Connect with us

അവരുടെ വരവോടെ കണ്ടകശനി തുടങ്ങി; പ്രതീക്ഷിക്കാതെയുള്ള തകർച്ച; ഗാന്ധർവ്വത്തിലെ നടിയ്ക്ക് സംഭവിച്ചത് ഇതാണോ !!!

Malayalam

അവരുടെ വരവോടെ കണ്ടകശനി തുടങ്ങി; പ്രതീക്ഷിക്കാതെയുള്ള തകർച്ച; ഗാന്ധർവ്വത്തിലെ നടിയ്ക്ക് സംഭവിച്ചത് ഇതാണോ !!!

അവരുടെ വരവോടെ കണ്ടകശനി തുടങ്ങി; പ്രതീക്ഷിക്കാതെയുള്ള തകർച്ച; ഗാന്ധർവ്വത്തിലെ നടിയ്ക്ക് സംഭവിച്ചത് ഇതാണോ !!!

മലയാളികൾക്കേറെ പ്രിയപ്പെട്ട നടനാണ് മോഹൻ ലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിച്ച താരത്തിന് ആരാധകർ ഏറെയാണ്. മോഹൻലാലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്ത സഹപ്രവർത്തകർ ചുരുക്കമാണ്. നിമിഷ നേരം കൊണ്ട് കഥാപാത്രമായി മാറാനുള്ള നടന്റെ കഴിവിനെ നിരവധി പേർ പ്രശംസിച്ചിട്ടുണ്ട്.

അഭിനയ മികവുകൊണ്ട് മോഹൻലാൽ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളിലൊന്നായ സാം അലക്‌സാണ്ടറിനെ മലയാളികൾ മറന്നുകാണില്ല. സംഗീത് ശിവൻ സംവിധാനം ചെയ്ത് 1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ ഗാന്ധർവത്തിലാണ് മോഹൻ ലാൽ സാം അലക്‌സാണ്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

മികച്ച ഗാനങ്ങളും തമാശയും ആക്ഷനും സെന്റിമെൻസും എല്ലാം സമാസമം ചേർന്ന ചിത്രം തകർപ്പൻ വിജയമയാിരുന്നു തിയ്യറ്റിൽ നിന്നും നേടിയെടുത്തത്. ചിത്രത്തിലെ ശ്രീദേവി മേനോൻ എന്ന നായികയായി എത്തിയത് അതി സുന്ദരിയായ ഒരു നടി ആയിരുന്നു. മുംബൈക്കാരി ആയ മോഡലും നടിയുമായ കഞ്ചൻ എന്ന സുന്ദരി പെൺകുട്ടിയായിരുന്നു മോഹൻലാൽ അവതരിപ്പിച്ച സാം അലക്‌സാണ്ടർ എന്ന കഥാപാത്രത്തിന്റെ കാമുകിയായി എത്തിയത്.

ചിത്രത്തിലെ മോഹൻലാൽ-കാഞ്ചൻ ജോഡിയും ഹിറ്റായി മാറി. എന്നാൽ ഇന്ന് കാഞ്ചൻ എവിടെയെന്ന് പോലും ആർക്കും അറിയില്ലെന്നതാണ് സത്യം. ബാല താരമായിട്ടാണ് കഞ്ചൻ സിനിമയിലേക്ക് എത്തുന്നത്. ബോളിവുഡ് സിനിമകളിൽ ആണ് താരം കൂടുതലും അഭിനയിച്ചത്. എഴുപതുകളിൽ ബാലതാരമായി നിരവധി സിനിമകളിൽ നടി തിളങ്ങിയിരുന്നു. മൻമന്ദിർ സിനിമയിലെ ലക്ഷ്മി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മുതിർന്നപ്പോൾ മോഡലിംഗ് രംഗത്ത് സജീവമായ കഞ്ചൻ തൊണ്ണൂറിൽ മിസ്സ് ഡൽഹിയായി തിരഞ്ഞെടുക്കപ്പെട്ടതോട് കൂടി ബോളിവുഡിലേക്ക് അഭിനയിക്കാനുള്ള അവസരം തെളിയുകയായിരുന്നു.

