Social Media
മഞ്ജു വാര്യർ ഏതെങ്കിലും വിധത്തിൽ പൊതുജനത്തോട് സംസാരിക്കുന്ന അവസ്ഥയുണ്ടായാൽ അത് ഉണ്ടാക്കുന്ന ഡാമേജ് ആർക്കാണ് എന്നും എത്രയാണ് എന്നും ഊഹിക്കാമല്ലോ; സനൽകുമാർ ശശിധരൻ
മഞ്ജു വാര്യർ ഏതെങ്കിലും വിധത്തിൽ പൊതുജനത്തോട് സംസാരിക്കുന്ന അവസ്ഥയുണ്ടായാൽ അത് ഉണ്ടാക്കുന്ന ഡാമേജ് ആർക്കാണ് എന്നും എത്രയാണ് എന്നും ഊഹിക്കാമല്ലോ; സനൽകുമാർ ശശിധരൻ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ടെന്നും വാദിക്കുന്ന സനൽകുമാർ, മഞ്ജുവിന്റേതെന്ന പേരിൽ ശബ്ദരേഖയും പുറത്ത് വിട്ടിരുന്നു. പിന്നാലെ ഇയാൾക്കെതിരെ മഞ്ജു വാര്യർ കേസും നൽകിയിരുന്നു.
ഇപ്പോഴിതാ കഴിഞ്‍ ദിവസം ഇയാൾ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പ്രിയ സുഹൃത്ത് താജുദ്ദീൻ എന്റെ ഒരു പോസ്റ്റിൽ എഴുതിയ കമെന്റിൽ രണ്ട് പ്രസക്തമായ ചോദ്യങ്ങളുണ്ട്. അവയ്ക്ക് ഞാനെഴുതിയ മറുപടി സുഹൃത്തുക്കളുടെ സംശയങ്ങൾ ദൂരീകരിക്കാൻ കാരണമാകുമെങ്കിൽ നന്ന് എന്നോർത്ത് ഇവിടെ എടുത്തെഴുതുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് സനൽ കുറിപ്പ് ആരംഭിക്കുന്നത്.
ഒന്ന്- എന്താണ് മഞ്ജു കൊല്ലപ്പെട്ടേക്കാനുള്ള കാരണം.
രണ്ട്- അവർക്ക് ഭീഷണിയുണ്ടെന്ന കാരണത്താൽ അവർ ശബ്ദം മാറ്റ് സംസാരിച്ച കോൾ അവരോട് ജീവനോളം പ്രണയമുള്ള താങ്കൾ പരസ്യപ്പെടുത്താൻപാടുണ്ടായിരുന്നോ?
- ഞങ്ങൾ പരസ്പരം ബന്ധപ്പെട്ടു എന്നറിഞ്ഞാൽ കൊല്ലപ്പെടും എന്ന അവസ്ഥ ഉള്ളതുകൊണ്ട് വളരെ ബുദ്ധിമുട്ടിയാണ് മഞ്ജു വാര്യർ എന്നെ കണക്ട് ചെയ്തത്. ഏറ്റവും ഒടുവിൽ ഞങ്ങൾ സംസാരിക്കുമ്പോൾ ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് പുറത്തറിഞ്ഞിട്ടുണ്ട് എന്നത് ഞങ്ങൾക്ക് വ്യക്തമായി. Manju Warrierരുടെ ഫെയ്സ്ബുക്ക് പേജിൽ നിന്നും എനിക്ക് ഒരു മെസേജ് ലഭിച്ചതാണ് ഒന്ന്. മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ മറ്റാളുകളും ആക്സസ് ചെയ്യുന്നു എന്നറിയാവുന്നത് കൊണ്ടായിരുന്നു അത്.
മറ്റൊന്ന് മഞ്ജു വാര്യരുടെ അഡ്വക്കേറ്റ് എന്നവകാശപ്പെടുന്ന ശാന്തി ദേവി എന്നെ വിളിക്കുകയും കേസിന്റെ കാര്യം സംസാരിക്കാനോ ആമിക്കബിൾ സെറ്റിൽമെന്റിനോ ആയി എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ തന്നെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു മെസേജ് അയക്കുകയും ചെയ്തതാണ്. അത്തരം ഒരു മെസേജ് അയക്കാൻ താൻ ആവശ്യപ്പെട്ടില്ലായിരുന്നു എന്ന് എന്നോട് മഞ്ജു വാര്യർ പറഞ്ഞു.
