Connect with us

സനൽ കുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ; വിമാനത്താവളത്തിൽ എത്തിയാൽ ഉടൻ പിടികൂടും

Malayalam

സനൽ കുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ; വിമാനത്താവളത്തിൽ എത്തിയാൽ ഉടൻ പിടികൂടും

സനൽ കുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ; വിമാനത്താവളത്തിൽ എത്തിയാൽ ഉടൻ പിടികൂടും

കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ പോലീസ് കേസെടുത്തത്. ഇപ്പോഴിതാ സനൽ കുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് പോലീസ്. വിമാനത്താവളത്തിൽ എത്തിയാൽ ഉടൻ പിടികൂടുമെന്നാണ് വിവരം.

നിലവിൽ അമേരിക്കയിലുള്ള സംവിധായകനെതിരെ നടപടിക്കായി കോൺസുലേറ്റിനേയും പൊലീസ് സമീപിക്കും. സനൽ കുമാർ ശശിധരൻ വിദേശത്തായതിനാൽ നിയമവഴികളിലൂടെ ബന്ധപ്പെട്ട് സംവിധായകനെതിരെ നടപടിയെടുക്കും. നടിക്കെതിരെ സംവിധായകൻ ഷെയർ ചെയ്ത പോസ്റ്റിൽ നടി അപകീർത്തി ആരോപിച്ചാൽ പോസ്റ്റ് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസ് വ്യക്തമാക്കി.

ജാമ്യമില്ലാ വകുപ്പുകളാണ് സംവിധായകനെതിരെ ചുമത്തിയിരിക്കുന്നത്. പിന്തുടർന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിച്ചു എന്നി വകുപ്പിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഈ-മെയിൽ വഴിയാണ് നടി പരാതി നൽകിയത്.

ഇയാൾക്കെതിരെ നടി 2022ൽ നൽകിയ ഒരു പരാതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. അന്ന് കേസിൽ അറസ്റ്റിലായ സനൽ കുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസ് നിലനിൽക്കുമ്പോഴും പരാതിക്കാരിയെ പിന്തുടർന്ന് ശല്യപ്പെടുത്തുന്നത് തുടരുന്നതിനാലാണ് പരാതിക്കാരി വീണ്ടും പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബി.എൻ.എസിലെ വിവിധവകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top