Connect with us

ഉള്ളില്‍ കള്ളമില്ലാത്ത ആളാണ് അജിത് സാര്‍, ശാലിനി തന്റെ സുഹൃത്ത് ആണ്, അവരുടെ ജീവിതം മനോഹരമാണ്; മഞ്ജു വാര്യര്‍

Malayalam

ഉള്ളില്‍ കള്ളമില്ലാത്ത ആളാണ് അജിത് സാര്‍, ശാലിനി തന്റെ സുഹൃത്ത് ആണ്, അവരുടെ ജീവിതം മനോഹരമാണ്; മഞ്ജു വാര്യര്‍

ഉള്ളില്‍ കള്ളമില്ലാത്ത ആളാണ് അജിത് സാര്‍, ശാലിനി തന്റെ സുഹൃത്ത് ആണ്, അവരുടെ ജീവിതം മനോഹരമാണ്; മഞ്ജു വാര്യര്‍

ഒരു സമയത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ ബാല താരമായി തിളങ്ങിയ താരങ്ങളാണ് ശാലിനിയും ശാമിലിയും. സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളില്‍ കൈയ്യടി നേടിയ ഈ കുട്ടി താരങ്ങള്‍ നായികയായും പിന്നീട് സിനിമ ലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ‘എന്റെ മാമാട്ടിക്കുട്ടിഅമ്മക്ക്’ എന്ന ചിത്രത്തിലൂടെയാണ് ശാലിനി അഭിനയ രംഗത്ത് എത്തുന്നത്, ആദ്യ ചിത്രത്തിന് തന്നെ ആ വര്‍ഷത്തെ മികച്ച ബാല താരത്തിനുള്ള കേരളം സ്‌റ്റേറ്റ് അവാര്‍ഡ് ശാലിനിക്ക് ലഭിച്ചിരുന്നു.

ബാലതാരമായി തന്നെ തമിഴിലും, കന്നഡയിലും, തെലുങ്കിലും അഭിനയിച്ച താരത്തിന് ആ സമയത്തുതന്നെ നിരവധി ആരാധകരുണ്ടായിരുന്നു. ബാലതാരമായിരിക്കെ തന്നെ ഏകദേശം അന്‍പത്തി ഒന്ന് ചിഒക്കെ ത്രങ്ങള്‍ ബേബി ശാലിനി ചെയ്തിരുന്നു. ശാമിലിയും ഒട്ടും പുറകിലല്ല, മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം വരെ നേടിയ ആളാണ് ശാമിലി. ഇപ്പോഴിതാ ശാമിലി നല്‍കിയ ഒരു അഭിമുഖത്തിലെ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ദേശിയ അവാര്‍ഡ് വാങ്ങിക്കുന്നത് ഒക്കെ ചെറുതായി മനസ്സില്‍ എവിടെയോ ഓര്‍മയുണ്ട്. പക്ഷെ വളര്‍ന്ന ശേഷം എല്ലാവരും അതിന്റെ മഹത്വം പറഞ്ഞ് മനസിലാക്കി തന്നപ്പോഴാണ് എനിക്ക് ശെരിക്കും എന്നെ കുറിച്ച് ഓര്‍ത്ത് അഭിമാനം ഉണ്ടായത്. പക്ഷെ പഠന ശേഷം ഈ ചിന്തകള്‍ എല്ലാം പോയി, പിന്നെ അത് മാത്രമായിരുന്നു ,മനസ്സില്‍. ഗ്രാജുവേഷന്‍ ചെയ്തു ശേഷം മാസ്‌റ്റേഴ്‌സ് പഠിക്കാനായി സിംഗപ്പൂര്‍ പോയി. ഫിലിം പ്രൊഡക്ഷനാണ് പഠിച്ചത്. പഠന സമയത്തും എനിക്ക് കൂടുതല്‍ താല്പര്യം പാട്ടിനോടും ഡാന്‍സിനോടുമായിരുന്നു.

