Connect with us

ആസിഫ് അലി അതിശയിപ്പിച്ചു, ആഹ്ളാദത്തേക്കാളേറെ ആശ്വാസം, കിഷ്കിന്ധാ കാണ്ഡം തീർച്ചയായും ഒരു മറുപടിയാണ്; ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്

Movies

ആസിഫ് അലി അതിശയിപ്പിച്ചു, ആഹ്ളാദത്തേക്കാളേറെ ആശ്വാസം, കിഷ്കിന്ധാ കാണ്ഡം തീർച്ചയായും ഒരു മറുപടിയാണ്; ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്

ആസിഫ് അലി അതിശയിപ്പിച്ചു, ആഹ്ളാദത്തേക്കാളേറെ ആശ്വാസം, കിഷ്കിന്ധാ കാണ്ഡം തീർച്ചയായും ഒരു മറുപടിയാണ്; ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്

ടൊവിനോയുടെ എ ആർ എമ്മിനും പെപ്പെയുടെ കൊണ്ടലിനുമൊപ്പം ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ആസിഫ് അലി ചിത്രം കിഷ്കിന്ധാ കാണ്ഡത്തിനെ പ്രശംസിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ഫേസബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;

മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ട് മലയാളസിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് “കിഷ്കിന്ധാ കാണ്ഡം” കണ്ടത്. ആഹ്ളാദത്തേക്കാളേറെ ആശ്വാസമാണ് തോന്നിയത്. വിജയ ഫോർമുലയെന്നു പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയചിത്രം ഒരുക്കാമെന്ന് സംവിധായകൻ ദിൻജിത്തും തിരക്കഥാകൃത്തും ക്യാമറാമാനമായ ബാഹുൽ രമേഷും തെളിയിച്ചിരിക്കുന്നു.

വന മേഖലയോടു ചേർന്ന ആ വീടും പരിസരവും സിനിമ കണ്ടിറങ്ങിയാലും മനസ്സിൽ നിന്നു മായില്ല. സൂക്ഷ്മമായ അഭിനയത്തിലൂടെയും ശബ്ദ നിയന്ത്രണത്തിലൂടെയും ആസിഫ് അലി അതിശയിപ്പിച്ചു എന്നു വേണം പറയാൻ. അഭിനയ സാദ്ധ്യതയുള്ള വേഷം കിട്ടിയാൽ വിജയരാഘവൻ മിന്നിത്തിളങ്ങുമെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു.

അപർണ ബാലമുരളിയും എത്ര പക്വതയോടെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് ! സംഗീതമൊരുക്കിയ മുജീബിനും പുതിയ തലമുറയിൽ വിശ്വാസമർപ്പിച്ച് ഒപ്പം നിന്ന ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ ജോബി ജോർജ്ജിനും സ്നേഹവും അഭിനന്ദനങ്ങളും. എല്ലാ പ്രതിസന്ധികളേയും മറി കടക്കാൻ നമുക്ക് നല്ല സിനിമകളുണ്ടായാൽ മാത്രം മതി. “കിഷ്കിന്ധാ കാണ്ഡം” തീർച്ചയായും ഒരു മറുപടിയാണ്- എന്നും അദ്ദേഹം കുറിച്ചു.

അതേസമയം, ചിത്രത്തെ പ്രശംസിച്ച് ദേശീയ പുരസ്‌കാര ജേതാവ് സംവിധായകൻ ആനന്ദ് ഏക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർഷിയും രം​ഗത്തെത്തിയിരുന്നു. എന്തൊരു സിനിമ! അത്ഭുതപ്പെടുത്തുന്ന തിരക്കഥയും അത്ര തന്നെ മികവുള്ള സംവിധാനവും. കറകളഞ്ഞ അഭിനയം, എഡിറ്റ്, സംഗീതം, സൗണ്ട് ഡിസൈൻ, സിനിമാറ്റോഗ്രഫി, എല്ലാം ഒന്നിനൊന്ന് മികച്ചത് ഇത്രയും പൂർണ്ണമായ ഇത്രയും സിനിമയുള്ള സിനിമ ഈ അടുത്തൊന്നും കണ്ടിട്ടില്ല..! കാണാതെ പോകരുത്!!’ എന്ന് ആനന്ദ് ഏക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർഷി ഫേസ്ബുക്കിൽ കുറിച്ചു.

ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ കൂടാതെ ജഗദീഷ്, വിജയരാഘവൻ, അശോകൻ, മേജർ രവി, വൈഷ്‌ണവി രാജ്, നിഷാൻ, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, നിഴൽകൾ രവി, മാസ്‌റ്റർ ആരവ്, ബിലാസ് ചന്ദ്രഹാസൻ, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഗുഡ്‌വിൽ എൻറർടെയിൻമെൻറിൻറെ ബാനറിൽ ജോബി ജോർജ്ജ് ആണ് ചിത്രത്തിൻറെ നിർമാണം. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. സൂരജ് ഇ എസ് ചിത്രസംയോജനവും നിർവഹിച്ചു.

ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – ബോബി സത്യശീലൻ, കലാസംവിധാനം – സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – റഷീദ് അഹമ്മദ്, സൗണ്ട് മിക്‌സ്‌ – വിഷ്‌ണു സുജാതൻ, ഓഡിയോഗ്രഫി – രെൻജു രാജ് മാത്യു, പ്രോജക്‌ട്‌ ഡിസൈൻ – കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് മേനോൻ, വിതരണം – എൻറർറ്റെയിൻമെൻറ്‌സ്‌, ഡിജിറ്റൽ മാർക്കറ്റിംഗ് – പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ – ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർ.

More in Movies

Trending