Malayalam
മോഹൻലാലിനേയും മമ്മൂട്ടിയേയും പറ്റി പറഞ്ഞിട്ടുണ്ടെങ്കിൽ അത് പുറത്ത് വിടരുത്. പക്ഷെ ദിലീപിനെക്കുറിച്ച് ആണെങ്കിൽ അത് പുറത്ത് വിടണം; എഡിറ്റ് ചെയ്ത റിപ്പോർട്ട് പുറത്ത് വിട്ടിട്ട് വല്യ കാര്യവുമുണ്ടോ; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ശാന്തിവിള ദിനേശ്
മോഹൻലാലിനേയും മമ്മൂട്ടിയേയും പറ്റി പറഞ്ഞിട്ടുണ്ടെങ്കിൽ അത് പുറത്ത് വിടരുത്. പക്ഷെ ദിലീപിനെക്കുറിച്ച് ആണെങ്കിൽ അത് പുറത്ത് വിടണം; എഡിറ്റ് ചെയ്ത റിപ്പോർട്ട് പുറത്ത് വിട്ടിട്ട് വല്യ കാര്യവുമുണ്ടോ; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ശാന്തിവിള ദിനേശ്
അടുത്തിടെയായിരുന്നു മലയാള ചലച്ചിത്ര ലോകത്തെ പ്രശ്നങ്ങൾ പരിഹരിക്കാനായി സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത് വിടണമെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടത്. 2019 ഡിസംബർ 31 ന് കമ്മീഷൻ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിരുന്നെങ്കിലും തുടർ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ഈ മാസം 25 ന് ആണ് റിപ്പോർട്ടെത്തുക. വിവരാവകാശ കമ്മീഷനെ സമീപിച്ച് അഞ്ച് പേർക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്.
രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് റിപ്പോർട്ട് പുറത്തിറങ്ങുന്നത്. വ്യക്തികളെ ബാധിക്കുന്ന സ്വകാര്യ വിവരങ്ങൾ പുറത്തുവിടരുതെന്ന കർശന നിർദേശവും ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. 26-ന് ഉത്തരവ് നടപ്പാക്കിയ ശേഷമുള്ള വിവരങ്ങൾ അറിയിക്കണമെന്നും 27-ന് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വിവരാവകാശ കമ്മീഷന് മുന്നിൽ ഹാജരായി ഇക്കാര്യങ്ങൾ ബോധിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഈ വേളയിൽ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ചിലർ സ്വീകരിക്കുന്ന നിലപാട് സ്വീകാര്യമല്ലെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. കമ്മിറ്റി മുമ്പാകെ ആളുകൾ കൊടുത്ത മൊഴി അടക്കം പുറത്ത് വിടണമെന്നാണ് ചിലർ പറയുന്നത്. അതായത് ഞാൻ ഒരു മൊഴി കൊടുത്തിട്ടുണ്ടെങ്കിൽ അതെല്ലാം പുറത്ത് വരണം, പക്ഷെ എന്റെ പേര് പുറത്ത് വിടാൻ പാടില്ല. അത് എന്ത് ന്യായമാണെന്നാണ് ചോദിക്കുന്നത്.
ഒരാൾ ഒരു പരാതി തന്നാൽ, ആ പരാതി എന്താണെന്ന് പറയുന്നതിനോടൊപ്പം ആര് പരാതി തന്നു എന്ന് പറയണ്ടേയെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു. ആരെങ്കിലും മോഹൻലാലിനേയും മമ്മൂട്ടിയേയും പറ്റി പറഞ്ഞിട്ടുണ്ടെങ്കിൽ അത് വിടരുത്. പക്ഷെ ആരെങ്കിലും ദിലീപിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് പുറത്ത് വിടണമെന്നാണ് ചിലരുടെയൊക്കെ ഇപ്പോഴത്തെ വാദം.
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത നടി ആ ക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ ചർച്ചയായത്. പണ്ട് കാലത്ത് പല നടിമാരുമുൾപ്പടെ വളരെയേറെ ത്യാഗങ്ങൾ സഹിച്ചാണ് മലയാള സിനിമ വളർത്തിയെടുത്തത്. എന്നാൽ ഇപ്പോൾ ചിലരൊക്കെ പറയുന്നത് മൂത്രമൊഴിക്കാനുള്ള സൗകര്യങ്ങൾ പോലും ചിലയിടത്ത് ലഭ്യമല്ലെന്നാണ്.
എനിക്ക് ഒരിക്കലും ഇതിനോട് യോജിക്കാനാകില്ല. സാധാരണ താരങ്ങൾ പോലും കാരവാൻ ഉപയോഗിക്കുന്ന ഒരു കാലമാണിത്. വ്യക്തിഹത്യയാകുന്ന കാര്യങ്ങളൊക്കെ എഡിറ്റ് ചെയ്തിട്ട് റിപ്പോർട്ട് പുറത്ത് വിടണമെന്നാണ് പറയുന്നത്. അങ്ങനെ പോസ്റ്റ് മോർട്ടം ചെയ്തതിന് ശേഷം ആ റിപ്പോർട്ട് പുറത്ത് വിട്ടിട്ട് വല്യ കാര്യവുമുണ്ടോ എന്ന് എനിക്ക് അറിയില്ല.
പാർവതി തിരുവോത്ത് അടക്കമുള്ളവർ അടങ്ങുന്ന ഡബ്ല്യൂസിസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു കാര്യം.
വ്യക്തിഗത വിവരങ്ങൾ മറച്ച് വെക്കണം എന്ന വ്യവസ്ഥയോടെ മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നിരവധി സ്ത്രീകൾ സെറ്റിൽ നേരിടേണ്ടി വരുന്ന പീ ഡനങ്ങൾ, കാ സ്റ്റിങ് കൌച്ച് തുടങ്ങിയ കു റ്റകൃത്യങ്ങളെക്കുറിച്ച് ഹേമ കമ്മീഷന് മുമ്പിൽ വ്യക്തമാക്കി.
എത്ര പരിഷ്കരണങ്ങൾ വരുത്തിയാലും ഇതൊക്കെ പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ലെന്നാണ് എനിക്ക് പറയാനുള്ളത്. അത് ഇല്ലാതാക്കാൻ സ്ത്രീകൾ തന്നെ വിചാരിക്കണം. അവർ നല്ല വിൽപവറുള്ളവരായിരിക്കണം. പിന്നെ റിപ്പോർട്ട് ഇതുവരെ പുറത്ത് വിടാത്തതിൽ സർക്കാറിനെ കുറ്റം പറയാൻ സാധിക്കില്ല. അതിൽ പകുതിയും വ്യക്തി വൈ രാഗ്യവും നു ണകളുമാണ് പലരും മൊഴികളായി നൽകിയതെന്ന് ഞാൻ പറയുമെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.