പരിപാടികള്‍ക്ക് എല്ലാം ഞാന്‍ സ്റ്റാര്‍ ആയിരുന്നു. പിന്നെ അക്ക ശാലിനിയും അജിത് ഏട്ടനും, രണ്ടുപേരും എന്റെ ജീവിതത്തില്‍ ഒരുപാട് പ്രധാന പെട്ടവരാണ്. അവര്‍ പ്രണയിക്കുന്ന സമയത്ത് അവരുടെ ഹംസം ആകാന്‍ കഴിഞ്ഞിരുന്നു. ചേട്ടന്‍ വാങ്ങി തരുന്ന പൂക്കള്‍ ഞാന്‍ ചേച്ചിയുടെ കൈകളില്‍ എത്തിക്കുമായിരുന്നു. അവരുടെ ലവ് സ്‌റ്റോറിയുടെ ഭാഗമായത് വളരെ സന്തോഷം നല്‍കുന്ന ഒന്നാണ്. അജിത്ത് ചേട്ടന്‍ വളരെ ലിബറലാണ്. അവരുടെ റിലേഷന്‍ഷിപ്പില്‍ സ്വാതന്ത്ര്യത്തിന് വലിയൊരു സ്ഥാനം കൊടുത്തിട്ടുണ്ട്.

നമ്മുടെ പങ്കാളിക്ക് സ്വാതന്ത്യം കൊടുത്താല്‍ അവരെ കൂടുതല്‍ ഹാപ്പിയായി വെക്കാന്‍ പറ്റുമെന്ന് ചേച്ചിയുടെയും ചേട്ടന്റെയും ജീവിതം കണ്ടാണ് ഞാന്‍ പഠിച്ചത്. മനസ്സില്‍ ഒരു ലക്ഷ്യം ഉണ്ടായാല്‍ അത് സാധിച്ചെടുക്കുന്ന ആളാണ് ചേട്ടന്‍. അദ്ദേഹം നല്ലൊരു ഫോട്ടോഗ്രാഫറുമാണ്. വളരെ നന്നായി ഭക്ഷണം പാകം ചെയ്യും. അതുപോലെ എല്ലാ കറക്ടായി ചെയ്യണമെന്നതില്‍ പെര്‍ഫെക്ഷനിസ്റ്റാണ് ശാലിനി. അവര്‍ രണ്ടുപേരില്‍ ശാലിനിയാണ് ഹ്യൂമര്‍ പേഴ്‌സണ്‍.

ചേട്ടന് വൃത്തി അല്‍പ്പം കൂടുതലാണ്. അതിന് വേണ്ടതെല്ലാം അദ്ദേഹം ചെയ്യുകയും ചെയ്യും. വളരെ ഹാപ്പി ഫാമിലിയാണ് അവരുടേത് എന്നും ശാമിലി പറയുന്നു. അതുപോലെ, മഞ്ജു വാര്യരും അടുത്തിടെ പറഞ്ഞിരുന്നു, ഉള്ളില്‍ കള്ളമില്ലാത്ത ആളാണ് അജിത് സാര്‍ എന്നും, ശാലിനി തന്റെ സുഹൃത്ത് ആണെന്നും അവരുടെ ജീവിതം വളരെ മനോഹരമാണ് എന്നും മഞ്ജു പറഞ്ഞിരുന്നു.

വാക്കുകള്‍ ഇങ്ങനെയായിരുന്നു, അദ്ദേഹത്തെ പോലെ ഇത്രയും ഒരു നല്ല മനസുള്ള ഒരു മനുഷ്യനെ ഞാന്‍ വേറെ കണ്ടിട്ടില്ല. മനസ്സില്‍ ഒന്ന് വെച്ച് പുറത്ത് മറ്റൊന്ന് ചെയ്യുന്ന പ്രകൃതക്കാരനല്ല അദ്ദേഹം. സ്റ്റണ്ട് സീക്വന്‍സ് ചെയ്യുമ്പോള്‍ കൂടെ അഭിനയിക്കുന്ന ജൂനിയേഴ്‌സ് വരെ സേഫ് ആയിട്ടാണോ സ്റ്റണ്ട് ചെയ്യുന്നതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുന്ന നടനാണ് അജിത്തെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. ‘അജിത്ത് സാറിലെ നടനെക്കാളും അദ്ദേഹത്തിലെ വ്യക്തിയോടാണ് ആളുകള്‍ക്ക് കൂടുതള്‍ സ്‌നേഹം.

