News
ഉണ്ണി മുകുന്ദനെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്ക് വ ധഭീ ഷണി പോലും നേരിട്ടിട്ടുണ്ട്; വെളിപ്പെടുത്തലുമായി സന്തോഷ് കീഴാറ്റൂര്‍
ഉണ്ണി മുകുന്ദനെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്ക് വ ധഭീ ഷണി പോലും നേരിട്ടിട്ടുണ്ട്; വെളിപ്പെടുത്തലുമായി സന്തോഷ് കീഴാറ്റൂര്‍
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് സന്തോഷ് കീഴാറ്റൂര്‍. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ഇതിനോടകം തന്നെ അദ്ദേഹം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
നടന് ഉണ്ണി മുകുന്ദനെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്ക് വ ധഭീഷണി പോലും നേരിട്ടിട്ടുണ്ട് എന്നാണ് സന്തോഷ് കീഴാറ്റൂര്‍ പറയുന്നത്. 2021 ല്‍ ഹനുമാന് ജയന്തി ആശംസകള്‍ നേര്‍ന്ന് ഹനുമാന്റെ പ്രതിമ കയ്യില്‍ പിടിച്ച് നിന്ന് ഉണ്ണി മുകുന്ദന് ഒരു ഫോട്ടോ കമന്റ് ചെയ്തിരുന്നു. ഇതിന് താഴെയായിരുന്നു സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്തിരുന്നത്.
ഇതിന് പിന്നാലെ തനിക്ക് നിരവധി ഭീഷണികളും വധഭീഷണികളും വന്നും എന്നാണ് സന്തോഷ് കീഴാറ്റൂര്‍ പറയുന്നത്. ഉണ്ണി മുകുന്ദന് പങ്ക് വെച്ച പോസ്റ്റിന് താഴെ ഹനുമാന് സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ എന്നായിരുന്നു സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്തത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് അന്ന് രംഗത്തെത്തിയിരുന്നു.
ഉണ്ണി മുകുന്ദന് തന്നെ ഇതിന് താഴെ കമന്റുമായി വന്നിരുന്നു. സന്തോഷ് കീഴാറ്റൂര്‍ ചേട്ടാ… നമ്മള് ഒരുമിച്ച് അഭിനയിച്ചവരാണ് അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ പോസ്റ്റ് ഇട്ടത്, ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് മുമ്പില്‍ എല്ലാവര്ക്കും വേണ്ടി പ്രാര്‍ഥിച്ചിട്ടാണ് എന്നായിരുന്നു ഉണ്ണി മുകുന്ദന് പറഞ്ഞത്. ഇതേ പോലുള്ള കമന്റ് ഇട്ട് സ്വയം വില കളയരുത് എന്നും ഉണ്ണി മുകുന്ദന് പറഞ്ഞിരുന്നു.
അതേസമയം താനും ഉണ്ണി മുകുന്ദനും ഒരുമിച്ച് അഭിനയിച്ച സഹപ്രവര്‍ത്തകരാണ് എന്നും അദ്ദേഹത്തിന്റെ മല്ലു സിംഗ് പോലെയുള്ള സിനിമകള്‍ തനിക്ക് ഇഷ്ടമാണ് എന്നും സന്തോഷ് കീഴാറ്റൂര്‍ പറയുന്നു. വിക്രമാദിത്യനില്‍ അദ്ദേഹത്തിന്റേത് മികച്ച വേഷമാണ് എന്നും സ്റ്റൈലില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് എന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. അന്ന് താന്‍ ആ കമന്റിട്ടത് ബുദ്ധിമോശത്തിന്റെ പേരിലാണ് എന്നും സന്തോഷ് കീഴാറ്റൂര്‍ വ്യക്തമാക്കി.
അത് തെറ്റാണെന്ന് താന്‍ സമ്മതിക്കുകയും ചെയ്തതാണ് എന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. എന്നാല്‍ അതിന്റെ പേരില്‍ വ ധ ഭീഷണി അടക്കം നേരിട്ട ആളാണ് താനെന്നും കൊ ന്നുകളയുമെന്ന് പോലും കുറെ പേര് വിളിച്ച് പറഞ്ഞിട്ടുണ്ട് എന്നും സന്തോഷ് കീഴാറ്റൂര്‍ പറയുന്നു. അതിന് കാരണം താന്‍ കൃത്യമായി തന്റെ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ചത് കൊണ്ടാണ് എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തന്റെ തെറ്റ് സമ്മതിച്ചെങ്കിലും അദ്ദേഹം അത് പേഴ്സണലായിട്ടാണ് എടുത്തത് എന്നും സന്തോഷ് കീഴാറ്റൂര്‍ പറയുന്നു.
