെ സ്ഥിരം ക്ലീഷെ സിനിമകൾക്കുള്ള മറുപടി കൂടിയായിരുന്നു. വിജയ് ദേവരകൊണ്ടയുടെ പ്രകടനവും ചിത്രത്തിനു മുതൽക്കൂട്ടായി. അഞ്ചു കോടി രൂപ മുതല്‍മുടക്കിലെടുത്ത ചിത്രം ബോക്സ് ഓഫിസില്‍ അറുപത്തിയഞ്ചു കോടി ലാഭം കൊയ്തിരുന്നു.

comparing the filims of mamangam with varma

More in Malayalam Breaking News

Trending

Recent

To Top