നിര്‍മാതാവും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഫര്ഹാന് അക്തറിനെതിരെ ‘അനിമല്‍’ സിനിമയുടെ സംവിധായകന് സന്ദീപ് റെഡ്ഡി വാങ്ക. ജാവേദ് അക്തറിന്റെ മകന് ഫര്ഹാന് അക്തര്‍ നിര്‍മിച്ച മിര്‍സാപൂര്‍ എന്ന വെബ് സീരീസ് തനിക്ക് കണ്ടുതീര്ക്കാനായില്ലെന്നും കണ്ടപ്പോള്‍ ഛര്‍ദ്ദിക്കാന്‍ വന്നു എന്നും വാങ്ക പറഞ്ഞു.
അനിമല്‍ സിനിമയെ വിമര്‍ശിച്ച ജാവേദ് അക്തറിനു മറുപടി നല്‍കുകയായിരുന്നു വാങ്ക. അനിമല്‍ അപകടം പിടിച്ച ഒരു സിനിമയാണെന്നായിരുന്നു ജാവേദ് അക്തറിന്റെ വിമര്‍ശനം. ഇതിനെതിരെയാണ് വാങ്ക രംഗത്തുവന്നത്.
‘അദ്ദേഹം സിനിമ മുഴുവന്‍ കണ്ടിട്ടില്ലെന്നുറപ്പാണ്. സിനിമ കാണാത്തൊരാള് പറഞ്ഞാല്‍ എനിക്കെന്ത് പറയാന്‍ കഴിയും. മിര്‍സാപൂര്‍ നിര്‍മിക്കുമ്പോള്‍ എന്തുകൊണ്ട് അദ്ദേഹം ഫര്ഹാന് അക്തറിനോട് ഇത് പറഞ്ഞില്ല?
എനിക്ക് അത് മുഴുവന്‍ കാണാന്‍ സാധിച്ചില്ല. തെലുങ്കില്‍ അത് കണ്ടപ്പോള്‍ എനിക്ക് ഛര്‍ദ്ദിക്കാന്‍ വന്നു. അദ്ദേഹമെന്താണ് മകന്റെ കാര്യം ശ്രദ്ധിക്കുന്നില്ല?’ എന്നും വാങ്ക ചോദിച്ചു.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...