സൽമാൻഖാൻ നായകനായ സനം ബേവഫ എന്ന സിനിമയിലൂടെയാണ് കഞ്ചൻ നായികയായി പിന്നീട് ബോളിവുഡിൽ എത്തുന്നത്. തൊണ്ണൂറുകളിലെ നിറ സാന്നിധ്യമായിരുന്നു കാഞ്ചൻ. ഹിന്ദിയിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ച ശേഷമാണ് കാഞ്ചൻ മലയാളത്തിലേക്ക് എത്തുന്നത്. കരിഷ്മ കപൂറും ഗോവിന്ദയും ഒരുമിച്ച സൂപ്പർ ഹിറ്റ് ചിത്രം കൂലി നമ്പർ വണ്ണിലൂടെയാണ് കാഞ്ചൻ ശ്രദ്ധ നേടുന്നത്. 1995ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ചിത്രം ബോക്‌സ് ഓഫീസിൽ വലിയ വിജയമായി മാറുകയും ബോളിവുഡിലെ ഏക്കാലത്തേയും ജനപ്രീയ ചിത്രങ്ങളിലൊന്നാവുകയും ചെയ്തു.

ചിത്രത്തിൽ കരിഷ്മയുടെ സഹോദരിയുടെ വേഷത്തിലാണ് കാഞ്ചൻ അഭിനയിച്ചത്. ചിത്രത്തിലെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. പിന്നീട് അക്ഷയ് കുമാർ, സൽമാൻ ഖആൻ തുടങ്ങിയവർക്കൊപ്പവും കാഞ്ചൻ അഭിനയിച്ചിരുന്നു. എന്നാൽ ബോളിവുഡിൽ പ്രതീക്ഷിച്ചൊരു ഇടം കണ്ടെത്താൻ കാഞ്ചന് സാധിച്ചില്ല. നല്ല വേഷങ്ങളും തേടിയെത്തിയില്ല. റിപ്പോർട്ടുകൾ പറയുന്നത്, ശ്രീദേവിയുടേയും കരിഷ്മയുടേയും വളർച്ചയാണ് കാഞ്ചന്റെ കരിയറിനെ ബാധിച്ചത് എന്നാണ്.

അക്കാലത്ത് ബോളിവുഡ് തേടിയിരുന്നത് ബോൾഡ് നായികമാരെയായിരുന്നു. കാഞ്ചനെ പോലെ സിമ്പിളായ നായികയ്ക്ക് ബോളിവുഡിൽ ഇതോടെ സ്ഥാനമില്ലാതായി. തന്റെ കരിയർ പ്രതീക്ഷിച്ചത് പോലെ ഉയരാതെ വന്നതോടെയാണ് കാഞ്ചൻ തെന്നിന്ത്യൻ സിനിമകളിലേക്ക് ചേക്കേറാൻ ശ്രമിക്കുന്നത്. അങ്ങനെയിരിക്കെയാണ് മോഹൻലാലിന്റെ നായികയായി മലയാളത്തിലെത്തുന്നത്. സംഗീത് ശിവൻ സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായി മാറുകയും ചെയ്തു.

തുടർന്ന് പ്രേമ പുസ്തകം, ലക്കി ചാൻസ് തുടങ്ങിയ തെന്നിന്ത്യൻ സിനിമകളിലും കാഞ്ചൻ അഭിനയിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ച വിജയം നേടാൻ കാഞ്ചന് സാധിച്ചില്ല. ഇതോടെ താരം അഭിനയത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇന്ന് സിനിമയുടെ സകല വെള്ളിവെളിച്ചത്തിൽ നിന്നും അകന്നു നിൽക്കുകയാണ് കാഞ്ചൻ. സോഷ്യൽ മീഡിയയിലും താരത്തിന്റെ സാന്നിധ്യമില്ല. കാഞ്ചൻ എവിടെയാണോ എന്ത് ചെയ്യുകയാണെന്നോ അറിയില്ല. അതേസമയം ഗാന്ധർവ്വം കാണുമ്പോഴെല്ലാം ഈ നടി ഇന്ന് എവിടെയാണെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴും ഗാന്ധർവ്വം എന്ന സിനിമയിലൂടെയും അതിലെ ഹിറ്റ് ഗാനങ്ങളിലൂടെയും മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത ആ താരത്തെ മലായളികൾ ഇപ്പോഴും ഓർക്കുന്നുണ്ട്.

