Malayalam
സാന്ത്വനം പ്രേക്ഷകർക്ക് അൽപ്പം ആശ്വാസം ; അപ്പു അമ്മയാവാൻ പോകുന്നതിന് പിന്നാലെ മറ്റൊരു സന്തോഷവുമായി ശിവനും അഞ്ജലിയും; ഇനിമുതൽ കണ്ടുതുടങ്ങാമല്ലോ , കരയേണ്ടി വരില്ലല്ലോ എന്ന് ആരാധകർ !
സാന്ത്വനം പ്രേക്ഷകർക്ക് അൽപ്പം ആശ്വാസം ; അപ്പു അമ്മയാവാൻ പോകുന്നതിന് പിന്നാലെ മറ്റൊരു സന്തോഷവുമായി ശിവനും അഞ്ജലിയും; ഇനിമുതൽ കണ്ടുതുടങ്ങാമല്ലോ , കരയേണ്ടി വരില്ലല്ലോ എന്ന് ആരാധകർ !
കൂട്ടുകുടുംബത്തിന്റെ സ്നേഹവും സന്തോഷവും സ്ക്രീനിലേക്ക് ഒപ്പിയെടുത്ത് പ്രേക്ഷക പ്രിയം നേടിയ പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുമാണ്. എല്ലാ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണെങ്കിലും അവരുടെ പ്രിയപ്പെട്ട ജോഡികള്‍ ശിവനും അഞ്ജലിയുമാണ്. അതുകൊണ്ടുതന്നെ അവര്‍ക്കിടയിലുണ്ടാകുന്ന പ്രണയനിമിഷങ്ങള്‍ പ്രേക്ഷകരെ സന്തോഷത്തിലാക്കുന്നതുപോലെ, അസ്വാരസ്യങ്ങള്‍ പ്രേക്ഷകരെ സങ്കടത്തിലാക്കാറുമുണ്ട്. അതുപോലെയുള്ള സന്ദര്‍ഭത്തിലൂടെയാണ് പരമ്പര നിലവില്‍ മുന്നോട്ട് പോകുന്നത്.
തെറ്റിദ്ധാരണയണല്ലോ പല കുടുംബബന്ധങ്ങളും പിരിയാന്‍ കാരണമാകുന്നത്. സാന്ത്വനം വീട്ടിലും അതുപോലെയൊന്നാണ് സംഭവിക്കുന്നത്. ശിവന് വീട്ടിലില്ലാത്ത സമയത്ത്, വീട്ടിലെ ചിലരെല്ലാം ഒന്നിച്ചിരുന്ന് സംസാരിച്ചതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. അന്ന് ശിവന്റെ ഇളയ അനിയനായ കണ്ണന് ഏട്ടത്തിയമ്മമാരോട് തങ്ങളുടെ ഭര്‍ത്താക്കന്മാരെക്കുറിച്ചുള്ള കാര്യങ്ങളെല്ലാമാണ് സംസാരിച്ചിരുന്നത്. അങ്ങനെ അഞ്ജലിയുടെ സംസാരം തുടങ്ങിയപ്പോഴാണ് ശിവന് വീട്ടിലേക്കെത്തിയത്. ശിവനെ ആദ്യമൊന്നും ഒട്ടും ഇഷ്ടമായിരുന്നില്ലായെന്നും, അന്നൊക്കെ ഇഷ്ടമായിരുന്നതുപോലെ താന്‍ അഭിനയിക്കുകയായിരുന്നുവെന്നുമാണ് അഞ്ജലി പറഞ്ഞത്. ശേഷം തങ്ങളിപ്പോള്‍ പിരിയാനാകാത്ത വിധം അടുത്തുപോയെന്നും അഞ്ജലി പറയുന്നുണ്ടായിരുന്നു.
എന്നാല്‍ അഞ്ജലി ആദ്യം പറഞ്ഞ, ശിവനെ ഇഷ്ടമില്ലാതിരുന്ന സംസാരം മാത്രമാണ് ശിവന് കേട്ടത്. അതുകൊണ്ടുതന്നെ തെറ്റിദ്ധാരണയെന്ന വില്ലന്‍ ഇരുവരേയും തമ്മില്‍ അകറ്റുകയാണ്. ഒന്ന് തുറന്ന് സംസാരിക്കാന്‍ പോലും സാധിക്കാതെ ഇരുവരും പിരിയുകയാണോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ , അപർണ്ണ അമ്മയാകാൻ പോവുന്നത് സാന്ത്വനം കടുംബാംഗങ്ങളെ മാത്രമല്ല പ്രേക്ഷകരേയും ഏറെ സന്തോഷത്തിലാഴ്ത്തിയിട്ടുണ്ട്. അപ്പു അമ്മയാകാൻ പോകുന്നതോടെ സീരിയലിന്റെ കഥാഗതി മാറുകയാണ്. സാന്ത്വനം പരമ്പരയിൽ ട്വിസ്റ്റുകളൾ കൊണ്ട് വരുന്ന കഥാപാത്രമാണ് അപർണ്ണയുടേത്. സാന്ത്വനം വീട്ടിൽ പുതിയ അതിഥി എത്തുന്നത് കൂടാതെ മറ്റെരു സന്തോഷം കൂടി സംഭവിക്കാൻ പോവുകയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് അതിനായി കാത്തരിക്കുന്നത്.
ഇതിനിടയിൽ , അഞ്ജലിയുടെ മടങ്ങി വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അഞ്ജലിയുടെ മടങ്ങി വരവ് ശിവാഞ്ജലി ഫാൻസ് ആഘോഷമാക്കുകയാണ്. പിണക്കമൊക്കെ രണ്ടുപേരും മറന്ന് അഞ്ചു ചേച്ചി സാന്ത്വനത്തിൽ വരുന്ന സീനിനായി കട്ട വെയ്റ്റിംഗ് ആണെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴെങ്കിലും ശിവേട്ടന് അഞ്ചു ചേച്ചിയെ തിരികെ വിളിച്ചല്ലോ ഒരുപാട് സന്തോഷമെന്നും ആരാധകർ പറയുന്നുണ്ട്.
ശിവേട്ടന്റെ ഈ ഒരൊറ്റ വാക്കിന് വേണ്ടിയാണ് അഞ്ജു ചേച്ചി ഉൾപ്പെടെ ഞങ്ങൾ എല്ലാവരും കാത്തിരുന്നത്, തെറ്റിദ്ധാരണ മാറി രണ്ടു പേരും പഴയത് പോലെ ആവാൻ കാത്തിരിക്കുന്നവരാണ് പ്രേക്ഷകരെന്നും കമന്റുകൾ വരുന്നുണ്ട്. ശിവജ്ഞലി സീനും അടിപിടിയും ഒക്കെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നും ഫാൻസ് പറയുന്നുണ്ട്. കൂടാതെ ചിപ്പിയുടെ അഭിനയം ഉഗ്രൻ ആണെന്നും ആരാധകർ പറയുന്നുണ്ട്. ബാലനും ദേവിക്കും ഒരു കുഞ്ഞ് വേണമെന്നും ആരാധക പറയുന്നുണ്ട്. പുതിയ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ് സാന്ത്വനം ആരാധകർ .
about santhwanam
