Movies
ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ വരുന്ന അറ്റാക്കുകള്‍ ഒന്നും ഒന്നുമല്ല, അന്നൊക്കെ പച്ചത്തെറികളാണ് വരുന്നത്; സന്ദേശം ഇറങ്ങിയ സമയത്ത് ഞങ്ങള്‍ക്ക് ഒരുപാട് ഊമ കത്തുകള്‍ വരുമായിരുന്നു; സത്യന്‍ അന്തിക്കാട്
ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ വരുന്ന അറ്റാക്കുകള്‍ ഒന്നും ഒന്നുമല്ല, അന്നൊക്കെ പച്ചത്തെറികളാണ് വരുന്നത്; സന്ദേശം ഇറങ്ങിയ സമയത്ത് ഞങ്ങള്‍ക്ക് ഒരുപാട് ഊമ കത്തുകള്‍ വരുമായിരുന്നു; സത്യന്‍ അന്തിക്കാട്
സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു സന്ദേശം. കാലത്തിന് മുന്നേ സഞ്ചരിച്ച ചിത്രമായിരുന്നു ഇതെന്നായിരുന്നു ഇപ്പോള്‍ പലരും പറയുന്നത്. ഇതിലെ കോമഡി സീനുകളും രാഷ്ട്രീയവുമെല്ലാം ഇന്നും ചര്‍ച്ചയാണ്. ഇന്നും ചിത്രത്തിലെ ഡയലോഗുകളും സീനുകളും മലയാളിക്ക് മനപാഠമാണ്.
ഇത്രയേറെ റിപ്പീറ്റ് വാല്യുവുള്ള മറ്റൊരു മലയാള സിനിമ കണ്ടെത്തുക പ്രയാസമാണ് എന്നാണ് എല്ലാവരുടെയും അഭിപ്രായം. എല്ലാ കാലത്തും സന്ദേശം സിനിമയ്ക്ക് പ്രസക്തിയുണ്ടെന്നതാണ് മറ്റൊരു വസ്തുത.
ഇപ്പോഴിതാ സന്ദേശം സിനിമ ഇറങ്ങിയ സമയത്ത് തങ്ങള്‍ക്ക് ഒരുപാട് ഊമ കത്തുകള്‍ വരുമായിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ വരുന്ന അറ്റാക്കുകള്‍ ഒന്നും ഒന്നുമല്ലെന്നും.! അന്നൊക്കെ നല്ല പച്ചത്തെറികളാണ് വന്നിരുന്നതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
ഊമക്കത്തുകളാണ് വരുന്നത്. ഇത്തരം കത്തുകള്‍ വന്നാല്‍ താന്‍ ഇല്ലാത്തപ്പോള്‍ പൊട്ടിക്കരുതെന്ന ഡിമാന്റ് ശ്രീനിവാസന്‍ വെച്ചിരുന്നു. ശ്രീനിവാസനെ തേടിയും ഇഷ്ടം പോലെ കത്തുകള്‍ വരും.
കത്തുകള്‍ എല്ലാം കൂമ്പാരം പോലെ വെച്ചിട്ട് ശ്രീനിവാസന്‍ ഓരോന്നായി എടുത്ത് ആ കത്തെഴുതിയ ആളുടെ അതേ മനോഭാവത്തോടെ എക്‌സ്പ്രഷനിട്ട് വായിക്കും. എടാ പട്ടി നിനക്ക് നാണമുണ്ടോടാ എന്നൊക്കെ ചോദിച്ചാണ് കത്തുകള്‍.
ശ്രീനി കത്ത് വായിക്കുന്നതിന് ഒപ്പം അഭിനയിക്കും ഞങ്ങള്‍ ചിരിച്ച് മറിയും. ശ്രീനി ഒരു കത്ത് വായിച്ച് കഴിയുമ്പോള്‍ ഒരു കത്ത് ഞാന്‍ വായിക്കും. ഞങ്ങള്‍ക്ക് അതെല്ലാം ഒരു തമാശയാണ്. കാരണം ആ സിനിമ ഞങ്ങളില്‍ നിന്നും പോയി കഴിഞ്ഞു. അത് അന്ന് ചെയ്ത് കഴിഞ്ഞ സിനിമയല്ലേ’ എന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
മലയാള സിനിമയ്ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ചവരാണ് ശ്രീനിവാസന്‍സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ട്. 1986ല്‍ ടി.പി ബാലഗോപാലന്‍ എം.എ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.
പിന്നീട് സന്ദേശം, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നിങ്ങനെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഇരുവരും ചേര്‍ന്ന് സമ്മാനിച്ചു. 2018ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശനാണ് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒന്നിച്ച് പ്രവര്‍ത്തിച്ച അവസാന ചിത്രം.
