Connect with us

മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുകൂടാത്ത ഇന്ത്യയിലെ നല്ലൊരു സംസ്ഥാനമാണ് കേരളം, സുരേഷേട്ടന്‍ ജയിച്ചു വരുമ്പോള്‍ നല്ലൊരു പ്രതീക്ഷയുണ്ട്; സന്തോഷ് കീഴാറ്റൂര്‍

Actor

മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുകൂടാത്ത ഇന്ത്യയിലെ നല്ലൊരു സംസ്ഥാനമാണ് കേരളം, സുരേഷേട്ടന്‍ ജയിച്ചു വരുമ്പോള്‍ നല്ലൊരു പ്രതീക്ഷയുണ്ട്; സന്തോഷ് കീഴാറ്റൂര്‍

മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുകൂടാത്ത ഇന്ത്യയിലെ നല്ലൊരു സംസ്ഥാനമാണ് കേരളം, സുരേഷേട്ടന്‍ ജയിച്ചു വരുമ്പോള്‍ നല്ലൊരു പ്രതീക്ഷയുണ്ട്; സന്തോഷ് കീഴാറ്റൂര്‍

പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് സന്തോഷ് കീഴാറ്റൂര്‍. തന്റെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ വിവാദങ്ങളിലും ചെന്നു പെട്ടിട്ടുണ്ട്. നടന്‍ ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ചെയ്ത ഹനുമാന്‍ ജയന്തി ആശംസയ്ക്ക് കീഴില്‍ സന്തോഷ് കീഴാറ്റൂര്‍ കുറിച്ച പരിഹാസ കമന്റ് വലിയ വിവാദമായിരുന്നു.

ഇപ്പോഴിതാ, സുരേഷ് ഗോപിയുടെ വിജയത്തില്‍ പ്രതികരിക്കുകയാണ് നടന്‍. ഒരു മനുഷ്യസ്‌നേഹി എന്ന നിലയില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷമുണ്ടെന്നും കേരളത്തിന്റെ മതേതരത്വം അദ്ദേഹം കാത്തുസൂക്ഷിക്കുമെന്ന് വിശ്വസിക്കുന്നുവെന്നുമാണ് സന്തോഷ കീഴാറ്റൂര്‍ പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

സുരേഷേട്ടനെ എനിക്ക് ഇഷ്ടമാണ്. ഇത് ജനാധിപത്യ രാജ്യമാണല്ലോ. ജനങ്ങളാണ് അദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്. സുരേഷേട്ടന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയം തമ്മില്‍ ഒരു തരത്തിലും യോജിക്കില്ല. രണ്ടുപേരും വ്യത്യസ്തമായ ആശയത്തിലൂടെയാണ് പോകുന്നത്. ഒന്ന് രണ്ട് സിനിമകളില്‍ അദ്ദേഹവുമായി ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

കീഴാറ്റൂര്‍ സമരം നടക്കുമ്പോള്‍ അവിടെ വന്ന സമയത്ത് എന്നെ കണ്ട ആളാണ് സുരേഷേട്ടന്‍. രാഷ്ട്രീയക്കാരന്‍ എന്നതിലപ്പുറം നല്ലൊരു മനുഷ്യന്‍ എന്ന നിലയിലാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് വളരെ അപൂര്‍വ്വം ആള്‍ക്കാരാണ്’.

‘സുരേഷേട്ടന്‍ ജയിച്ചു വരുമ്പോള്‍ നല്ലൊരു പ്രതീക്ഷയുണ്ട്. പക്ഷേ അദ്ദേഹം മറ്റൊരു തരത്തില്‍ എവിടെയും ലോക്കായി പോകാന്‍ പാടില്ല. അദ്ദേഹം നല്ല ഭരണാധികാരി മന്ത്രിയും രാഷ്ട്രീയക്കാരനും ആകണം.

കേരളം കാത്തുസൂക്ഷിക്കുന്ന വലിയ ഒരു മതേതരത്വം ഉണ്ട്. മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുകൂടാത്ത ഇന്ത്യയിലെ നല്ലൊരു സംസ്ഥാനമാണ് കേരളം. അതില്‍ മാറ്റം ഉണ്ടാവില്ല എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

മതേതരത്വം കാത്തുസൂക്ഷിക്കുന്ന ഒരു രാഷ്ട്രീയക്കാരനായി സുരേഷേട്ടന്‍ മാറണം. ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കൊണ്ടാവണമല്ലോ അദ്ദേഹത്തെ വോട്ട് ചെയ്തു വിജയിപ്പിച്ചത്. അതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു’ എന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.

Continue Reading
You may also like...

More in Actor

Trending