Connect with us

അനു വിവാഹം കഴിക്കാത്തതിന്റെ പേരിൽ‌ എന്നെ വഴക്ക് പറയാറുണ്ട്, മകൾ വിവാഹം കഴിച്ച് കാണാനാണ് താൽപര്യമെന്ന് അച്ഛൻ; കല്യാണം ഉടൻ ഉണ്ടാകുമോ?

Malayalam

അനു വിവാഹം കഴിക്കാത്തതിന്റെ പേരിൽ‌ എന്നെ വഴക്ക് പറയാറുണ്ട്, മകൾ വിവാഹം കഴിച്ച് കാണാനാണ് താൽപര്യമെന്ന് അച്ഛൻ; കല്യാണം ഉടൻ ഉണ്ടാകുമോ?

അനു വിവാഹം കഴിക്കാത്തതിന്റെ പേരിൽ‌ എന്നെ വഴക്ക് പറയാറുണ്ട്, മകൾ വിവാഹം കഴിച്ച് കാണാനാണ് താൽപര്യമെന്ന് അച്ഛൻ; കല്യാണം ഉടൻ ഉണ്ടാകുമോ?

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുമോൾ. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സ്റ്റാർ മാജിക്കിലൂടെയാണ് അനുമോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഷോയിലൂടെ ഏറ്റവും കൂടുതൽ ആരാധകരെ നടി സ്വന്തമാക്കി.

മഴവിൽ മനോരമയിലെ അനുജത്തി എന്ന പരമ്പര വഴിയാണ് മിനി സ്ക്രീനിലേക്ക് കടന്ന് വരുന്നത്. ഒരിടത്ത് ഒരു രാജകുമാരി, സീത, ടമാർ പടാർ, തുടങ്ങിയ പരമ്പരകളിലൂടെ അനു പ്രേക്ഷകർക്ക് സുപരിചിതയായി മാറുകയായിരുന്നു

ഇപ്പോഴിത അനുവിനെ സന്ദർശിക്കാൻ അവതാരിക ലക്ഷ്മി നക്ഷത്ര എത്തിയതിന്റെ വീ‍ഡിയോയാണ് വൈറലാകുന്നത്. വളരെ നാളുകളായി അനുവും ലക്ഷ്മി നക്ഷത്രയും അടുത്ത സുഹൃത്തുക്കളാണ്. സ്റ്റാർ മാജിക്ക് പ്രോ​ഗ്രാമാണ് ഇവരുടെ സൗഹൃദത്തിനും കാരണം.

ആദ്യമായി തന്റെ വീട്ടിലെത്തിയ ലക്ഷ്മി നക്ഷത്രയ്ക്ക് വേണ്ടി അനുവിന്റെ സ്പെഷ്യൽ മീൻ തലക്കറിയാണ് തയ്യാറാക്കി നൽകിയത്. സ്റ്റാർ മാജിക്കിൽ വരുമ്പോഴെല്ലാം അനു തലക്കറിയെ കുറിച്ച് ആരാധകർക്കിടയിൽ അടക്കം അനുവിന്റെ തലക്കറി ഫേമസാണ്.

അനു തന്റെ സമ്പാദ്യം സ്വരുക്കൂട്ടി വെച്ച് പുതുക്കി പണിത വീടിന്റെ വിശേഷങ്ങളും ലക്ഷ്മി നക്ഷ്ത്ര വീഡിയോയിലൂടെ പങ്കുവെച്ചു. അനുവിന് ഒരു ചേച്ചിയാണ് ഉള്ളത്. അച്ഛനാണ് ചെറുപ്പം മുതൽ അനുവിനെ കലാരം​ഗത്ത് ശോഭിക്കാൻ പൂർണ്ണ പിന്തുണയുമായി ഒപ്പം പോകാറുള്ളത്. ‘വളരെ തുച്ഛമായ വരുമാനമായിരുന്നു സീരിയലൽ അഭിനയിച്ച് തുടങ്ങിയ കാലത്ത് ലഭിച്ചിരുന്നത്. അന്ന് അവർ നൽകുന്ന പ്രതിഫലം യാത്ര ചെലവിന് മാത്രമെ തികയുമായിരുന്നുള്ളൂ. അനു കഠിനാമായി പരിശ്രമിച്ചിട്ടുണ്ട് ഈ നിലയിൽ എത്താൻ.

‘ഇപ്പോൾ ‍ഞാൻ അറിയപ്പെടുന്നത് സ്റ്റാർ മാജിക്ക് താരം അനുമോളുടെ അച്ഛൻ എന്ന പേരിലാണ്. അതിൽ ഞാൻ അഭിമാനിക്കുന്നുണ്ട്. മോളെ കുറിച്ച് പറയുമ്പോൾ‌ സന്തോഷം കൊണ്ട് കണ്ണ് നിറയും. പലപ്പോഴും ഉറക്കമിളച്ച് യാത്ര ചെയ്ത് സീരിയലും മറ്റ് പ്രോ​ഗ്രാമുകളുമെല്ലാം അനു മുടക്കം വരാതെ ചെയ്തിരുന്നു. ഇപ്പോൾ എന്റെ സങ്കടം അനുവിന്റെ വിവാഹം വൈകുന്നതാണ്. അനുവിന്റെ ചേച്ചിയുടെ വിവാഹം ഇരുപത്തിയൊന്നാം വയസിൽ കഴിഞ്ഞു. ആ വിവാഹം കഴിഞ്ഞ് രണ്ട്, മൂന്ന് വർഷം കഴിഞ്ഞപ്പോൾ അനുവിന്റേതും നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പക്ഷെ അത് നീണ്ടുപോവുകയാണ്. അനു വിവാഹം കഴിച്ച് കാണാനാണ് താൽപര്യം. പലരും അനു വിവാഹം കഴിക്കാത്തതിന്റെ പേരിൽ‌ എന്നെ വഴക്ക് പറയാറുണ്ട്. ഞങ്ങൾ കുടുംബത്തോടെ പെട്ടന്ന് കരച്ചിൽ വരുന്നവരാണ്. അനുവിനെ കുറിച്ച് പറയുമ്പോൾ സന്തോഷം കൊണ്ട് കൂടിയാണ് കണ്ണ് നി‌റയുന്നത്’, അനുവിന്റെ അച്ഛനും അമ്മയും പറഞ്ഞു. അനു സ്റ്റാർ മാജിക്കിൽ വന്ന് ചെയ്തിട്ടുള്ള പല കുസൃതികളും ​ഗെയിമുകളും പിന്നീട് വൈറലായി മാറിയിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top