Actor
ആ സന്ദേശം ഞാൻ അയച്ചതല്ല, എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; ജാവേദ് അക്തർ
ആ സന്ദേശം ഞാൻ അയച്ചതല്ല, എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; ജാവേദ് അക്തർ
ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് ജാവേദ് അക്തർ. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ എസ്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്.
അദ്ദേഹം തന്നെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ ഒളിമ്പിക്‌സ് ടീമുമായി ബന്ധപ്പെട്ട് തൻ്റെ അക്കൗണ്ടിൽ വന്ന പോസ്റ്റ് താൻ എഴുതിയതല്ലെന്നും പകരം ഹാക്കർമാർ ഇട്ടതാണെന്നും അക്തർ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
‘എൻ്റെ എക്സ് ഐഡി ഹാക്ക് ചെയ്യപ്പെട്ടു. ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഞങ്ങളുടെ ഇന്ത്യൻ ടീമിനെക്കുറിച്ച് എൻ്റെ അക്കൗണ്ടിൽ നിന്ന് പ്രത്യക്ഷത്തിൽ ഒരു സന്ദേശം ഉണ്ട്. ഇത് വളരെ വേദനയുണ്ടാക്കി. പക്ഷേ ആ സന്ദേശം ഞാൻ അയച്ചതല്ല. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്’ എന്നാണ് ജാവേദ് അറിയിച്ചിരിക്കുന്നത്.
അടുത്തിടെ ‘ബി എ മാൻ, യാർ’ എന്ന പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1991 ജൂലൈ 31-നാണ് അവസാനമായി മദ്യപിച്ചത്. അതിനുശേഷം ഒരു തുള്ളി ഷാംപെയ്ൻപോലും രുചിച്ചുനോക്കിയിട്ടില്ല. ആഘോഷവേളകളിൽ പോലും മദ്യം രുചിച്ച് നോക്കിയിട്ടില്ല. ജീവിതത്തിലെ ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന് മദ്യപാനം നിർത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു പതിറ്റാണ്ട് മുഴുവൻ ഈ അവസ്ഥയുമായി പൊരുതി സമയം പാഴാക്കിയതിനാൽ ഭൂതകാലത്തേക്ക് മടങ്ങാൻ കഴിയുമെങ്കിൽ ഒരിക്കലും മദ്യപിക്കരുതെന്ന് തന്റെ ചെറുപ്പത്തോട് താൻ പറയുമായിരുന്നു. ജീവിതത്തിലെ മോശം മാനസികാവസ്ഥയെ മറികടക്കാനാണോ മദ്യപാനം തുടങ്ങിയതെന്ന ചോദ്യത്തിന് മദ്യപിച്ചാൽ തനിക്ക് ദേഷ്യം കൂടുമെന്നും യഥാർഥത്തിൽ താൻ ഒരു ശാന്തസ്വഭാവകാരനാണെന്നും അദ്ദേഹം പറഞ്ഞു.
മദ്യപിച്ച് കൂറെ വർഷങ്ങൾ വെറുതെ കളഞ്ഞു. കുറെ സമയം വെറുതെ പാഴാക്കി. ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് അത്. ഒരു പതിറ്റാണ്ടോളം നഷ്ടമായി. ആ സമയം ഉപകാരപ്രദമായി എന്തെങ്കിലും പഠിക്കാൻ പോകാമായിരുന്നു. സംഗീത ഉപകരണങ്ങൾ വായിക്കാനോ അല്ലെങ്കിൽ മറ്റേതെങ്കിലും ഇതര ഭാഷകൾ പഠിച്ച് സമയം ഉപകാരപ്രദമാക്കാമായിരുന്നു എന്നും ജാവേദ് അക്തർ പറഞ്ഞു.