ശ്യാമള ചെയ്യുമ്പോള്‍ എനിക്ക് 19 വയസേ ഉണ്ടായിരുന്നുള്ളൂ; ഇനി മലയാളത്തില്‍ തുടര്‍ച്ചയായി കാണാന്‍ സാധിക്കും ; സംഗീത
സംഗീതയെ ഓര്‍മയുണ്ടോ എന്ന് ചോദിച്ചാല്‍ പ്രേക്ഷകർക്ക് അത്ര അറിയണമെന്നില്ല . എന്നാല്‍ ചിന്താവിഷ്ടയായ ശ്യാമളയെ ഓര്‍മയുണ്ടോ എന്ന് ചോദിച്ചാലോ. ഒരു കാലഘട്ടത്തിന്റെ സ്ത്രീകളെ പ്രതിനിധീകരിച്ച് പ്രേക്ഷകര്‍ക്കുമുന്നിലെത്തി, അവരുടെ പ്രിയപ്പെട്ടവളായി മാറിയ ശ്യാമളയെ അവതരിപ്പിച്ച സംഗീതയെ അത്രപെട്ടന്ന് മറക്കാന്‍ ഒക്കുമോ.
നീണ്ടൊരു ഇടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമാവുകയാണ് നടി സംഗീത. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ മലയാളി മനസില്‍ എന്നന്നേക്കുമായി ഇടം നേടിയ നടിയാണ് സംഗീത. സ്വന്തം പേരിനേക്കാള്‍ കൂടുതല്‍ മലയാളികള്‍ സംഗീതയെ ഓര്‍ത്തിരിക്കുന്നതും ഒരുപക്ഷെ ശ്യാമള എന്ന പേരിലായിരിക്കും. കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ എന്ന ചിത്രത്തിലൂടെയാണ് സംഗീതയുടെ തിരിച്ചുവരവ്.
ചാവേറിന്റെ ട്രെയിലര്‍ ലോഞ്ചിനെത്തിയ സംഗീതയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സംഗീത മനസ് തുറന്നത്. ഇപ്പോഴും ചെറുപ്പമായിരിക്കാന്‍ സാധിക്കുന്നത് എങ്ങനെയാണെന്ന ചോദ്യത്തിനാണ് സംഗീത മറുപടി നല്‍കി തുടങ്ങുന്നത്.
അതിന് പ്രത്യേകിച്ച് പ്ലാനൊന്നുമില്ല. ശ്യാമള ചെയ്യുമ്പോള്‍ എനിക്ക് 19 വയസേ ഉണ്ടായിരുന്നുള്ളൂ. ശ്രീനിവാസന്‍, സുരേഷ് ഗോപി, മമ്മൂട്ടി തുടങ്ങിയവര്‍ക്കൊപ്പമാണ് അഭിനയിച്ചത്. അതിനാല്‍ പ്രായമുണ്ടെന്ന് ആളുകള്‍ ചിന്തിക്കുന്നതാണെ്ന്നണ് സംഗീത പറയുന്നത്. താന്‍ എന്നും ചെയ്തിരുന്നത് തന്നെക്കാള്‍ പ്രായമുള്ള കഥാപാത്രങ്ങളായിരുന്നുവെന്നും സംഗീത പറയുന്നുണ്ട്.
ചാവേര്‍ തിരഞ്ഞെടുക്കാനുള്ള കാരണവും സംഗീത വ്യക്തമാക്കുന്നുണ്ട്. നേരത്തേയും അവസരങ്ങള്‍ തേടി വന്നിരുന്നുവെന്നാണ് സംഗീത പറയുന്നത്. ടിനുവിന്റെ മേക്കിംഗ് ഇഷ്ടമാണ്. അജഗജാന്തരം കണ്ട് ഇഷ്ടപ്പെട്ടിരുന്നു. ആ മേക്കിംഗിന്റെ ഭാഗമാകാന്‍ ആഗ്രഹമുണ്ടായിരുന്നു. പിന്നീടാണ് എന്റെ കഥാപാത്രത്തിന്റെ നരേഷന്‍ ലഭിക്കുന്നത്. സിനിമ കണ്ടാലേ കഥാപാത്രത്തെ ശരിക്കും മനസിലാക്കാന്‍ പറ്റൂ. ഇതുവരെ ചെയ്ത കഥാപാത്രങ്ങളുമായി യാതൊരു സാമ്യതയുമില്ല. ഇനി മലയാളത്തില്‍ തുടര്‍ച്ചയായി കാണാന്‍ സാധിക്കുമെന്നും സംഗീത പറയുന്നു.
ചിത്രത്തിലേക്ക് സംഗീത എത്തിയതിനെക്കുറിച്ച് നിര്‍മ്മാതാവ് അരുണ്‍ നാരായണന്‍ സംസാരിക്കുന്നുണ്ട് അഭിമുഖത്തില്‍. ഈ കഥയേയും കഥാപാത്രത്തേയും കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പല പേരുകളും ഡിസ്‌കസ് ചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ചകളിലേക്ക് മാഡത്തിന്റെ പേര് വന്നതിന് ശേഷം മറ്റൊരും ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നാണ് അരുണ്‍ പറയുന്നത്. സിനിമയില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ്. പല ഷെയ്ഡുള്ള കഥാപാത്രമാണ്. അതിലെല്ലാം മാച്ച് ചെയ്യുന്ന, ഫിറ്റാകുന്ന ആള് തന്നെ വേണം. ഒരുപാട് ആലോചിച്ചാണ് മാഡത്തിലേക്ക് എത്തുന്നത്. മാഡത്തെ വിളിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.
അജഗജാന്തരത്തിന്റെ വിഷ്വല്‍സും മറ്റും കണ്ട് താല്‍പര്യം തോന്നി. പിന്നെ ടിനു വിളിച്ച് കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. സ്‌ക്രീനില്‍ മാഡം എങ്ങനെ പെര്‍ഫോം ചെയ്യും എന്ന കാര്യത്തില്‍ ആശങ്കയില്ലായിരുന്നു. അനുഭവ സമ്പത്തുള്ള നടിയാണ്. ഞങ്ങളോട് വളരെയധികം സഹകരിച്ചു. അതില്‍ ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷമുണ്ടെ്‌നനും അരുണ്‍ പറഞ്ഞു.ആളുകള്‍ തന്നെ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ടെന്നാണ് സംഗീത പറയുന്നത്. എപ്പോഴും ആളുകള്‍ വന്ന് ശ്യാമളയെന്ന് വിളിച്ച് സംസാരിക്കും. അങ്ങനെ ചോദിക്കാതിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. എല്ലാവരും മനസിലാക്കും. അവരുടെ സന്തോഷം കാണുമ്പോള്‍ എനിക്ക് റിഫ്രഷായത് പോലെ തോന്നുമെന്നാണ് സംഗീത പറയുന്നത്. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ആ ഇടവേള തോന്നിയില്ല. എവിടെ പോയാലും ആ സ്‌നേഹം കിട്ടാറുണ്ട്. അതിന് ഞാന്‍ അനുഗ്രഹീതയാണെന്നും താരം പറയുന്നു.