Malayalam
എനിക്ക് ലേഡി സൂപ്പര്‍സ്റ്റാര്‍ ആകണം; തന്റെ ഏറ്റവും വലിയ ആഗ്രഹം പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍
എനിക്ക് ലേഡി സൂപ്പര്‍സ്റ്റാര്‍ ആകണം; തന്റെ ഏറ്റവും വലിയ ആഗ്രഹം പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍
സാനിയ ഇയ്യപ്പന്‍ എന്ന താരത്തെ പ്രേക്ഷകര്‍ക്ക് പരിചിയപ്പെടുത്തേണ്ട ആവശ്യമില്ല. യുവനടിമാരില്‍ ശ്രദ്ധേയയായ സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കു വെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ സുപരിചിതയായ താരം ബാലതാരമായി സിനിമയിലെത്തുകയായിരുന്നു.
‘ബാല്യകാലസഖി’ എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു. ശേഷം ‘ക്വീന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ‘ലൂസിഫറി’ല്‍ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ തിളങ്ങി. ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ.
ഇപ്പോഴിതാ സാനിയ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ചാണ് സാനിയ പറയുന്നത്. തനിക്ക് ലേഡി സൂപ്പര്‍സ്റ്റാര്‍ ആകണമെന്നാണ് സാനിയ വെളിപ്പെടുത്തിയത്. തന്റെ ഭാവി സിനിമയില്‍ കാണുന്നു എന്നും സിനിമയില്‍ നില്‍ക്കണം എന്ന ലക്ഷ്യത്തോടെയാണ് വന്നത് എന്നും പങ്കു വെച്ചു. ലേഡീ സൂപ്പര്‍സ്റ്റാര്‍ ആകുന്നതിനോടൊപ്പം നല്ല നടി ആയി അറിയപ്പെടുകയും വേണമെന്നും താരം പറഞ്ഞു.
ഡാന്‍സ് റിയാലിറ്റി ഷോകളില്‍ തിളങ്ങിയതിന് ശേഷം ആണ് സാനിയ സിനിമയിലെത്തുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ജനപ്രിയ ഡാന്‍സ് റിയാലിറ്റി ഷോയായ ഡി ഫോര്‍ ഡാന്‍സ് മത്സരാര്‍ത്ഥിയായി എത്തിയതോടെ ആണ് സാനിയ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയായത്. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായിട്ടുള്ള താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന ഡാന്‍സ് റില്സും തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന നൃത്ത വീഡിയോകളും എല്ലാം നിമിഷനേരം കൊണ്ടാണ് വൈറല്‍ ആകുന്നത്.
2018ല്‍ പതിനാറാമത്തെ വയസ്സില്‍ ആയിരുന്നു സാനിയ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ‘ക്വീന്‍ ‘എന്ന ചിത്രത്തില്‍ വളരെ ശക്തമായ ചിന്നു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ മനംകവര്‍ന്നു സാനിയ. ഇതിനു പുറമേ ‘ദി പ്രീസ്റ്റ്’, ‘പതിനെട്ടാം പടി’, ‘പ്രേതം2’, ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’, ‘ലൂസിഫര്‍’ തുടങ്ങിയ ചിത്രങ്ങളിലും സാനിയ അഭിനയിച്ചിട്ടുണ്ട്.
