Connect with us

ജാവേദ് അക്തര്‍ തന്നെ അപമാനിച്ചു, ഭീഷണിപ്പെടുത്തി; നല്ല കുടുംബത്തിലെ പെണ്‍കുട്ടി നാണക്കേടില്‍ മുങ്ങിപ്പോകും. ആത്മാഭിമാനമുണ്ടെങ്കില്‍ നിര്‍ബന്ധിക്കരുത്’ എന്ന് കങ്കണ കോടതിയില്‍

News

വിവാദപരാമര്‍ശങ്ങളിലൂടെയും വിമര്‍ശനങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ ഗാനരചയിതാവ് ജാവേദ് അക്തര്‍ തന്നെ അപമാനിച്ചെന്ന് നടി കങ്കണ റണാവത്ത് കോടതിയില്‍. ഹൃത്വിക് റോഷനുമായുള്ള വിവാദത്തില്‍ താരത്തിനോട് താന്‍ മാപ്പ് പറയാന്‍ വിസമ്മതിച്ചതിനാല്‍ ജാവേദ് അക്തര്‍ തന്നെ അപമാനിച്ചെന്നാണ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കങ്കണ പറഞ്ഞത്.

ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ജാവേദ് അക്തര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചു. ‘വഞ്ചകരെ പ്രതിഷ്ഠിക്കാന്‍ സമയമെടുക്കില്ല, അപ്പോള്‍ നിങ്ങളുടെ ബന്ധം ഹൃതിക്കുമായല്ല, വഞ്ചകരുമായായിരുന്നുവെന്ന് പൊതുജനങ്ങള്‍ക്ക് അറിയാന്‍ കഴിയും.പൊതുജനങ്ങള്‍ക്കിടയില്‍ വളരെയധികം അപകീര്‍ത്തി ഉണ്ടാകും. ആത്മഹത്യയല്ലാതെ നിങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല.

ഞങ്ങള്‍ക്ക് തെളിവുണ്ട്, അവര്‍ക്ക് എല്ലാ സ്ഥാനങ്ങളും ഉണ്ട്. ക്ഷമാപണം നടത്തി സ്വയം രക്ഷിക്കൂ. നല്ല കുടുംബത്തിലെ പെണ്‍കുട്ടി നാണക്കേടില്‍ മുങ്ങിപ്പോകും. ആത്മാഭിമാനമുണ്ടെങ്കില്‍ നിര്‍ബന്ധിക്കരുത്’ എന്ന് കങ്കണ കോടതിയില്‍ വ്യക്തമാക്കി.

ചാനല്‍ ചര്‍ച്ചക്കിടെ കങ്കണ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിലാണ് ജാവേദ് അക്തര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ബോളിവുഡ് സിനിമ മേഖലയില്‍ നിരവധി പേരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്റെ തലവനാണ് ജാവേദ് അക്തര്‍ എന്നായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം.

നിരവധി ദേശീയ മാധ്യമങ്ങളിലും താരം ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കങ്കണയുടെ പരാമര്‍ശം തന്റെ പ്രതിഛായ തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ജാവേദ് അക്തര്‍ പരാതി നല്‍കിയത്.

More in News

Trending