Connect with us

മെയ് മാസത്തിൽ എന്തോ കോടതിയിൽ പറയാനുണ്ടെന്ന തോന്നലാണ് ദിലീപിന്റെ ആവശ്യം കേൾക്കുമ്പോൾ തോന്നുന്നത്…സാക്ഷികളെ കൊണ്ടുവരാൻ ഉണ്ടോയെന്നതാണ് ഉറ്റുനോക്കുന്നത്; പ്രകാശ് ബാരെ

News

മെയ് മാസത്തിൽ എന്തോ കോടതിയിൽ പറയാനുണ്ടെന്ന തോന്നലാണ് ദിലീപിന്റെ ആവശ്യം കേൾക്കുമ്പോൾ തോന്നുന്നത്…സാക്ഷികളെ കൊണ്ടുവരാൻ ഉണ്ടോയെന്നതാണ് ഉറ്റുനോക്കുന്നത്; പ്രകാശ് ബാരെ

മെയ് മാസത്തിൽ എന്തോ കോടതിയിൽ പറയാനുണ്ടെന്ന തോന്നലാണ് ദിലീപിന്റെ ആവശ്യം കേൾക്കുമ്പോൾ തോന്നുന്നത്…സാക്ഷികളെ കൊണ്ടുവരാൻ ഉണ്ടോയെന്നതാണ് ഉറ്റുനോക്കുന്നത്; പ്രകാശ് ബാരെ

നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതിയോട് മൂന്ന് മാസം കൂടി സമയം തേടിയിരിക്കുകയാണ് വിചാരണ കോടതി. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മെയ് 8 ലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്

വിചാരണ ജുലൈയിൽ പൂർത്തിയാക്കാൻ നിർദ്ദേശിക്കാമെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് മെയിൽ ഒരു സിറ്റിംഗ് മതിയെന്നായിരുന്നു ദിലീപ് ഭാഗം ആവശ്യപ്പെട്ടത്. അതേസമയം ദിലീപിന്റെ ഈ നീക്കത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തുകയാണ് സംവിധായകൻ പ്രകാശ് ബാരെ. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

‘കേസ് പെട്ടെ്ന് തീർക്കണമെന്ന് പറഞ്ഞ് സുപ്രീം കോടതിയിൽ പോകുകയും എന്നാൽ കേസ് നീട്ടുന്ന തരത്തിലുള്ള നടപടികളുമാണ് ദിലീപ് ചെയ്യുന്നത്. കേസ് ജുലായിൽ തീർക്കാൻ നിർദ്ദേശക്കട്ടേയെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് മെയിൽ ഒരു സിറ്റിംഗ് മതിയെന്ന് ദിലീപ് ആവശ്യപ്പെട്ടതിന് പിന്നിൽ ദുരൂഹത ഉണ്ട്. ബാലചന്ദ്രകുമാറിനെ 14 ദിവസമായി ക്രോസ് വിസ്താരം ചെയ്യുന്നു. ഇനിയും എത്ര നാൾ പ്രതിഭാഗത്തിന്റെ വിസ്താരം നീളുമെന്ന് അറിയില്ല

രാവിലെ മൂന്ന് മണിക്ക് പോയി ഡയാലിസിസ് ചെയ്തിട്ട് വന്നിട്ട് എട്ടും പത്തും മണിക്കൂറും വിസ്തരിക്കുകയാണ്. എപ്പോഴാണ് അദ്ദേഹം ബ്രേക്ക് ആകുകയെന്ന ഉദ്ദേശത്തിൽ കൊണ്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഇവിടെ കേസ് നീട്ടുന്നു, എന്നാൽ സുപ്രീം കോടതിയിൽ പോയി പറയുന്നത് കേസ് വിചാരണ നീട്ടരുതെന്നും.

മെയിൽ എന്തോ കോടതിയിൽ പറയാനുണ്ടെന്ന തോന്നലാണ് ദിലീപിന്റെ ആവശ്യം കേൾക്കുമ്പോൾ തോന്നുന്നത്.സാക്ഷികളെ കൊണ്ടുവരാൻ ഉണ്ടോയെന്നതാണ് ഉറ്റുനോക്കുന്നത്. ഡയാലിസിസിന് കൂടുതൽ സമയം ആവശ്യമുണ്ട്. അപ്പോൾ പോലും ഡയാലിസിസ് ചെയ്യുന്ന ദിലസം സാക്ഷി വിസ്താരം വേണ്ടെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിട്ടില്ല. വളരെ ഫൈറ്റിംഗ് മോഡിലാണ് അദ്ദേഹം മുന്നോട്ട് പോയിക്കോണ്ടിരിക്കുന്നത്.