ഇതൊക്കെ ഞാനും മഞ്ജു വാര്യറും തമ്മിൽ സംസാരിക്കുന്ന വിവരം അവരെ തടഞ്ഞുവെയ്ക്കുന്ന മാഫിയയുടെ കണ്ണികൾ അതറിഞ്ഞിട്ടുണ്ട് എന്ന് മനസിലാക്കാൻ കാരണമായി. ഈ സന്ദർഭത്തിൽ ഈ വോയിസ് റെക്കോർഡ് പുറത്തുവിടേണ്ടത് ഒഴിവാക്കാനാവാത്തത് ആയതുകൊണ്ടാണ് ഞാനത് പുറത്തുവിട്ടത്.
- മഞ്ജു വാര്യർക്ക് വധഭീഷണി ഉള്ളതിനു കാരണങ്ങൾ പലതുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കം അതിലൊന്നാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമ മേഖലയിൽ സ്ത്രീകൾ പ്രശ്നങ്ങൾ നേരിട്ടുന്നില്ല എന്ന് Manju Warrier വാര്യർ പറഞ്ഞു എന്ന് പ്രചരിക്കപ്പെടുന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പുറത്തുവിടാൻ വിവരാവാകാശ കമ്മീഷൻ ഉത്തരവിട്ട പേജുകൾ പോലും പുറത്തുവന്നിട്ടില്ല.
പുറത്തുവന്ന പേജുകളിൽ ആരുടേയും പേരുകളോ മൊഴികളോ ഇല്ല. മൊഴികൊടുത്തവരുടെ പേരുകൾ പുറത്തുവിടാൻ കഴിയില്ല. പിന്നെ എങ്ങനെയാണ് Manju Warrier (അവർ മാത്രം )ഇങ്ങനെയാണ് മൊഴികൊടുത്തത് എന്ന് പ്രചരിപ്പിക്കപ്പെട്ടത്? മഞ്ജു വാര്യർ WCC യെ വഞ്ചിച്ചു എന്നും മൊഴിമാറ്റി പറഞ്ഞു എന്നും വ്യാപകമായി വീഡിയോകൾ ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രണയം പറഞ്ഞു എന്നപേരിൽ മണഹാനി ഉണ്ടായി എന്ന് കേസുകൊടുത്ത മഞ്ജു വാര്യർ എന്തുകൊണ്ട് അത്തരം വ്യാപകമായ പ്രചാരണങ്ങൾക്കെതിരെ കേസ് കൊടുത്തില്ല? WCC യിൽ മഞ്ജു വാര്യർ സിനിമാമേഖലയിൽ പ്രശ്നങ്ങളില്ല എന്ന് മൊഴികൊടുത്തു എന്ന് അടിസ്ഥാനരഹിതമായി പ്രചരിപ്പിക്കപ്പെടുന്ന പോലെയാണ് മജിസ്‌ട്രെറ്റ് കോടതിക്ക് മുന്നിൽ മഞ്ജു വാര്യർ സനൽ കുമാർ ശശിധരനെതിരെ തനിക്ക് വധഭീഷണിയുണ്ടെന്ന് മൊഴികൊടുത്തു എന്ന് പ്രചരിപ്പിക്കപ്പെടുന്നതും.
ജീവനോടെയുള്ള കാലം മഞ്ജു വാര്യർ പൊതുജനത്തോട് ഇക്കാര്യങ്ങൾ പ്രതികരിക്കില്ല എന്ന് ഉറപ്പിക്കാനാണ് അവരെ പുറമേ കാണാനാവാത്ത തടവറയിൽ പാർപ്പിച്ചിരിക്കുന്നത്. എന്നാൽ മഞ്ജു വാര്യർ ഏതെങ്കിലും വിധത്തിൽ പൊതുജനത്തോട് സംസാരിക്കുന്ന അവസ്ഥയുണ്ടായാൽ അത് ഉണ്ടാക്കുന്ന ഡാമേജ് ആർക്കാണ് എന്നും എത്രയാണ് എന്നും ഊഹിക്കാമല്ലോ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരില്ല എന്നുറപ്പാക്കാനുള്ള ഈ സർക്കാരിന്റെ ബദ്ധശ്രദ്ധയും ഇവിടെ കാണണം. കാരണങ്ങൾ വേറെയുമുണ്ട് എന്നുമാണ് സനൽകുമാർ പറയുന്നത്.