എല്ലാം കഴിഞ്ഞു, ഇനി ഒരിക്കലും നിങ്ങള്‍ അങ്ങനെ എടുക്കാന്‍ പാടില്ലായിരുന്നു എന്ന് പറഞ്ഞാല്‍ മതിയായിരുന്നു. എന്നാല്‍ പിന്നീടുള്ള പല അഭിമുഖങ്ങളിലും തന്നെ അറിയാത്തത് പോലെയാണ് അദ്ദേഹം സംസാരിച്ചത് എന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. അടുത്ത കാലത്ത് അദ്ദേഹം തെറി വിളിക്കുന്ന വീഡിയോ കണ്ടപ്പോള്‍ തനിക്ക് ഭയങ്കര വിഷമമായി എന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. എന്തിനാണ് അങ്ങനൊക്കെ ചെയ്യുന്നത് എന്നും ഹീറോ ആവാനുള്ള എല്ലാം ഉള്ളയാളാണ് അദ്ദേഹമെന്നും സന്തോഷ് കീഴാറ്റൂര്‍ പറയുന്നു.
സീക്രട്ട് ഏജെന്റെന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന മലപ്പുറത്തെ സായി എന്ന വ്ലോഗറിനെ വിളിച്ചാണ് ഉണ്ണി മുകുന്ദന് തന്റെ രോഷം പ്രകടിപ്പിച്ചിരുന്നത്. 30 മിനിറ്റിലേറെ നീണ്ട തര്‍ക്കത്തിന്റെ ഓഡിയോ വ്ലോഗര്‍ പുറത്തുവിടുകയായിരുന്നു. ഇതില്‍ പലപ്പോഴും ഉണ്ണി മുകുന്ദന് വ്ലോഗറെ മലയാളത്തിലും ഹിന്ദിയിലുമൊക്കെ പച്ചത്തെറി വിളിക്കുന്നതാണുള്ളത്. സിനിമയെ വിമര്‍ശിച്ചതിനാണ് നടന് തെറിവിളിച്ചതെന്നാണ് വ്ലോഗറുടെ വാദം. എന്നാല്‍ തന്നെയും തന്റെ കുടുംബത്തെയും വ്യക്തിപരമായി വിമര്‍ശിച്ചതിനോടാണ് താന്‍ പ്രതികരിക്കുന്നതെന്നാണ് ഉണ്ണിമുകുന്ദന് അഭിപ്രായപ്പെടുന്നത്.
ഉണ്ണിമുകുന്ദന്റേതായി ഏറ്റവും ഒടുവില്‍ പുറത്തെത്തിയ മാളികപ്പുറം എന്ന ചിത്രവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പല വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു. സംഘപരിവാര്‍ അജണ്ടയെന്നതായിരുന്നു ഇതിലെ പ്രധാന ആരോപണം. ഇതിനിടയില്‍ തന്നെയാണ് ചിത്രത്തിന്റെ റിവ്യൂ ചെയ്ത വ്ലോഗറെ വിളിച്ച് ഉണ്ണി മുകുന്ദന് തെറി പറയുന്നതിന്റെ ഓഡിയോയും പുറത്തെത്തിയത്.
കുഞ്ഞിക്കൂനന് മിസ്റ്റര്‍ ബട്ടലര്‍ തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന് വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’.
വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് . ഉണ്ണി മുകുന്ദന്, സൈജു കുറുപ്പ് ,മനോജ് കെ ജയന്, ഇന്ദ്രന്‍സ്, സമ്ബത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
‘കടാവര്‍’, ‘പത്താം വളവ്’, ‘നൈറ്റ്െ്രെ ഡവ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന് രാജ് ഈണം പകര്‍ന്നു. വിഷ്ണു നാരായണന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഈ ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് സംവിധായകന് വിഷ്ണു ശശിശങ്കര്‍ തന്നെയാണ്.