നല്ല ആളാണ് അജിത്ത് സാറാന്നെന്ന് നേരത്തെ കേട്ടിരുന്നു. അദ്ദേഹത്തോടൊപ്പം കുറച്ച് സമയം ചെലവഴിച്ചത് തുനിവിന്റെ ഷൂട്ടിങ് സമത്താണ്.. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് അദ്ദേഹത്തെ അവിടെ ചെന്ന് കാണണമെന്ന് കരുതിയപ്പോഴാണ് അതിരാവിലെ തന്നെ അദ്ദേഹം എന്നെ കാണാനായി എത്തിയത്. നമ്മള്‍ കണ്ട് പഠിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിലുണ്ട്. പതിനെട്ട് വയസില്‍ അദ്ദേഹം ബൈക്ക് റേസിങ് തുടങ്ങിയതാണ്.

അജിത്ത് സാറിനൊപ്പം റൈഡിന് പോയപ്പോള്‍ അദ്ദേഹമാണ് കോസ്റ്റ്യൂമറോട് എന്റെ അളവ് ചോദിച്ച് മനസിലാക്കി സേഫ്റ്റിക്ക് വേണ്ടി റൈഡിങ് ഗിയറും സേഫ്റ്റി ഗിയര്‍, ഷൂസ്, ഹെല്‍മെറ്റ് എല്ലാം അദ്ദേഹം ഉപയോഗിക്കുന്ന അതേ നിലവാരത്തിലുള്ളത് എനിക്ക് വേണ്ടി റെഡിയാക്കി വെച്ചിരുന്നത്. ആ ബൈക്ക് ട്രിപ്പ് ഞാന്‍ ഒരിക്കലും മറക്കില്ല, അജിത്ത് സാറിന് ചെയ്യാന്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം അടുത്ത് നിന്ന് കാണാന്‍ പറ്റിയത് തന്നെ വലിയ കാര്യമാണ്. റൈഡേഴ്‌സ് തമ്മിലുള്ള കോണ്‍വര്‍സേഷന്‍ കാണാന്‍ നല്ല രസമാണ്. നാല്‍പത്തിയഞ്ച് കിലോമീറ്ററോളം നിന്നാണ് ബൈക്ക് ഓടിച്ചത്.

ഇരുന്നാല്‍ നടുവേദന ആകും. ഈ ഒരു യാത്രകൊണ്ട് ഞാനിപ്പോള്‍ ബൈക്ക് സീരിയസായി എടുത്തിരിക്കുകയാണ്. ചെറിയ ദൂരമാണെങ്കില്‍ പോലും ഹെല്‍മെറ്റും മറ്റ് സേഫ്റ്റി സാധനങ്ങളും ധരിക്കുമെന്ന് അദ്ദേഹം എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചിട്ടുണ്ട്. ഏറ്റവും അപകടം ഉണ്ടാകാന്‍ സാധ്യതയുള്ള ഹോബിയാണ് ബൈക്ക് റൈഡിങെന്ന് അദ്ദേഹത്തിന് നന്നായി അറിയാം..

പിന്നെ ശാലിനിയുമായി ഞാന്‍ പണ്ടുമുതല്‍ തന്നെ നല്ല സൗഹൃദത്തിലാണ്, ഇപ്പോഴും അത് തുടരുന്നു. ഞങ്ങള്‍ ഇപ്പോഴും മെസേജ് അയക്കാറുണ്ട്. അവര്‍ വളരെ സന്തുഷ്ടയായി കുടുംബ ജീവിതം നയിക്കുന്നു. അജിത് സാറിനെ കാണാനും പരിചയപ്പെടാനും ഇപ്പോഴാണ് കഴിഞ്ഞത് എന്നും മഞ്ജു പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top