ഗാന്ധർവ്വം എന്ന ചിത്രത്തിൻ്റെ തിരക്കഥ ഡെന്നീസ് ജോസഫും ചിത്രം നിർമ്മിച്ചത് സുരേഷ് ബാലാജെയുമാണ്. ജഗതി ശ്രീകുമാർ,ദേവൻ, വിജയകുമാർ, പ്രേംകുമാർ, കവിയൂർപൊന്നമ്മ തുടങ്ങിയവരൊക്കെ ഇതിൽ അഭിനയിച്ചിട്ടുണ്ട്. അതേസമയം കഞ്ചൻ തൻ്റെ മലയാള സിനിമയായ ഗാന്ധർവത്തെക്കുറിച്ചും അതുപോലെ തന്നെ അതിലെ നായകനായ മോഹൻലാലിനെ കുറിച്ചും മുൻപ് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ആ വാക്കുകളും ഇപ്പോൾ വൈറലായി മാറുകയാണ്.

കഞ്ചൻ പറഞ്ഞത് പല സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും വേറിട്ടൊരു അനുഭവമായിരുന്നു മോഹൻലാലിനൊപ്പം ഉണ്ടായതിന്നാണ്. മറ്റു ഭാഷകളിൽ ഇത്രയും അധികം സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും താരം പറഞ്ഞു. മലയാളത്തിൽ ആദ്യമായി അഭിനയിക്കാൻ വരുമ്പോൾ ഭയങ്കര പേടിയായിരുന്നു. എന്നാൽ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയപ്പോഴാണ് എല്ലാവരുമായി സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞതെന്നും പറഞ്ഞു. ആദ്യം അഭിനയിക്കാൻ വരുമ്പോൾ മോഹൻലാൽ ഇത്രയും വലിയ നടനായിരുന്നു എന്ന് അറിയില്ലായിരുന്നു. കൂടെ അഭിനയിച്ചപ്പോൾ മോഹൻലാൽ ഒരിക്കൽപോലും തന്നോട് മോശമായ രീതിയിലോ അതോ ദേഷ്യത്തിലോ ഒന്നും സംസാരിച്ചിട്ടില്ല എന്നും താരം പറഞ്ഞു.

ഗാന്ധർവ്വം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച ഒരു രസകരമായ രംഗത്തെക്കുറിച്ച് ഓർമ്മിക്കുമ്പോൾ എപ്പോഴും ചിരി വരാറുണ്ടെന്നും താരം പറഞ്ഞു. ആ രംഗം ഒരു കീ ഒളിപ്പിക്കുന്നതായിരുന്നു. താരം പറഞ്ഞത്‌ ഡ്രസ്സിൻ്റെ അകത്ത് കീ ഇടുകയും അത് മോഹൻലാൽ തന്നെ വന്നു പൊക്കിയെടുത്തു കൊണ്ട് തന്നെ കുലുക്കുമ്പോൾ കീ താഴേക്ക് വീഴണം എന്നതുമായിരുന്നു അഭിനയിക്കേണ്ടത്.

എന്നാൽ രണ്ടുതവണയും മോഹൻലാൽ തന്നെ എടുത്ത് പൊക്കി തന്നെ കുലുക്കിയെങ്കിലും കീ പുറത്തേക്ക് വന്നില്ല. പിന്നീട് കീ വീഴുന്നത് മാത്രം ഷൂട്ട് ചെയ്യുകയായിരുന്നു എന്നും പറഞ്ഞു. കീ വീഴാതായപ്പോൾ ഡ്രസ്സിനകത്ത് നിന്നും കൈ കൊണ്ടുതന്നെ കീയെടുത്തിട്ട് താഴെയിടുന്ന രംഗമാണ് പിന്നെ ഷൂട്ട് ചെയ്തത് എന്നും കാഞ്ചൻ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top