Connect with us

ക്ലീവേജ് ഷോട്ടുകളോ ശരീരം കാണിക്കുന്ന ദൃശ്യങ്ങളോ ഇല്ലാതെ ഈ സിനിമ എടുക്കുകയാണെങ്കില്‍ ഞാന്‍ അഭിനയിക്കാം’..- സംഗീത

Malayalam Breaking News

ക്ലീവേജ് ഷോട്ടുകളോ ശരീരം കാണിക്കുന്ന ദൃശ്യങ്ങളോ ഇല്ലാതെ ഈ സിനിമ എടുക്കുകയാണെങ്കില്‍ ഞാന്‍ അഭിനയിക്കാം’..- സംഗീത

ക്ലീവേജ് ഷോട്ടുകളോ ശരീരം കാണിക്കുന്ന ദൃശ്യങ്ങളോ ഇല്ലാതെ ഈ സിനിമ എടുക്കുകയാണെങ്കില്‍ ഞാന്‍ അഭിനയിക്കാം’..- സംഗീത

സാമി സംവിധാനം ചെയ്ത ‘ഉയിർ’ എന്ന സിനിമയിലൂടെയാണ് സംഗീത  സിനിമ ലോകത്ത് എത്തുന്നു. വളരെ ബോൾഡായ കഥാപാത്രത്തെ ഉയിരിൽ സംഗീത അവതരിപ്പിച്ചത്. താന്‍ കൂടുതല്‍ ശരീര പ്രദര്‍ശനം നടത്തണമെന്നായിരുന്നു അന്ന് അണിയറ പ്രവര്‍ത്തകരുടെ ആവശ്യമെന്നും താന്‍ അത് അനുവദിച്ചില്ലെന്നും ഒരൊറ്റ തവണ മാത്രമാണ് താന്‍ ആ ചിത്രം തിയ്യറ്ററില്‍ പോയി കണ്ടതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത.
സംഗീതയുടെ വാക്കുകൾ ….
സംവിധാനയകന്‍ കഥ പറഞ്ഞപ്പോള്‍ തന്നെ അത് പുതുമുയുള്ളതാണെന്നും ബോള്‍ഡുമാണെന്ന് ബോധ്യമായിരുന്നു. എന്നാല്‍, അതില്‍ അഭിനയിക്കണോ എന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നില്ല. അന്ന് വൈകീട്ട് ഞാന്‍ മന:ശാസ്ത്രജ്ഞന്‍ കൂടിയായ  എന്‍െ കുടുംബ ഡോക്ടറെ സന്ദര്‍ശിച്ചു. അദ്ദേഹം എന്നോട് വിചിത്രമായ ഒരു കേസിന്റെ കാര്യം പറഞ്ഞു. ഭര്‍ത്താവിന്റെ സഹോദരനുമായി അവിഹിത  ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വേണ്ടി സ്വന്തം ഭര്‍ത്താവിന് ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി കൊടുക്കുന്നു ഒരു സത്രീയുടെ കഥയായിരുന്നു അത്. ഞാന്‍ ഞെട്ടിപ്പോയി. ഇതേ കഥയാണ് സംവിധായകന്‍ എന്നോട് പറഞ്ഞത്. അതൊരു ബോധവതക്‌രണ ചിത്രമായിരിക്കുമെന്നും അതില്‍ അഭിനയിക്കണമെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്.
ക്ലീവേജ് ഷോട്ടുകളോ അധികം ശരീരം കാണിക്കുന്ന ദൃശ്യങ്ങളോ ഇല്ലാതെ ഈ സിനിമ എടുക്കുകയാണെങ്കില്‍ ഞാന്‍ അഭിനയിക്കാമെന്ന് സംവിധായകനോട് പറഞ്ഞു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണെങ്കില്‍ പോലും അതില്‍ അത്തരം മോശപ്പെട്ട സീന്‍ പാടില്ലെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. അദ്ദേഹം സമ്മതിക്കുകയും ഞങ്ങള്‍ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. ഷൂട്ടിങ്ങിന്റെ സമയത്ത് നിരവധി അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉണ്ടായിരുന്നു. സിനിമയ്ക്ക് എരിവ് കൂട്ടാന്‍ ഞാന്‍ കുറച്ച് കൂടി ശരീരം പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍, ഞാന്‍ അതിന് ഒരുക്കമായിരുന്നില്ല.
ഞങ്ങള്‍ സിനിമ പൂര്‍ത്തീകരിച്ചു. അത്ഭുതാവഹമായിരുന്നു അതിന് ലഭിച്ച സ്വീകരണം. ആ സിനിമ എനിക്ക് വലിയൊരു ബ്രേക്ക് നല്‍കി. എന്നാല്‍, ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഞാന്‍ ആ സിനിമ കണ്ടത്. അതുതന്നെ അമ്മയ്‌ക്കൊപ്പം റിലീസിന്റെ സമയത്ത്. എനിക്ക് ആ സിനിമ കാണാന്‍ തന്നെ കഴിഞ്ഞില്ല. അത്രയ്ക്കും അലോസരപ്പെടുത്തുന്നതായിരുന്നു അത്. തിയ്യറ്ററില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തോന്നി. അമ്മ എന്നെ പിടിച്ചിരുത്തി അത് മുഴുവന്‍ കാണിക്കുകയായിരുന്നു.
ഇന്നും ആ സിനിമ ടിവിയില്‍ വന്നാല്‍ ഞാന്‍ എങ്ങോട്ടെങ്കിലും എഴുന്നേറ്റ് പോവും. ഇത്രയും നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രമായി എനിക്ക് എന്നെ കാണാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, പ്രേക്ഷകരുടെ പ്രതികരണം കണ്ട് ഞാന്‍ ആകെ അത്ഭുതപ്പെട്ടുപോയി. നിരവധി ആളുകള്‍ എന്നെ വന്ന് അഭിനന്ദിച്ചു. സിനിമ ആളുകള്‍ സ്വീകരിക്കുമെന്ന് കരുതാതിരുന്നത് കൊണ്ട് അത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. കൂടുവല്‍ നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ ഇത് എനിക്ക് ധൈര്യം തന്നു’- സംഗീത പറഞ്ഞു.

Continue Reading
You may also like...

More in Malayalam Breaking News

Trending