Connect with us

13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാന രംഗത്തേയ്ക്ക് തിരികെയെത്താനൊരുങ്ങി എം ശശികുമാര്‍

News

13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാന രംഗത്തേയ്ക്ക് തിരികെയെത്താനൊരുങ്ങി എം ശശികുമാര്‍

13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാന രംഗത്തേയ്ക്ക് തിരികെയെത്താനൊരുങ്ങി എം ശശികുമാര്‍

നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാന രംഗത്തേയ്ക്ക് തിരികെയെത്താനൊരുങ്ങി എം ശശികുമാര്‍. തമിഴില്‍ കള്‍ട്ട് ക്ലാസിക്ക് ആയി വിലയിരുത്തപ്പെട്ട ‘സുബ്രഹ്മണ്യപുരം’ പതിനഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ആണ് ഇടവേള അവസാനിപ്പിക്കാന്‍ സംവിധായകന്‍ ഒരുങ്ങുന്നത്.

അദ്ദേഹത്തിന്റെ അവസാന ചിത്രം ‘ഈശന്‍’ 13 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. പുതിയ ചിത്രത്തില്‍ അനുരാഗ് കശ്യപ് ആയിരിക്കും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് വിവരം. വിന്റേജ് പീരിയോഡിക് ഡ്രാമയാണ് ചിത്രം.

പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. ജൂണില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ജൂലൈ 14നാണ് സുബ്രഹ്മണ്യപുരം 15 വര്‍ഷം പൂര്‍ത്തിയാക്കുന്നത്. റിലീസ് സമയത്ത് കാര്യമായി ശ്രദ്ധിക്കപ്പെടാതിരുന്ന ചിത്രം തുടര്‍ന്ന് വലിയ രീതിയില്‍ സ്വീകരിക്കപ്പെടുകയായിരുന്നു.

സ്വാതി റെഡ്ഡി, സമുദ്രക്കനി, ജെയ് തുടങ്ങിയവര്‍ക്കൊപ്പം ശശികുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ‘ഗാങ്‌സ് ഓഫ് വാസിപൂര്‍’ ഒരുക്കാന്‍ തനിക്ക് പ്രചോദനമായത് സുബ്രഹ്മണ്യപുരമാണെന്ന് മുന്‍പ് അനുരാഗ് കശ്യപ് പറഞ്ഞിട്ടുണ്ട്.

More in News

Trending