Malayalam
വെയില്‍ മരങ്ങള്‍ കാണാന്‍ എന്തെങ്കിലും വഴിയുണ്ടോ ഡോ. ബിജുവിനോട് ചോദ്യവുമായി മന്ത്രി ആര്‍ ബിന്ദു; മറുപടിയുമായി സംവിധായകന്‍
വെയില്‍ മരങ്ങള്‍ കാണാന്‍ എന്തെങ്കിലും വഴിയുണ്ടോ ഡോ. ബിജുവിനോട് ചോദ്യവുമായി മന്ത്രി ആര്‍ ബിന്ദു; മറുപടിയുമായി സംവിധായകന്‍
ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായി ഡോ.ബിജു സംവിധാനം ചെയ്ത ചിത്രമാണ് വെയില്‍ മരങ്ങള്‍. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത ചിത്രമാണ് വെയില്‍ മരങ്ങള്‍. ഇപ്പോഴിതാ മന്ത്രി ആര്‍ ബിന്ദു വെയില്‍ മരങ്ങള്‍ കാണാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ്. സംവിധായകന്‍ ഡോ. ബിജു കഴിഞ്ഞ ദിവസം ചിത്രത്തെ കുറിച്ച് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് മന്ത്രി ഇക്കാര്യം കമന്റ് ചെയ്തത്.
വെയില്‍ മരങ്ങളുടെ ഒടിടി റിലീസിന് ശ്രമിക്കുന്നുണ്ടെന്നാണ് ബിജു മന്ത്രിക്ക് നല്‍കിയ മറുപടി. 2019ലാണ് വെയില്‍ മരങ്ങള്‍ റിലീസ് ചെയ്തത്. അതിന് ശേഷം 2020ല്‍ തിയറ്ററില്‍ റിലീസ് ചെയ്തെങ്കിലും അധിക ദിവസം പ്രദര്‍ശിപ്പിക്കാനായില്ല. പിന്നീട് ചിത്രം നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു. എങ്കിലും നിരവധി പേര്‍ക്ക് ഇന്നും ചിത്രം കാണാന്‍ സാധിച്ചിട്ടില്ല. മന്ത്രിക്ക് പുറമെ മറ്റ് ചിലരും സിനിമ കാണുന്നതെങ്ങിനെ എന്ന ചോദ്യം കമന്റ് ചെയ്തിരുന്നു.
അടുത്തിടെ ഇന്ദ്രന്‍സിന്റെ ഹോം എന്ന ചിത്ത്രതിന് വലിയ രീതിയില്‍ പ്രേക്ഷക പ്രീതി ലഭിച്ചിരുന്നു. ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ അഭിനയത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ആദ്യമായാണ് ഒരു കോമേഷ്യല്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി ഇന്ദ്രന്‍സ് എത്തുന്നത്. വെയില്‍ മരങ്ങള്‍ പോലുള്ള ചിത്രങ്ങളിലെ അഭിനയം വളരെ ചുരുക്കം പേര്‍ മാത്രമെ കണ്ടിരുന്നെങ്കില്‍ ഒലിവര്‍ ട്വിസ്റ്റിലൂടെ ഇന്ദ്രന്‍സ് എന്ന നടനെ കൂടുതല്‍ പ്രേക്ഷകര്‍ അറിയുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസങ്ങളിലായി ഇന്ദ്രന്‍സിന് സിങ്കപ്പൂര്‍ സൗത്ത് ഏഷ്യ ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചുവെന്ന വാര്‍ത്ത പ്രചരിക്കുകയുണ്ടായി. ഡോ.ബിജുവിന്റെ വെയില്‍ മരങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ആ പുരസ്‌കാരം ഇന്ദ്രന്‍സിന് ലഭിച്ചത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു എന്ന് ഡോ.ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
