serial story review
സാന്ത്വനം വീട്ടിലെ കണ്ണനെ വെറുക്കുന്നവരുണ്ടോ?; എന്നാൽ അവർക്കിതാ സന്തോഷ വാർത്ത ; കുരുത്തക്കേടിനും മണ്ടത്തരത്തിനും അപ്പു കൊടുക്കും!
സാന്ത്വനം വീട്ടിലെ കണ്ണനെ വെറുക്കുന്നവരുണ്ടോ?; എന്നാൽ അവർക്കിതാ സന്തോഷ വാർത്ത ; കുരുത്തക്കേടിനും മണ്ടത്തരത്തിനും അപ്പു കൊടുക്കും!
മലയാളികളുടെ സ്വന്തം കുടുംബമാണ് സാന്ത്വനം. ഒരു സീരിയൽ എന്നതിലുപരി സാന്ത്വനം ഇപ്പോൾ മലയാളികളുടെ വീടായി മാറിയിരിക്കുകയാണ്. ഏറെ നാളത്തെ സംഘർങ്ങൾക്ക് ശേഷം വീട്ടിലേയ്ക്ക് എല്ലാവരും തിരിച്ചെത്തിയതോടെ വീട് പഴയ സന്തോഷത്തിേേലയ്ക്കും സമാധിനത്തിലേയ്ക്കും തിരിച്ചുപോയി.
ഇപ്പോള്‍ ബാലനും അനിയന്മാരും മാത്രമല്ല വീട്ടിലെ മരുമക്കളെല്ലാംവരും ഹാപ്പിയാണ്. എന്നാല്‍ ഇതിനെല്ലാം ഇടയില്‍ ആരും അറിയാതെ ചില ഒളിച്ചുകളികളിലാണ് ശിവനും അഞ്ജലിയും. ശിവനെ പഠിപ്പിക്കുക എന്ന അഞ്ജുവിന്റെ ലക്ഷ്യം നിറവേറുകയാണ്. എന്നാല്‍ അന്ന് അതെല്ലാം ഫലിക്കാതെ വന്നെങ്കിലും അഞ്ജു പറയുന്നതില്‍ കാര്യമുണ്ടെന്ന് ശിവനും മനസ്സിലാക്കിയിരിക്കുകയാണ്.
പക്ഷേ ഈ പ്രായത്തില്‍ താന്‍ പഠിക്കാന്‍ പോകുന്ന വിവരം അറിഞ്ഞാല്‍ എല്ലാവരും എന്ത് കരുതും എന്നതായിരുന്നു ശിവനെ അലട്ടിയിരുന്ന പ്രശ്നം. ഇതോടെ ഇക്കാര്യം ആരും അറിയാതെ ചെയ്യാനുള്ള പദ്ധതിയിലാണ് ശിവനും അഞ്ജലിയും.
പഠിക്കാനായി ശിവന് വീട്ടിലും കടയിലും എല്ലാം ഓരോരോ കളളങ്ങള്‍ പറഞ്ഞാണ് പോകുന്നത്. ആദ്യമൊന്നും ഇതില്‍ ആര്‍ക്കും തന്നെ സംശയങ്ങളൊന്നും തോന്നിയിട്ടില്ലെങ്കിലും ഇപ്പോള്‍ എല്ലാവര്ക്കും എന്തൊക്കെയോ ചുറ്റിക്കളികള്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്. കടയില്‍ നിന്ന് മാറിനില്‍ക്കുന്നതിന് ശിവന് പറയുന്ന കാര്യങ്ങളില്‍ നിന്നാണ് എല്ലാവര്ക്കും ഇങ്ങനെ സംശയം തോന്നുന്നത്. ശിവന് പറഞ്ഞ് തീര്‍ത്തപ്പോഴേ എന്തോ കള്ളത്തരമുണ്ടല്ലോ എന്നാണ് ഹരി ചോദിക്കുന്നത്.
അതേസമയം, ഇപ്പോള്‍ അപ്പുവിന്റെ ഇഷ്ടങ്ങളെക്കൂടി പരിഗണിക്കുകയാണ് ഹരി. അപ്പുവിന് ഗുലാബ് ജാം ഇഷ്ടമാണെന്ന് ഹരിയ്ക്ക് അറിയാം. അതുകൊണ്ടാണ് കടയില്‍ നിന്നും ഗുലാബ് ജാമുമായി ഹരി അപ്പുവിനെ കാണാന്‍ വീട്ടിലേയ്ക്ക് എത്തിയത്. ഹരി തനിക്കായി കൊണ്ടുവന്ന സമ്മാനത്തേക്കാള്‍ അപ്പുവിന് സന്തോഷം നല്‍കിയത് ഹരി തനിക്കായി മാറ്റിവെച്ച സമയത്തിനാണ്.
ഹരിയെ കണ്ട സന്തോഷത്തില്‍ അപ്പു സംസാരിക്കുന്നതിന് ഇടയിലേയ്ക്കാണ് കണ്ണന് കയറി വരുന്നത്. ഗുലാബ് ജാം കണ്ടതും കണ്ണന് ആരോടും ഒന്നും ചോദിക്കാതെ അതെടുത്ത് പൊട്ടിക്കുകയും കഴിക്കുകയും ചെയ്തു. കഴിച്ചതിന് ശേഷമാണ് കണ്ണന് അപ്പുവിനെ നോക്കുന്നത്. ദേഷ്യവും സങ്കടവും എല്ലാമായി കണ്ണനെ നോക്കിയിരിക്കുന്ന അപ്പുവിനെ കണ്ട് അവന് പേടിച്ച് ഹരിയുടെ സപ്പോര്‍ട്ട് നേടാനായിരുന്നു ശ്രമം.
എന്നാല്‍ അതും പാളി. അതിനേക്കാള്‍ ദേഷ്യത്തിലായിരുന്നു ഹരി. ഇതോടെ കണ്ണൻ്റെ കാര്യത്തില്‍ ഒരു തീരുമാനമായിട്ടുണ്ട്. അപ്പുവും ഹരിയും ചേര്‍ന്ന് കണ്ണന്റെ കാര്യത്തില്‍ എന്ത് ചെയ്യും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. അല്ലേലും കണ്ണൻ ഇവിടെ നാരദനാണ്. ശിവേട്ടനെ എല്ലായിപ്പോഴും ശല്യം ചെയ്യുക എന്നതാണ് കണ്ണന്റെ ജോലി.. അങ്ങനെ ആരാധകർ നിരവധി കമെന്റുകൾ പറയുന്നുണ്ട്.
about santhwanam