ഈ കേസ് പൂർത്തിയാക്കണമെന്ന നിശ്ചയദാർഢ്യം അദ്ദേഹത്തിന് ഉണ്ട്. ഈ കേസിൽ ആര് ശിക്ഷിക്കപ്പെടും രക്ഷപ്പെടുമെന്നൊന്നും എനിക്ക് അറിയില്ല, പക്ഷേ എനിക്ക് പറയാനുള്ള സത്യം ഞാൻ വെളിപ്പെടുത്തുമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ആ രീതിയിൽ തന്നെയാണ് അദ്ദേഹം പോയിക്കോണ്ടിരിക്കുന്നത്’, പ്രകാശ് ബാരെ പറഞ്ഞു.

അതേസമയം കേസിൽ ഇനിയും വിസ്താരം നീണ്ടുപോയേക്കുമെന്നാണ് ചർച്ചയിൽ പങ്കെടുത്ത അഡ്വ ടിബി മിനി പ്രതികരിച്ചത്. ‘കേസിൽ ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരം നീണ്ട് പോകുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനേയും ഇനി വിസ്തരിക്കാനുണ്ട്. മാത്രമല്ല പ്രതിഭാഗത്തിന്റെ സാക്ഷികളും തെളിവുകളും ഉണ്ടാകും. പ്രതിഭാഗം ഏതൊക്കെ സാക്ഷികളെയാകും കൊണ്ടുവരിക, എത്രനാൾ എടുക്കും എന്നത് സംബന്ധിച്ച് പിടിയില്ല. അങ്ങനെ പോയാൽ കേസ് വിചാരണ നീണ്ട് പോയേക്കാം.

വിചാരണ അവസാനിപ്പിക്കാൻ കോടതി അനുവദിച്ച സമയം നീണ്ട് പോകുകയാണ്. സുപ്രീം കോടതി വിചാരണ നടപടി നിരീക്ഷിക്കുന്നുണ്ട്. അതിൽ നിന്നൊക്കെ കോടതിക്ക് മനസിലാകുന്നത് പ്രോസിക്യൂഷൻ സമയബന്ധിതമായി കേസ് തീർക്കുന്നു, പ്രതിഭാഗത്തിന്റെ ക്രോസ് എക്സാമിനേഷൻ അനന്തമായി നീട്ടുന്നു എന്നതാണ്. ബാലചന്ദ്രകുമാറിനോട് ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരിക്കുകയാണ്. അദ്ദേഹത്തെ സംബന്ധിച്ച് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തിയാണ്. പക്ഷേ പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തിൽ നമ്മുക്ക് ഇടപെടാനാകില്ല. അത് അവരുടെ അവകാശമാണ്.

ബാലചന്ദ്രകുമാറിൽ നിന്ന് പരമാവധി വിവരങ്ങൾ നേടിയെടുക്കാൻ ശ്രമിച്ച് കൊണ്ടേയിരിക്കും. അതാണ് ഇപ്പോൾ നടക്കുന്നത്. പ്രോസിക്യൂഷനെ സംബന്ധിച്ച് മെയ് അവസാനത്തോടെ ഞങ്ങളുടെ കാര്യങ്ങൾ തീരുമെന്നാണ് കണക്ക് കൂട്ടൽ. അങ്ങനെ വന്നാൽ പ്രതിഭാഗത്തിന്റെ തെളിവുകളാണ് സമർപ്പിക്കാൻ ഉള്ളത്. അവരെ സംബന്ധിച്ച് കുറെ തെളിവുകളും സാക്ഷികളും ഉണ്ടായിരിക്കാം, അതുകൊണ്ടായിരിക്കാം. അവർ ഇതുവരെ പ്രൊഡ്യൂസ് ചെയ്തട്ടില്ലല്ലോ. സാധാരണ നിലയിൽ ഡിഫൻസ് എവിഡൻസുകൾ അനാവശ്യമായ നമ്മൾ ഹാജരാക്കാരാക്കാറില്ല. പ്രധാനപെട്ട സാക്ഷികളെ മാത്രം മതിയെന്ന തീരുമാനത്തിലാണ് പ്രോസിക്യൂഷൻ മൂന്ന് പേരെ തങ്ങളുടെ സാക്ഷി പട്ടികയിൽ നിന്നും ഒഴിവാക്കിയത്. അനാവശ്യ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനാണത്. കേസിൽ ഡിഫൻസ് സാക്ഷികൾ ഇല്ലെങ്കിൽ മെയ് അവസാനത്തോടെ കേസ് അവസാനിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബാലചന്ദ്രകുമാറിന്റെ വിസ്താരത്തിൽ പ്രോസിക്യൂഷൻ സംതൃപ്തരാണെന്നാണ് തനിക്ക് അറിയാൻ സാധിച്ചത്’, അഡ്വ ടിബി മിനി പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top